ദുബായ് : അസ്വസ്ഥത കള്‍ മാത്രം സമ്മാനിക്കുന്ന ചലന ങ്ങളെല്ലാം അപകട മാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന മത ദര്‍ശനങ്ങള്‍ നെഞ്ചിലേറ്റാന്‍ വിശ്വാസികള്‍ കൂടുതല്‍ ആര്‍ജ്ജവം കാണിക്കണം എന്ന് എസ്. വൈ. എസ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. മുഹമ്മദ് ഫൈസി ഉദ്ബോധിപ്പിച്ചു.
ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയ ത്തില്‍ ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച വേദിയില്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
താത്കാലിക സുഖ ത്തിനു വേണ്ടി അന്യായ മായി പണം വാരി ക്കൂട്ടുന്നതും അധര്‍മ്മത്തിനു കൂട്ടു നില്‍ക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗി ക്കുന്നതു മെല്ലാം ഇപ്പോള്‍ വ്യാപകമായി വന്നിരിക്കുന്നു.
സമ്പന്ന രാഷ്ട്ര ങ്ങളിലും ദരിദ്ര രാഷ്ട്ര ങ്ങളിലും ഭൗതികത യുടെ ഇടിമുഴക്ക ങ്ങള്‍ കരുത്ത് ആര്‍ജ്ജിക്കുമ്പോള്‍ മത മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും പരസ്പര മുള്ള സ്‌നേഹ ബഹുമാന ങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഖുര്‍ആന്‍ നല്‍കിയ ആഹ്വാനം നാം നടപ്പിലാക്കണം.
ഖുര്‍ആന്‍റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ കാലത്തും എല്ലാ ജനതക്കും വേണ്ടി യുള്ളതാണ്. മനുഷ്യര്‍ക്കും പ്രകൃതി യിലെ മറ്റെല്ലാ ജീവജാല ങ്ങള്‍ക്കും നന്മ ചെയ്യാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ വന്നത്.
വേദ ഗ്രന്ഥ ങ്ങളുടെ വരികള്‍ സ്വാര്‍ത്ഥ താത്പര്യ ങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുന്നത് പാപമാണ്. മുന്‍ഗാമി യുടെ വഴിയില്‍ അണി ചേരുമ്പോള്‍ സ്വാര്‍ത്ഥത കള്‍ ഇല്ലാതെ, ഖുര്‍ആനിക വെളിച്ചത്തെ പ്രാപിക്കാന്‍ കഴിയും.
മഹദ് വ്യക്തി കളുടെ ജീവിതാ നുഭവങ്ങള്‍ വായിച്ചും പഠിച്ചും സാധാരണക്കാര്‍ വളരണം. ഖുര്‍ആന്‍ കേവലം തത്വങ്ങളല്ല. സച്ചരിതരുടെ സന്തുഷ്ടമായ പര്യവസാനവും ധിക്കാരി കളുടെ ഭക്തി പൂര്‍ണ്ണമായ സമാപനവും വരച്ചു കാണിക്കുന്നു.
പണമുള്ളവര്‍ അതു കൊണ്ട് നന്മ ചെയ്യണം. ജ്ഞാനവും കഴിവു മെല്ലാം നന്മയുടെ വാതിലുകള്‍ ആക്കണം. വാക്കും പ്രവൃത്തിയും തിന്മ യിലേക്കു പ്രേരിപ്പിക്കരുത്. സമ്പര്‍ക്ക ത്തിലും ഇടപെടലു കളിലും ഉണ്ടാകുന്ന വിദ്വേഷ ങ്ങള്‍ അനീതി ചെയ്യാന്‍ കാരണം ആകരുതെന്ന ഖുര്‍ആന്‍റെ ഉപദേശം വ്രത ശുദ്ധി യുടെ നാളുകളില്‍ നാം പ്രാവര്‍ത്തിക മാക്കി പരിചയ പ്പെട്ടാല്‍ ഭാവിയില്‍ അതൊരു നല്ല മാതൃക യായിത്തീരും. നമുക്കു നാം തന്നെ മാതൃക ആകാനുള്ള ഒരു സന്ദര്‍ഭമാണ് റമദാന്‍.
പ്രാര്‍ത്ഥന കളും സേവന ങ്ങളും ഏറ്റവും വലിയ നന്മ കളാണ്. രണ്ടു ലോകത്തും സ്വര്‍ഗം സൃഷ്ടി ച്ചെടുക്കാന്‍ സമൃദ്ധമായ സന്ദര്‍ഭ ങ്ങള്‍ നമ്മെ മാടി വിളിക്കുമ്പോള്‍, ഖുര്‍ആന്‍ നമ്മുടെ മാര്‍ഗ്ഗ ദര്‍ശി യായി മുന്നില്‍ ഉള്ളപ്പോള്‍ മദ്യവും ആക്രമണ ങ്ങളും തികച്ചും അന്യായ മായി ത്തീരുമെന്ന് മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി മേധാവി ആരിഫ് ജല്‍ഫാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്‍റ് എ. കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ. കെ. അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വി. എച്ച്. അലി ദാരിമി, അബ്ദുള്‍ അസീസ് സഖാഫി മമ്പാട്, ഡോ. എ. പി. അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
-അയച്ചു തന്നത് : ഷരീഫ് കാരശ്ശേരി, ദുബായ്