
അബുദാബി :  ‘കാക്ക’ വരച്ചു  കാണിക്കുന്നത് നാടിന്‍റെ ഓര്‍മ്മകള്‍  ആണെന്ന്‍   നസീര്‍ കടിക്കാടിന്‍റെ ‘കാ കാ’ എന്ന പുസ്തകത്തെ കുറിച്ച് യുവകലാ സാഹിതി അബുദാബി ഘടകം സംഘടിപ്പിച്ച സംവാദ ത്തില്‍  പറഞ്ഞു.   കാക്ക മനുഷ്യ   ജീവിത ത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
 
യുവ കലാ സാഹിതി വൈസ് പ്രസിഡന്‍റ് ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പുതുകവിത യുടെ വര്‍ത്തമാനം, കാക്ക മലയാളത്തിന്‍റെ പ്രിയപ്പെട്ട പക്ഷി,  പറന്നു മതിയാകാത്ത വാക്ക് എന്നീ വിഷയങ്ങളെ  ആസ്പദമാക്കി  സര്‍ജു ചാത്തന്നൂരും, ദേവിക സുധീന്ദ്രനും സജു കുമാറും മുഖ്യ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു.
 
കെ. എം. എ. ഷരീഫ്, അഷറഫ് ചമ്പാട്, അബൂബക്കര്‍, പ്രീത നാരായണന്‍, ചന്ദ്രശേഖര്‍, തമ്പി, യൂനുസ് ബാവ, രാജി ജോഷി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
യുവ കലാ സാഹിതി സാഹിത്യ വിഭാഗം സെക്രട്ടറി ജോഷി ഒഡേസ സ്വാഗതവും വനിതാ വിഭാഗം കണ്‍വീനര്‍ ഷക്കീല സുബൈര്‍ നന്ദിയും പറഞ്ഞു.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
അബുദാബി : തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററു മായി സഹകരിച്ചു കൊണ്ട് യുവ കലാ സാഹിതി അബുദാബി യില്‍ തുടക്കമിട്ട കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് പൊതു ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 






















 