ഇസ്ലാം മതത്തെ അധിക്ഷേപിച്ച ബ്രിട്ടീഷ് പൌരന്‍ കോടതിയില്‍

May 18th, 2011

lady-of-justice-epathram

ദുബായ്: ഇസ്ലാം മതത്തെ അധിക്ഷേപിച്ചു സംസാരിക്കുകയും പ്രവാചകനെ ”തീവ്രവാദി” എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ്‌ വിനോദ സഞ്ചാരിയെ ഇന്നലെ ദുബായ് കോടതിയില്‍ ഹാജരാക്കി. ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സിലെ ഈമാക്സ് ഇലെക്ട്രോണിക്സ് ഷോപ്പിലെ ഒരു ജീവനക്കാരനുമായി സംസാരിക്കുന്നതിന് ഇടയിലാണ് 40 കാരനായ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.

കടയിലെ പാക്കിസ്താനിയായ ഹസ്സന്‍ ഹബീബ്‌ എന്ന സെയില്‍സ്മാനെ സമീപിച്ച ബ്രിട്ടീഷ്‌കാരന്‍ ഇയാള്‍ പാക്കിസ്താനിയാണ് എന്ന് അറിഞ്ഞപ്പോള്‍, പാക്കിസ്ഥാന്‍ ഒരു നശിച്ച രാജ്യമാണെന്നും, അവിടെ നിറയെ ഭ്രാന്ത് പിടിച്ച മനുഷ്യരാണ് എന്നും പറഞ്ഞു. ഇതില്‍ രോഷാകുലനായ ഹസ്സന്‍ തിരിഞ്ഞു നടന്നപ്പോള്‍, എല്ലാ മുസ്ലിങ്ങള്‍ക്കും ഭ്രാന്താണെന്നും പ്രവാചകന്‍ മുഹമ്മദ്‌ ഒരു തീവ്രവാദിയാണെന്നും ബ്രിട്ടീഷ്‌കാരന്‍ വിളിച്ചു പറഞ്ഞു.

സംഭവത്തിന്‌ ഒരു ഈജിപ്ത്യന്‍ വിനോദ സഞ്ചാരിയും ഇതേ കടയിലെ ഒരു ശ്രിലങ്കന്‍ ജീവനക്കാരനും ദൃക്‌സാക്ഷികളായി. എന്നാല്‍ ബ്രിട്ടീഷ്‌കാരന്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെ നിന്ദിക്കുന്ന രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സംസാരിച്ചാല്‍ അത് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും പതിനായിരം ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കേസില്‍ വിധി പറയുന്നത് കോടതി ജൂണ്‍ 9 ലേക്ക് മാറ്റി വച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഷ്ടത ജീവിതത്തെ പൂര്‍ത്തീകരിക്കുന്നത് : സഖറിയാസ്‌ മാര്‍ തേയോഫിലോസ്‌

May 9th, 2011

അബുദാബി : ഊശാന യില്‍ നിന്നു കഷ്ടാനുഭവ ആഴ്ച ഇല്ലാതെ ഉയിര്‍പ്പ്‌ പെരുന്നാളില്‍ എത്തിച്ചേരാനുള്ള വ്യഗ്രത കൂടി വരുമ്പോള്‍, കഷ്ടത യില്ലാത്ത ക്രൈസ്തവ ജീവിതം മെനഞ്ഞെടു ക്കുമ്പോള്‍, കഷ്ടത ദൈവം തരുന്ന ശിക്ഷ ആയി കാണാതെ ശിക്ഷണം ആയി കാണണം. കഷ്ടത ദൈവം തരുന്ന അവകാശം ആണ്‌. കാല്‍വരി ഇല്ലാതെ പുനരുദ്ധാനം ഇല്ല. കഷ്ടത, ഉയിര്‍പ്പിന്‌ ആവശ്യം ആണ്‌ എന്ന സത്യം മനസ്സിലക്കണം : അഭിവന്ദ്യ തിരുമേനി സഖറിയാസ്‌ മാര്‍ തേയോഫിലോസ്‌ പറഞ്ഞു.

അബുദാബി സെന്‍റ് ജോര്‍ജ്‌ ഓര്‍ത്തഡോക്സ്‌ കത്തീഡ്രല്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുക ആയിരുന്നു അഭിവന്ദ്യ തിരുമേനി.

വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേലിന്‍റെ അദ്ധ്യക്ഷത യില്‍ കൂടിയ സമ്മേളന ത്തില്‍ ജോര്‍ജ്‌ വര്‍ഗീസ്‌ സ്വാഗതവും, ഫാ. ലെസ്ലി പി. ചെറിയാന്‍ ആശംസയും, ട്രസ്റ്റീ. സ്റ്റീഫന്‍ മല്ലേല്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ആത്മീയ സംഘടന കളുടെ ആഭിമുഖ്യ ത്തില്‍ വിവിധ കലാപരിപാടി കള്‍ അവതരിപ്പിച്ചു. തികഞ്ഞ സാങ്കേതിക തികവോടെ യുവജന പ്രസ്ഥാനം അവതരിപ്പിച്ച ‘സ്നേഹ സങ്കീര്‍ത്തനം’ എന്ന നാടകം കാലിക പ്രസക്തം ആയിരുന്നു. സ്നേഹ വിരുന്നോടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷ ങ്ങള്‍ക്ക് സമാപനം ആയി.

-അയച്ചു തന്നത്: റജി മാത്യു

-

വായിക്കുക:

അഭിപ്രായം എഴുതുക »

സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളി കത്തീഡ്രല്‍ ആവുന്നു

May 9th, 2011

alain-st-george-jacobite-church-epathram
അല്‍ഐന്‍ : അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയെ ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ മെയ് 13ന് കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കും.

ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കല്‍പന വായിച്ച് കത്തീഡ്രല്‍ ആയി വിളംബരം ചെയ്യും. ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത സഹകാര്‍മികന്‍ ആയിരിക്കും.

തദവസരത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി (പരുമല തിരുമേനി) യുടെ തിരുശേഷിപ്പ് പള്ളിക്കകത്ത് സ്ഥാപിക്കുകയും ചെയ്യും.

‘കത്തീഡ്രല്‍’ പ്രഖ്യാപന ചടങ്ങിലും ‘തിരുശേഷിപ്പ്’ സ്ഥാപന ചടങ്ങിലും യു. എ. ഇ. യിലെ നാനാ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിന് വിശ്വാസികളും വിവിധ പള്ളികളില്‍ നിന്ന് പുരോഹിതന്മാരും വൈദിക ശ്രേഷ്ഠരും സുറിയാനി സഭയിലെ മേലദ്ധ്യക്ഷന്മാരും പങ്കെടുക്കും എന്ന് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അറിയിച്ചു.

‘മരുഭൂമി യിലെ പൂന്തോട്ട നഗരം’ എന്ന് വിശേഷിപ്പിക്കുന്ന അല്‍ഐനില്‍ 1979 ജനവരി 21ന് തുടക്കം കുറിച്ചതാണ് ഇന്നത്തെ യാക്കോബായ സുറിയാനി സിംഹാസന പള്ളി.

വളരെ ചെറിയ കൂട്ടായ്മയില്‍ വാടക ക്കെട്ടിടത്തില്‍ തുടങ്ങിയ പള്ളി ഇന്ന് സ്വന്തമായുള്ള സ്ഥലത്ത് ഏറെ പ്രൗഢി യോടെ സ്ഥിതി ചെയ്യുന്നു. ഇന്ത്യക്ക് പുറത്ത് ആഗോള സുറിയാനി സഭയുടെ കീഴിലുള്ള ഏറ്റവും വലിയ പള്ളിയാണ് സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി.

അല്‍ഐന്‍ സിറിയന്‍ – കേരള സമ്മിശ്രമായ പാരമ്പര്യ ത്തോടെയും ശില്പ കലകളോടും നിര്‍മ്മിതമാണ് ഈ പള്ളി. ഏകദേശം 8100 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്നു.

-അയച്ചു തന്നത്: ജോയ്‌ തണങ്ങാടന്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

അലൈന്‍ യാക്കോബായ പള്ളി പെരുന്നാള്‍

May 4th, 2011

alain-yacobaya-church-epathram
അലൈന്‍ : സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ അബ്ദുല്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ്‌ ബാവാ യുടെ ഓര്‍മപ്പെരുന്നാള്‍ ഹോണവാര്‍ മിഷന്‍ യാക്കൂബ് മോര്‍ അന്തോണിയോസ്‌ മെത്രാപോലീത്ത യുടെ മുഖ്യ കാര്‍മിക ത്വത്തില്‍ ആചരിച്ചു.

-അയച്ചു തന്നത് : അരുണ്‍ ജേക്കബ്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസ ത്തിന്‍റെ സന്ദേശ വാഹകര്‍ ആകരുത് : പരിഷദ്

April 25th, 2011

pslv-rocket-pooja-superstition-epathram

അബുദാബി : പി. എസ്. എല്‍. വി. റോക്കറ്റ് വിക്ഷേപണം കുറ്റമറ്റതാക്കാന്‍ ശാസ്ത്രീയ മായി പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനു പകരം തിരുപ്പതി ക്ഷേത്ര ത്തില്‍ റോക്കറ്റ് മാതൃക പൂജിച്ച് അനുഗ്രഹം വാങ്ങിയ ശാസ്ത്രജ്ഞന്മാരുടെ നടപടി അത്യന്തം അപലപനീയം ആണെന്ന് ഫ്രണ്ടസ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി സമ്മേളനം അഭിപ്രായപ്പെട്ടു.

വഞ്ചനാ പരമായ ഇത്തരം നിലപാടു കളില്‍നിന്ന് ശാസ്ത്രജ്ഞര്‍ പിന്തിരിയണം എന്ന് സമ്മേളനം പാസ്സാക്കിയ പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന സമ്മേളനം, പരിഷദ് യു. എ. ഇ. പ്രസിഡന്‍റ് മനോജ് ഉദ്ഘാടനം ചെയ്തു. അബുദാബി പ്രസിഡന്‍റ് മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയാനന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരേഷ്ബാബു, ഭാവി പ്രവര്‍ത്തന ങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ച യില്‍ കെ. എം. എ. ഷരീഫ് മാന്നാര്‍, ഷെരീഫ് മാറഞ്ചേരി, ഇ. ആര്‍. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹി കളായി കുഞ്ഞിലത്ത് ലക്ഷ്മണന്‍ (പ്രസിഡന്‍റ്), ധനേഷ് (ജനറല്‍ സെക്രട്ടറി), മണികണ്ഠന്‍ (വൈസ് പ്രസിഡന്‍റ്), ജയാനന്ദന്‍ (ജോയിന്‍റ് സെക്രട്ടറി), സമീര്‍ഷംസ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 22 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

Page 8 of 13« First...678910...Last »

« Previous Page« Previous « യു.എ.ഇ. യില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഉപവാസം
Next »Next Page » എന്‍ഡോസള്‍​ഫാന്‍ : കെ. എസ്. സി. യില്‍ ഐക്യദാര്‍ഢ്യ സമ്മേളനം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine