ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷവും സാഹിത്യ ക്യാ​മ്പും

May 1st, 2011

dala-logo-epathram
ദുബായ് : ദല സംഘടിപ്പിക്കുന്ന ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷവും സാഹിത്യ ക്യാമ്പും മേയ് 6 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കും.

പ്രമുഖ കവി കെ. ജി. ശങ്കരപ്പിള്ള, പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘മലയാള കവിത യിലെ ചങ്ങമ്പുഴ സ്വാധീനം’ എന്ന വിഷയം കെ. ജി. ശങ്കരപ്പിള്ള അവതരിപ്പിക്കും.

സാഹിത്യ ക്യാമ്പി ന്റെ ഭാഗ മായി സി. വി. ശ്രീരാമന്റെ വാസ്തുഹാര എന്ന കഥ ബൈജു മടത്തറ അവതരിപ്പിക്കും. ‘വാസ്തുഹാര യിലൂടെ കഥാ ചരിത്ര ത്തിലേക്ക് ഒരു യാത്ര’ എന്ന വിഷയം വൈശാഖന്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചങ്ങമ്പുഴ കവിത കളുടെ ആലാപനവും രംഗാവിഷ്കരണവും ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ബന്ധപ്പെടുക : 055 – 27 22 729, 050 – 65 79 581

(അയച്ചു തന്നത് : സജീവന്‍ കെ. വി.)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുഴൂര്‍ വില്‍സന്റെ വെബ് സൈറ്റ്‌ ഉദ്ഘാടനം

April 13th, 2011

kuzhoor-wilson-epathram

ഷാര്‍ജ : മലയാളത്തിലെ യുവ കവികളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രവാസി കവിയും റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്റെ സ്വകാര്യ വെബ് സൈറ്റ് ആയ poe t ree ഏപ്രില്‍ 15ന് പ്രവര്‍ത്തനം ആരംഭിക്കും. രാത്രി 9ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും എന്ന് കുഴൂര്‍ വില്‍സന്‍ അറിയിച്ചു. www.kuzhur.com എന്നതാണ് പുതിയ വെബ് സൈറ്റിന്റെ വിലാസം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

February 9th, 2011

caroline savio rajeev puliyankot epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കിയ കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടന്നു.

darsana_expressions_2011_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മല്‍സരങ്ങളില്‍ അംഗങ്ങളുടെ കുട്ടികള്‍ പങ്കെടുത്തു.

ഫോട്ടോ : കാരോളിന്‍ സാവിയോ

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കണ്ടെത്താത്ത വിലാസം

February 6th, 2011

ayyappan-prerana-epathram

പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ കണ്ടെത്താത്ത വിലാസം – കവി അയ്യപ്പന്റെ ഓര്‍മ്മയില്‍ മലയാള കവിതയുടെ ഒരു ദിവസം ഫെബ്രുവരി 4 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. കവി അയ്യപ്പന്‍ എഴുതിയ, അദ്ദേഹം തന്നെ ആലപിച്ച, വേനല്‍മഴ എന്ന കവിതയുടെ പശ്ചാത്തലത്തില്‍ കാര്യക്രമം ആരംഭിച്ചു. ബിനായക് സെന്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്ന പ്രമേയം അവതരിപ്പിച്ചതിന് ശേഷം മറ്റ് കാര്യ പരിപാടി കളിലേക്ക് കടന്നു. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍” എന്ന വിഷയത്തില്‍ സര്‍ജുവും “അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തില്‍ അബ്ദുള്‍ ഖാദറും പ്രബന്ധം അവതരിപ്പിച്ചു. സമകാലീന മലയാള കവിതയില്‍ സാമൂഹ്യ പ്രബുദ്ധത കൊണ്ട് ശ്രദ്ധേയനായ പി. എന്‍. ഗോപീകൃഷ്ണന്‍ അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് “സമകാലീന മലയാള കവിതയും, മലയാള ജനതയുടെ നൈതികതയും” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പ്രബന്ധാ വതരണങ്ങള്‍ക്ക് ശേഷം സജീവമായ ചര്‍ച്ചകളും നടന്നു. തന്റെ കവിതകള്‍ കൊണ്ടും മറ്റ് പ്രബന്ധങ്ങളുടെ ചര്‍ച്ചയില്‍ ഇടപെട്ടും ഗോപീകൃഷണന്‍ മുഴുവന്‍ സമയവും നിറ സാന്നിധ്യമായിരുന്നു.

അയ്യപ്പനെ കുറിച്ചുള്ള കവിതകള്‍ സത്യന്‍ മാടാക്കര, റഫീക് (ഉമ്പാച്ചി), അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്, ജോസ് ആന്റണി കുരീപ്പുഴ എന്നിവരും, കവി അയ്യപ്പന്റെ കവിതകള്‍ കമറുദീന്‍ ആമയം, രശ്മി, ഷീജ മുരളി എന്നിവരും ചൊല്ലി.

“ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും” എന്ന ഫ്രഞ്ച് കവി ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയും അവതരിപ്പിച്ചു.

പ്രദോഷ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജീവ് ചേലനാട്ട് പ്രേരണ യു. എ. ഇ. യുടെ നിലപാടും ഈ പരിപാടിയുടെ വീക്ഷണവും അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍

January 31st, 2011

advocate-hashik-salam-pappinisseri-sainudheen-qureishi-epathram

ദുബായ്‌ : സഹൃദയ പുരസ്കാര പ്രഖ്യാപന ത്തിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് ഇന്നലെ വായനക്കൂട്ടം ദുബായില്‍ പത്രക്കുറിപ്പ്‌ പുറപ്പെടുവിച്ചു. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ സൈനുദ്ദീന്‍ ഖുറൈഷി, പ്രവാസി ക്ഷേമത്തിന് ഗള്‍ഫ്‌ റൌണ്ടപ്പ്‌ എന്ന ഏഷ്യാനെറ്റ്‌ ടി.വി. യിലെ പരിപാടി, നിയമ സഹായത്തിന് അഡ്വ. ഹാഷിഖ്‌, സലാം പാപ്പിനിശ്ശേരി എന്നിവരെ കൂടി പുരസ്കാരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് വായനക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 9ന് ദുബായില്‍ സലഫി ടൈംസിന്റെ ഇരുപത്താറാം വാര്‍ഷികത്തോ ടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 3 of 512345

« Previous Page« Previous « സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു
Next »Next Page » പ്രതീക്ഷയോടെ – ലോഗോസ് ഹോപ്‌ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine