ഈസ്റ്റര്‍ ശുശ്രൂഷ

April 24th, 2011

easter-service-dubai-epathram

ദുബായ്‌ : ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ് മെത്രാപോലീത്ത നേതൃത്വം നല്‍കി. കത്തീഡ്രല്‍ വികാരി റെവ. ഫാദര്‍ ബിജു പി. തോമസ്‌, വെരി റെവ. വി. ടി. തോമസ്‌ കോര്‍ എപ്പിസ്കോപ്പ, റെവ. ഫാദര്‍ ബിജു ഡാനിയല്‍, റെവ. ഫാദര്‍ തോംസണ്‍ റോബി എന്നിവര്‍ സമീപം.

easter-service-dubai-epathram
ഈസ്റ്റര്‍ ശുശ്രൂഷയില്‍ പങ്കെടുത്ത വിശ്വാസികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷ

April 24th, 2011

good-friday-dubai

ദുബായ്‌ : ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ നടന്ന ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷയ്ക്ക് യു. കെ. ആഫ്രിക്ക യൂറോപ്‌ ഭദ്രാസന അധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ് മെത്രാപോലീത്ത നേതൃത്വം നല്‍കി. കത്തീഡ്രല്‍ വികാരി റെവ. ഫാദര്‍ ബിജു പി. തോമസ്‌, സഹ വികാരി റെവ. ഫാദര്‍ ബിജു പി. ഡാനിയല്‍, വെരി റെവ. വി. ടി. തോമസ്‌ കോര്‍ എപ്പിസ്കോപ്പ, റെവ. ഫാദര്‍ തോംസണ്‍ റോബി എന്നിവര്‍ സമീപം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ ഉംറ സംഗമവും ഉംറ പഠന ക്ലാസും സംഘടിപ്പിക്കുന്നു

April 13th, 2011

kuwait-kerala-islahi-centre-logo-epathramകുവൈത്ത് : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കീഴില്‍ ഈ വര്ഷം ഉംറയ്ക്ക് പോയ നാല് ഉംറ സംഘങ്ങളുടെ ഒരു സംഗമവും അഞ്ചാം സംഘത്തിന്റെ ഉംറ പഠന ക്ലാസ്സും ഏപ്രില് 14 വ്യാഴാഴ്ച വൈകിട്ട് 6.45ന് അബ്ബാസിയ പാര്ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മഗ് രിബ് നമസ്കാരനന്തരം നടക്കുന്ന ഉംറ പഠന ക്ലാസ്സില്‍ സെന്ററിന്റെ കീഴിലും അല്ലാതെയും പരിശുദ്ധ ഉംറ കര്മ്മത്തിന് പോകുന്ന കുടുംബങ്ങ ള്ക്കും അല്ലാത്തവര്ക്കും പങ്കെടുക്കാവുന്നതാണ്. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. ഇസ് ലാഹി സെന്ററിന്റെ കീഴിലെ അഞ്ചാമത്തെ സംഘം ഏപ്രില്‍ 20ന് യാത്ര തിരിക്കും. മെയ് 18 ന് പുറപ്പെടുന്ന ആറാം സംഘത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഹജ്ജ് ഉംറ വിഭാഗം സിക്രട്ടറി സക്കീര്‍ കൊയിലാണ്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇശാ നമസ്കാരനന്തരം നടക്കുന്ന ഉംറ സംഗമത്തില്‍ ഈ വര്ഷം സെന്ററിന് കീഴില്‍ പരിശുദ്ധ ഉംറ കര്മ്മത്തിന് പോയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കും. വിശദ വിവരങ്ങള്ക്ക് 22432079, 23915217, 24340634, 24342948, 99816810, 97926172 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

(അയച്ചു തന്നത് : മുഹമദ് അസ്‌ലം കാപ്പാട്)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകാവസാന സന്ദേശങ്ങള്‍ നീക്കം ചെയ്തു

April 13th, 2011

end-of-world-billboards-epathram

ദുബായ് : മെയ് മാസത്തില്‍ ലോകം അവസാനിക്കുമെന്ന സന്ദേശവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ ദമ്പതികള്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ദുബായ് സര്‍ക്കാര്‍ നീക്കം ചെയ്തു.

മെയ് 21 ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്ത്യ വിധി ദിനം എന്ന് പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ ദുബായില്‍ ഉടനീളം സ്ഥാപിച്ചത്. വളരെയധികം ചെലവേറിയ ഒരു സംരംഭം ആയിരുന്നു ഇത്. ഫാമിലി റേഡിയോ എന്ന ഒരു മത കാര്യ റേഡിയോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഈ ദമ്പതികള്‍. എന്നാല്‍ ഈ ബോര്‍ഡ് പൊതുജനങ്ങളില്‍ ഭയമുണര്‍ത്തുന്ന സന്ദേശങ്ങളാണ് നല്‍കിയത്. ഏറ്റവും ഭീകരമായ ആ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്ക് കഴിയും എന്ന രീതിയില്‍ ആയിരുന്നു ഇതിലെ സന്ദേശം. ദുബായ് മുനിസിപാലിറ്റിയില്‍ നിന്നും അനുവാദം ലഭിച്ചിട്ടാണ് ബോര്‍ഡ്‌ സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് പോലീസിന് അവ നീക്കം ചെയ്യുകയാണ് ഉണ്ടായത്‌.

ഇസ്ലാം മതത്തിനെതിരായ സന്ദേശമാണിത് എന്നത് അധികൃതരിലും  പൊതു ജനങ്ങളിലും അതൃപ്തി ഉളവാക്കിയിരുന്നു. പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന ഇത്തരം സന്ദേശങ്ങള്‍, അവ ഏതു മത വിശ്വാസം അനുസരിച്ച് ഉള്ളവ ആയാലും, പ്രചരിപ്പിക്കുന്നത് നല്ലതല്ല എന്ന് ദുബായില്‍ ഒരു മുസ്ലിം മത പണ്ഡിതന്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി

March 31st, 2011

darul-huda-islamic-university-silver-jubilee-epathram

ദുബായ്‌ : ഫെഡറേഷന്‍ ഓഫ് വേള്‍ഡ്‌ ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഒരേ ഒരു സ്ഥാപനമായ സുന്നി കൈരളിയുടെ ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി യു. എ. ഇ. തല ഫീഡര്‍ സമ്മേളനം ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള (അല്‍ മുല്ല പ്ലാസ സിഗ്നലിനു സമീപം) ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറി യത്തില്‍ വെച്ച് ഏപ്രില്‍ 22 ന് (വെള്ളിയാഴ്ച്ച) നടക്കുന്നു.

വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനും, വിശ്രമിക്കാനും, പ്രാര്‍ത്ഥനയ്ക്കും സൌകര്യങ്ങള്‍ ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

സമസ്തയുടെ – സുന്നത്ത്‌ ജമാഅത്തിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ഈ മഹത്തായ പ്രവാസി മുസ്‌ലിം കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റെജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്തു ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് myhadia അറ്റ്‌ gmail ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തിലേക്ക് അയക്കുകയോ 04 2820519 എന്ന ഫാക്സ് നമ്പരിലേക്ക്‌ അയക്കുകയോ ചെയ്യുക.

ഓണ്‍ലൈന്‍ ആയി ഇവിടെ ക്ലിക്ക്‌ ചെയ്തും റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9485538 (അബ്ദുല്‍ നാസര്‍ ഹുദാവി) എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

Page 9 of 13« First...7891011...Last »

« Previous Page« Previous « യു. ഡി. എഫ്. വിജയത്തിന് കെ. എം. സി. സി. യുടെ ഹൈടെക്ക് പ്രചരണം
Next »Next Page » ശരത് ചന്ദ്രന്‍ അനുസ്മരണം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine