ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥി

August 2nd, 2011

hafiz-shamir-dubai-holy-quraan-award-ePathram

ദുബായ് : അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി ഹാഫിസ് ശമീര്‍ ആണ് ഇത്തവണ മറ്റു 98 ഓളം രാജ്യങ്ങളിലെ മത്സരാര്‍ത്ഥി കളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശിയായ ശമീര്‍, കൊടക്കല്ലന്‍ മുഹമ്മദ്‌ കുട്ടി യുടെയും ഖദീജ യുടെയും മകനാണ്. 2002 ല്‍ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ ആനില്‍ ചേര്‍ന്ന ശമീര്‍ 2005 ല്‍ ഹാഫിസ് ബിരുദം കരസ്ഥ മാക്കി. 

2008 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ അറബിക് കലോത്സവ ത്തില്‍ ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ ശമീര്‍ 2010 ല്‍ ഈജിപ്റ്റില്‍ നടന്ന ഖുര്‍ആന്‍ മത്സര ത്തിലും 2007 ല്‍ തിരുവനന്തപുരത്തും 2009 ല്‍ കോഴിക്കോടും നടന്ന അഖില കേരള ഖുര്‍ആന്‍ മത്സര ങ്ങളിലും 2006 ല്‍ നടന്ന എസ്. എസ്. എഫ്. സംസ്ഥാന സാഹിത്യോത്സവ് ലും ഖിറാഅത്തിനു ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇത്തവണയും മലയാളി യായ മത്സരാര്‍ത്ഥി ഇന്ത്യയെ പ്രതിനിധീ കരിക്കുന്നതില്‍ ആവേശ ത്തിലാണ് യു. എ. ഇ. യിലെ മലയാളി സമൂഹം.

2009 ല്‍ നടന്ന മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ത്ഥി ഹാഫിസ് ഇബ്രാഹിം സയ്യിദ്‌ അഹമദ്‌ ഒന്നാം സ്ഥാനം നേടിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്‍റെ റമദാന്‍ പ്രഭാഷണം അബുദാബി യില്‍

July 31st, 2011

kantha-puram-in-icf-dubai-epathram
അബുദാബി : വിശുദ്ധ റമദാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയ ത്തെ ആസ്പദമാക്കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആഗസ്റ്റ് 12 ന് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ റമദാന്‍ പ്രഭാഷണം നടത്തും.

പരിപാടി യുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
പി. വി. അബൂബക്കര്‍ മുസ്‌ലിയാര്‍ ( ചെയര്‍മാന്‍), സിദ്ദിഖ് അന്‍വരി, ഉമര്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് ഈശ്വര മംഗലം (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല പൊന്മുണ്ടം, ഷാഫി പട്ടുവം, ഖാസിം പുറത്തീല്‍, മുസമ്മില്‍ കടാങ്കോട് (ജോയിന്‍റ.കണ്‍വീനര്‍മാര്‍), മാട്ടൂല്‍ മുസ്തഫ ഹാജി (ട്രഷറര്‍) മുസ്തഫ ദാരിമി കടാങ്കോട്, ഡോ. ഷാജു ജമാല്‍, കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഡോ. അബ്ദുല്‍ സലാം, അബൂട്ടി ഹാജി ചെമ്മാട് എന്നിവര്‍ രക്ഷാധികാരി കളാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക റെക്കോഡ് ജേതാവ് ബെന്നി പ്രസാദ് യു. എ. ഇ. യില്‍

July 22nd, 2011

musician-benny-prasad-ePathram
അബുദാബി : ഇന്ത്യന്‍ സംഗീത ലോകത്ത് പുതിയ മാനങ്ങള്‍ തീര്‍ത്ത അന്തര്‍ദേശീയ ലോക റെക്കോഡ് ജേതാവ് ബെന്നി പ്രസാദ് യു. എ. ഇ. യില്‍ സംഗീത പരിപാടി കളില്‍ പങ്കെടുക്കുന്നു.

ക്രിസ്ത്യന്‍ ട്രെന്‍ഡ്‌സ്, മന്ന വിഷന്‍ എന്നിവര്‍ സംയക്തമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി യായ ‘ബെന്നി പ്രസാദ് ലൈവ് മ്യൂസിക്’ ജൂലായ് 23 ശനിയാഴ്ച വൈകുന്നേരം 7.30 ന് അബുദാബി ഇവാഞ്ചലിക്കല്‍ സെന്‍ററിലും ജൂലായ്‌ 25 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററിലും നടക്കും.

അഞ്ച് ദിവസത്തെ സന്ദര്‍ശന ത്തിന്നായി എത്തിച്ചേര്‍ന്ന ബെന്നി, ഈ രണ്ട് പൊതു പരിപാടി കള്‍ക്കു പുറമെ മുസ്സഫ, അജ്മാന്‍ എന്നിവിട ങ്ങളിലെ ലേബര്‍ ക്യാമ്പു കളിലും സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

ആറര വര്‍ഷം കൊണ്ട് 245 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ബെന്നി പ്രസാദ് ഗാന സദസ്സുകള്‍ ഒരുക്കിയിട്ടുണ്ട്.

സംഘര്‍ഷ ഭരിതമായ ലോകത്ത് സ്‌നേഹ ത്തിന്‍റെയും സമാധാന ത്തിന്‍റെയും സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ബെന്നി പ്രസാദ് ദക്ഷിണ സുഡാനിലും കഴിഞ്ഞ ആഴ്ചയില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 32 41 610, 056 – 70 67 106, 050 – 53 70 173, 055 – 39 11 800.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

July 3rd, 2011

divyabali-st-michaels-church-ePathram
ഷാര്‍ജ : ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ദിവ്യ ബലിക്ക് പാലാ രൂപതാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

പ്രവാസ ജീവിതത്തിന്‍റെ വേദനയും നൊമ്പരങ്ങളും താന്‍ ഉള്‍ക്കൊള്ളുന്നു എന്നും തോമാശ്ലീഹ യെ പ്പോലെ പ്രവാസികളും അയക്കപ്പെട്ടവര്‍ ആണെന്ന ബോദ്ധ്യം ഉണ്ടാകണം എന്നും തിരുനാള്‍ സന്ദേശത്തില്‍ ബിഷപ്പ്‌ ഓര്‍മ്മിപ്പിച്ചു.

closing-ceremony-of-church-dukrana-epathram

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കും പ്രദക്ഷിണത്തിനും മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്, ഇടവക വികാരി ഫാ. അനി സേവ്യര്‍, പാലാ രൂപത വികാരി ജനറാള്‍, ഫാ. ജോസഫ്‌ കുഴിഞ്ഞാലില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഇടവക സഹ വികാരി ഫാ. ബിജോ കുടിലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇടവകയിലെ മലയാള സമൂഹമാണ് ദുക്റാന തിരുനാള്‍ നടത്തിയത്‌.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ പൊതു പ്രഭാഷണം ഫഹാഹീലില്‍

June 30th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : ആത്മീയ ചൂഷണങ്ങള്‍ക്ക് എതിരെ എന്ന കാമ്പെയിന്റെ ഭാഗമായി ജൂലൈ 1 വെള്ളിയാഴ്ച മഗ് രിബ് നമസ്കാരാനന്തരം ഫഹാഹീലില് പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല്‍ ഗള്ഫ് മാര്ട്ടിന് പിന്‍വശത്തുള്ള മസ്ജിദുല്‍ മസീദ് ഹിലാല്‍ അല്‍ ഉതൈബിയില്‍ (പാക്കിസ്ഥാനി പള്ളി) വെച്ച് നടക്കുന്ന പരിപാടിയില്‍ ‘സ്വഹാബികളുടെ ജീവിതത്തിലൂടെ’ എന്ന വിഷയം യുവ പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി അവതരിപ്പിക്കും.

സ്ത്രീകള്ക്ക് പ്രത്യേക സൌകര്യ മുണ്ടായിരി ക്കുമെന്ന് സെന്റര്‍ ദഅവ സിക്രട്ടറി റഫീഖ് മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 23915217, 60756740 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 13« First...45678...Last »

« Previous Page« Previous « കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും
Next »Next Page » എം. പി. സി. സി. ഉത്തര മേഖല കണ്‍വെന്‍ഷന്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine