ശഅബാന്‍ ചിന്തകള്‍ അല്‍മനാറില്‍

June 30th, 2011

almanar-quran-learning-centre-logo-epathram

അല്‍ഖൂസ്: അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അല്‍ഖൂസില്‍ വ്യാഴാഴ്ച രാത്രി 9.30ന് സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം ശഅബാന്‍ ചിന്തകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 3394464.

(അയച്ചു തന്നത് : സക്കറിയ മൊഹമ്മദ്‌)

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്റാഅ മി‌‍‌അറാജ് ചരിത്രത്തിലെ അതുല്യ സംഭവം

June 29th, 2011

israh-mihraj-epathram

ദുബായ്‌ : ശാസ്ത്രം പിറക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇസ്‌ലാമിലെ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) ബഹിരാകാശ യാത്ര നടത്തിയത് ഇസ്ലാമിക ചരിത്രത്തിലെ അതുല്യ സംഭവമാണെന്ന് എസ്. എസ്. എഫ്. തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് കുഞ്ഞി മുഹമ്മദ്‌ സഖാഫി തൊഴിയൂര്‍ പ്രസ്താവിച്ചു. ശാസ്ത്ര ചിന്തകള്‍ക്ക് അവിശ്വസനീയമാകും വിധം മക്കയില്‍ നിന്നും ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും എഴാകാശങ്ങളും കടന്ന് സ്രഷ്ടാവുമായും മുന്‍കഴിഞ്ഞ പ്രവാചകരുമായും സന്ധിച്ച് ഒരൊറ്റ രാത്രി കൊണ്ട് തിരിച്ചു വന്ന അത്യത്ഭുത സംഭവം ലോക ചരിത്രത്തില്‍ അവിസ്മരണീയമാണ്.

പിന്നീട് ബഹിരാകാശ യാത്ര നടത്തിയ സഞ്ചാരികള്‍ക്ക് മുഹമ്മദ്‌ നബിയുടെ യാത്രാ നിരീക്ഷണങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായ്‌ ഐ. സി. എഫ്. ദേര ഐ. സി. എഫ്. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇസ്റാഅ മി‌‍‌അറാജ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിദ്ധീഖ് ലത്തീഫി, യൂനുസ്‌ മുച്ചുണ്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(അയച്ചു തന്നത് : റഫീഖ്‌ എറിയാട്‌)

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ ദുക്‌റാന തിരുനാള്‍

June 28th, 2011

sharjah-st-michel-church-ePathram
ഷാര്‍ജ : ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് കത്തോലിക്കാ പള്ളിയില്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് കൊടിയേറി. ഇടവക വികാരി അനി സേവ്യര്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബിജോ കുടിലില്‍ പ്രാര്‍ത്ഥന കള്‍ക്ക് നേതൃത്വം നല്‍കി.

ജൂലൈ 1 വെള്ളിയാഴ്ച യാണ് തിരുനാള്‍. അന്നു രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയും സെമിനാറും നടക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. ഒന്നരയ്ക്ക് പ്രദക്ഷിണത്തിന് ശേഷം പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് കല്ലറങ്ങാട്ടിന്‍റെ മുഖ്യ കാര്‍മികത്വ ത്തില്‍ ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗജന്യ വൈദ്യ പരിശോധനയും ബോധവല്കര​ണ ക്ലാസ്സും നടത്തി

June 5th, 2011

church-medical-camp-epathram
അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തോഡക്സ്‌ കത്തീഡ്രല്‍ മാര്‍ത്ത മറിയം സമാജം യൂണിറ്റും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയും ചേര്‍ന്ന്‍ പൊതു ജനങ്ങള്‍ക്കായി Together for a Healthy Heart – Community Screening എന്ന പരിപാടി സംഘടിപ്പിച്ചു. അബുദാബി ഗവണ്മെണ്ടിന്‍റെ കീഴിലുള്ള ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പരിപാടി വിദേശികള്‍ക്ക് വേണ്ടി സംഘടി പ്പിക്കുന്നത് എന്ന്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.

സൗജന്യ വൈദ്യ പരിശോധന, സംശയ നിവാരണം, ബോധവല്‍കരണ ക്ലാസ്സുകള്‍, തുടര്‍ ചികില്‍സ ആവശ്യമുള്ള വര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ആയിരുന്നു ഇതിന്‍റെ പ്രത്യേകതകള്‍.

കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍സന്‍ ദാനിയേല്‍, ഡോ. ഷെരിഫ് ബക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 7 of 13« First...56789...Last »

« Previous Page« Previous « സുവര്‍ണ്ണഭൂമി പ്രകാശനം ചെയ്തു
Next »Next Page » വഴി തെറ്റിയ കുട്ടിയെ കണ്ടു കിട്ടി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine