‘മ്യൂസിക്‌ ഫെസ്റ്റ് 2011’ ഐ. എസ്. സി.യില്‍

February 19th, 2011

music-fest-2011-logo-epathram

അബുദാബി: ക്രിസ്തീയ സഭ കളുടെ മേല്‍നോട്ട ത്തില്‍ ഉള്ള പവര്‍ വിഷന്‍ ടി. വി. ചാനലി ന്‍റെ അഞ്ചാം വാര്‍ഷിക ആഘോഷ ത്തിന്‍റെ ഭാഗമായി കേരള ത്തിലും ഗള്‍ഫ്‌ രാജ്യ ങ്ങളി ലുമായി നടത്ത പ്പെടുന്ന സംഗീത മഹോല്‍സവം ‘മ്യൂസിക്‌ ഫെസ്റ്റ് 2011’ അബുദാബി യിലും അരങ്ങേറുന്നു.

ഫെബ്രുവരി 26 ശനിയാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി) ഓഡിറ്റോറി യത്തില്‍ നടക്കുന്ന സംഗീത മഹോത്സ വത്തില്‍ മലയാള ത്തിലെ പ്രശസ്ത ഗായകരായ കെ. ജി. മാര്‍ക്കോസ്, എലിസബത്ത്‌ രാജു, എന്നിവരും ബോളിവുഡിലെ പ്രശസ്ത ഗായകരായ അനില്‍ കാന്ത്, ശ്രേയാ കാന്ത് എന്നിവരും പങ്കെടുക്കുന്നു. അബുദാബി യിലെ വിവിധ ക്രിസ്തീയ സഭ കളിലെ ക്വയര്‍ ഗ്രൂപ്പുകളും ഗാനങ്ങള്‍ ആലപിക്കും.

music-fest-artist-epathram

‘മ്യൂസിക്‌ ഫെസ്റ്റ്’ ലേക്ക് പ്രവേശനം സൌജന്യം ആയിരിക്കും എന്നും, മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത മഹോല്‍സവം സംഗീത പ്രേമി കള്‍ക്ക്‌ ഒരു അസുലഭ അവസരം ആയിരിക്കും എന്നും പരിപാടി യുടെ പബ്ലിസിറ്റി കണ്‍വീനര്‍ രാജന്‍ തറയശ്ശേരി അറിയിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53 – 050 262 04 68

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാന്തപുരം ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം നടത്തി

February 19th, 2011

kantha-puram-in-madh-hu-rasool-epathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്) അബുദാബി കമ്മറ്റി സംഘടിപ്പിച്ച നബിദിനാഘോഷ ത്തില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം നടത്തി.

ഇസ്ലാമിക്‌ സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി, ഐ. സി. എഫ്‌. നേതാക്കളായ അബ്ദുറഹിമാന്‍ ദാരിമി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഉസ്മാന്‍ സഖാഫി തുടങ്ങിയ പ്രഗല്‍ഭര്‍ പങ്കെടുത്തു.

madh-hu-rasool-audiance-epathram

പ്രവാചക സ്നേഹ ത്തിന്‍റെ അനീര്‍വ്വചനീയ അനുഭൂതി നല്‍കി അബുദാബി യിലെ അബുല്‍ ഖാലിക് പള്ളി യില്‍ ഐ. സി. എഫ്. സംഘടിപ്പിച്ച മൗലീദ് സംഗമം നവ്യാനുഭവമായി. തിരുനബി യോടുള്ള ആത്മാര്‍ത്ഥ സ്‌നേഹ ത്തിന്‍റെ മാതൃക കളില്‍ ഒന്നാണ് പ്രവാചക പ്രകീര്‍ത്തന സദസ്സു കളെന്നും സ്വഭാവ സംസ്‌കരണമാണ് വിശ്വാസ ത്തിന്‍റെ അടിത്തറ എന്നും സമൂഹത്തിന് ബോധനം നല്‍കിയ നബി തിരുമേനി(സ) സമര്‍പ്പിച്ച ജീവിതചര്യ അനുധാവനം ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാവണം എന്നും ചടങ്ങില്‍ പങ്കെടുത്ത അറബ് പ്രതിനിധി കള്‍ അടങ്ങുന്ന വിശിഷ്ടാതിഥികള്‍ ഓര്‍മ്മപ്പെടുത്തി.

മിലാദ് ആഘോഷ ത്തിനു ചിത്താരി ഹംസ മുസ്ലിയാര്‍, അസ്ലം ജിഫ്രി സിങ്കപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


അയച്ചു തന്നത് : റഫീഖ്‌ എറിയാട്‌

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്‍റെ ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം അബുദാബി യില്‍

February 16th, 2011

madh-hu-rasool-by-kantha-puram-epathram

അബുദാബി : ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്) അബുദാബി കമ്മറ്റി, ഫെബ്രുവരി 18 നു സംഘടിപ്പിക്കുന്ന നബിദിനാഘോഷ ത്തില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന പരിപാടി യില്‍ ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം ഉണ്ടായിരിക്കും.

പ്രവാസി ഇന്ത്യ ക്കാര്‍ക്കിട യിലെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തന ങ്ങളെ ഏകോപിപ്പി ക്കുന്നതിനും പൊതുവേദി യില്‍ കൊണ്ടു വരുന്നതിനു മായി രൂപം കൊടുത്ത സംഘടനയാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍.

അയച്ചു തന്നത് : റഫീഖ്‌ എറിയാട്‌

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്‍റര്‍ ഏകദിന പഠന ക്യാമ്പ്‌

February 16th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കേരള ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ്‌ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. മലയാള ഖുതുബ നടക്കുന്ന പള്ളിക്ക് സമീപ മുള്ള സാല്‍മിയ പ്രൈവറ്റ്‌ എഡ്യുക്കേഷന്‍ ഹാളില്‍ ഒരുക്കുന്ന പഠന ക്യാമ്പില്‍ ‘ഖുര്‍ആനില്‍ നിന്ന്‍’ (മുജീബ്‌ സ്വലാഹി), ‘ആത്മ പരിശോധന’ (സിദ്ധീഖ്‌ പാലത്തോള്‍), ‘പ്രവാചക സ്നേഹം’ (അബ്ദുസ്സലാം സ്വലാഹി), ‘നിത്യ ജീവിത ത്തിലെ സുന്നത്തുകള്‍’ ( സ്വലാഹുദ്ദീന്‍ സ്വലാഹി) എന്നീ വിഷയ ങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.

‘മുഹമ്മദ്‌ (സ്വ) : വിമര്‍ശനങ്ങളും വസ്തുതകളും’ എന്ന വിഷയ ത്തില്‍ സുബൈര്‍ പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തും.

കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സെന്‍റര്‍ ദഅവ സെക്രട്ടറി റഫീഖ്‌മൂസ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 224 320 79, 23 9152 17, 2434 2948, 24 34 06 34

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബിദിന സമ്മേളനം

February 16th, 2011

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ സംഘടിപ്പി ക്കുന്ന നബിദിന സമ്മേളനം ഫെബ്രുവരി 17 വ്യാഴാഴ്ച വൈകുന്നേരം ആറര മണിക്ക് സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും എന്ന് സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 12 of 13« First...910111213

« Previous Page« Previous « ഐ. എസ്. സി. യില്‍ ‘ഇന്ത്യാ ഫെസ്റ്റ്’ വ്യാഴാഴ്ച മുതല്‍
Next »Next Page » ഇസ്ലാഹി സെന്‍റര്‍ ഏകദിന പഠന ക്യാമ്പ്‌ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine