കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം

August 29th, 2011

shj kmcc iftar-epathram

ഷാര്‍ജ : കെ.എം.സി.സി ഷാര്‍ജ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ്‌ ടി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ശുഐബ് തങ്ങള്‍ പ്രഭാഷണം നടത്തി. ഓര്ഗ.സെക്രട്ടറി നിസാര്‍ വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു. സൂപ്പി തിരുവള്ളൂര്‍, ഇബ്രാഹിം നടുവണ്ണൂര്‍, മുസ്തഫ പൂക്കാട്, സുബൈര്‍ തിരുവങ്ങൂര്‍, സി.കെ കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌ അത്തോളി, സുബൈര്‍ വള്ളിക്കാട് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

മാസ പ്പിറവി നിരീക്ഷണ സമിതി 29 ന് യോഗം ചേരും

August 25th, 2011

ramadan-epathramഅബുദാബി : ഈദുല്‍ ഫിത്വര്‍ നിര്‍ണ്ണയ ത്തിന് മാസപ്പിറവി നിരീക്ഷണ സമിതി ആഗസ്റ്റ്‌ 29 ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം അബുദാബി യിലെ നീതി ന്യായ വകുപ്പില്‍ യോഗം ചേരും എന്ന് യു. എ. ഇ. നിയമ മന്ത്രി ഡോ. ഹാദിഫ് ജുവാന്‍ അല്‍ ദാഹിരി അറിയിച്ചു.

രാജ്യത്ത് എവിടെ എങ്കിലും മാസപ്പിറവി ദൃശ്യമായാല്‍ സമിതിയെ അറിയിക്കണമെന്ന് എല്ലാ ശരീഅത്ത് കോടതി കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യു. എ. ഇ. അടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈമാസം 31ന് ആയിരിക്കാനാണ് സാദ്ധ്യത എന്ന് ഇസ്‌ലാമിക മാസപ്പിറവി നിരീക്ഷണ സമിതി (ഐ. സി. ഒ. പി) നേരത്തേ അറിയിച്ചിരുന്നു.

റമദാന്‍ 29 ന് ചന്ദ്രപ്പിറവി കാണാന്‍ സാദ്ധ്യത ഇല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യ ത്തില്‍ 30 ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31 ന് ശവ്വാല്‍ ഒന്നായി കണക്കാക്കുക യാണെന്ന് സമിതി തലവന്‍ മുഹമ്മദ് ഷൗക്കത്ത് ഔദയെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

‘തഫ്‌സീറുല്‍ കബീര്‍’ യു. എ. ഇ. യില്‍ വിതരണം തുടങ്ങി

August 24th, 2011

thafseerul-kabeer-malayalam-quraan-ePathram
അബുദാബി : പരിശുദ്ധ ഖുര്‍ആന്‍റെ ക്ലാസ്സിക്‌ വ്യാഖ്യാന ങ്ങളില്‍ ഒന്നായി ഗണിക്ക പ്പെടുന്നതും ഒരു സഹസ്രാബ്ദം മുന്‍പ്‌ രചിക്ക പ്പെട്ടതുമായ ശൈഖുല്‍ ഇസ്ലാം ഇമാം ഫഖ്‌റുദ്ദീന്‍ റാസി യുടെ ‘തഫ്‌സീറുല്‍ കബീര്‍’ എന്ന വ്യാഖ്യാത ഗ്രന്ഥ ത്തിന്‍റെ മലയാള പരിഭാഷ യു. എ. ഇ. യില്‍ വിതരണം ആരംഭിച്ചു. ഖുര്‍ആന്‍റെ സാരവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഖുര്‍ആന്‍ ഫോര്‍ വേള്‍ഡ്’ എന്ന സ്ഥാപനമാണ് ഖുര്‍ആന്‍ അവതരിച്ച പരിശുദ്ധ റമദാനില്‍ ഈ സംരംഭ വുമായി രംഗത്ത്‌ വന്നത്.

ഇംഗ്ലീഷിലും മലയാള ത്തിലുമായി ഖുര്‍ആന്‍റെ തണലില്‍, ഖുര്‍ആന്‍ : മലയാള സാരം, ഖുര്‍ആന്‍ : ദി ലിവിംഗ് ട്രൂത്ത്, സ്‌റ്റോറി ഓഫ് ഖുര്‍ആന്‍ എന്നീ ഗ്രന്ഥ ങ്ങളുടെ പതിനായിര ക്കണക്കിന് കോപ്പികള്‍ ഇതിനകം സൗജന്യ മായി വിതരണം ചെയ്‌തു കഴിഞ്ഞു എന്ന് ഖുര്‍ആന്‍ ഫോര്‍ വേള്‍ഡിന്‍റെ മുഖ്യ സംഘാടകനും ഖുര്‍ആന്‍ പരിഭാഷകനും പ്രസാധക നുമായ വി. എസ്. സലീം അറിയിച്ചു.

അഹലു സുന്നത്തു വല്‍ ജമാഅത്തിന്‍റെ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാന മായ ‘തഫ്‌സീറുല്‍ കബീര്‍’ വി. എസ്. സലീമിന്‍റെ നേതൃത്വ ത്തില്‍ ഒരു സംഘം പണ്ഡിത ന്മാരാണ് 4,500 പേജു കളുള്ള ആറ് വാള്യ ങ്ങളിലായി പരിഭാഷ പ്പെടുത്തി യിരിക്കുന്നത്.

പ്രിന്‍റ് എഡിഷനൊപ്പം കമ്പ്യൂട്ടര്‍ ഉപയോക്താ ക്കള്‍ക്കായി സോഫ്റ്റ് എഡിഷനും പുറത്തിറ ക്കിയിട്ടുണ്ട്. സോഫ്റ്റ് എഡിഷന്‍റെ യു. എ. ഇ. യിലെ വിതരണം വി. എസ്. സലീമില്‍ നിന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി നിര്‍വ്വഹിച്ചു.

വിദേശത്തും സ്വദേശത്തു മുള്ള സ്‌പോണ്‍സര്‍ മാരുടെ സഹകരണ ത്തോടെ യാണ് ഗ്രന്ഥവും സീഡി യും സൗജന്യ മായി വിതരണം ചെയ്യുന്നത്. മസ്ജിദു കള്‍ക്കും മദ്രസ്സ കള്‍ക്കും ലൈബ്രറി കള്‍ക്കും ഗ്രന്ഥ ത്തിന്‍റെ കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കും സീഡി കള്‍ ആവശ്യ മുള്ള വര്‍ക്കും intimate at quran 4 world dot org എന്ന ഇ – മെയില്‍ വിലാസ ത്തില്‍ ബന്ധപ്പെടാ വുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈദുല്‍ ഫിത്വര്‍ ആഗസ്റ്റ്‌ 31ന് : മാസപ്പിറവി നിരീക്ഷണ സമിതി

August 23rd, 2011

eid-ul-fitr-uae-epathram
അബുദാബി : യു. എ. ഇ. അടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈ മാസം 31 ന് ആയിരിക്കും എന്ന് ഇസ്‌ലാമിക മാസപ്പിറവി നിരീക്ഷണ സമിതി (ഐ. സി. ഒ. പി) അറിയിച്ചു. റമദാന്‍ 29 ന് പിറവി കാണാന്‍ സാദ്ധ്യത ഇല്ല എന്ന് ശാസ്ത്രീയ മായി തെളിയിക്കപ്പെട്ട സാഹചര്യ ത്തില്‍ ഈ മാസം 30 ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31 ന് ശവ്വാല്‍ ഒന്നായി കണക്കാക്കുക യാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.

റമദാന്‍ 29 ന് സൂര്യന്‍ അസ്തമിക്കുന്നതിന് മുന്‍പോ, സൂര്യന് ഒപ്പമോ ചന്ദ്രന്‍ ചക്രവാള ത്തില്‍ നിന്ന് അപ്രത്യക്ഷ മാകുന്ന തിനാല്‍ യു. എ. ഇ., ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ അറബ് മേഖല യിലൊന്നും മാസ പ്പിറവി ദൃശ്യമാകില്ല എന്ന് സമിതി ചൂണ്ടിക്കാട്ടി.

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ. യിലെ ഗവണ്മെന്‍റ് ഓഫീസുകള്‍ ആഗസ്റ്റ്‌ 28 ഞായര്‍ മുതല്‍ സെപ്തംബര്‍ 3 വരെ അവധി ആയിരിക്കും. സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക്‌ ഈദുല്‍ ഫിത്വര്‍ അവധി ശവ്വാല്‍ ഒന്നും രണ്ടും ദിവസ ങ്ങളില്‍ ആയിരിക്കും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

‘ധാരയായ് പെയ്യുന്നു റമദാന്‍’ പ്രകാശനം ചെയ്തു

August 17th, 2011

ramadan-docuvision-release-ePathram
ദോഹ : കുവൈത്തിലെ ഇസ്ലാമിക പ്രവര്‍ത്ത കനായ വി. പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത ‘ധാരയായ് പെയ്യുന്നു റമദാന്‍’ എന്ന ഡോക്യൂവിഷന്‍ പ്രകാശനം ചെയ്തു. ഹൊറൈ സണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജ കരായ ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ഡോക്യൂവിഷന്‍റെ പ്രദര്‍ശനവും ഇഫ്ത്താര്‍ വിരുന്നും ഉണ്ടായിരുന്നു.

ഇഫ്താറിന് ശേഷം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി. ടി. അബ്ദുല്ലക്കോയ തങ്ങളും ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളവും റമദാന്‍ പ്രഭാഷണം നടത്തി. റമദാനിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഡോക്യൂ വിഷന്‍ തികച്ചും സൌജന്യ മായാണ് വിതരണം ചെയ്യുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 4 of 13« First...23456...10...Last »

« Previous Page« Previous « ഒ. ഐ. സി. സി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Next »Next Page » ഷെയ്ഖ് ഖലീഫ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine