ന്യൂഡല്‍ഹി: താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേന്ദ്രത്തെ കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത് ഐ. സ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍റെ വ്യക്തിപരമായ വിദ്വേഷം കൊണ്ട് മാത്രമാണെന്നും, തെറ്റായ വിവരങ്ങള്‍ സര്‍ക്കാറിനു നല്‍കുക മാത്രമല്ല നടപടി ഉറപ്പാക്കാന്‍ വഴി വിട്ട രീതികള്‍ സ്വീകരിച്ചതെന്നും, ഇതിനു പിന്നില്‍ കെ. രാധാകൃഷ്ണന്‍റെ നിക്ഷിപ്ത അജണ്ടയാണെന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ആരോപിച്ചു. ആന്‍ട്രിക്സ് ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതു മുതല്‍ ശ്രമിക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും അദ്ദേഹം ഒളിപ്പിച്ചു. വിലക്ക് ഏര്‍പ്പെടുത്തും മുമ്പെ കുറ്റാരോപണാവും അന്വേഷണവും ഉണ്ടായില്ല. റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കാനും ശ്രമം നടന്നു. തീവ്രവാദിയേക്കാള്‍ മോശം പരിഗണനയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നോട് തികഞ്ഞ നീതികേടാണ് കാണിച്ചതെന്നും മാധവന്‍ നായര്‍ പരിതപിച്ചു. ഈ നടപടിക്കെതിരെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്റര്‍നെറ്റ്, ലോക മലയാളി, ശാസ്ത്രം, സാങ്കേതികം
കുരചു മാസങല്‍ക്കു മുന്‍പു ഭാരതം വിക്ഷെപിച ഉപഗ്രെഹം തകര്‍ന്നു വീനതു ഇവരുദെ അധികാര വദം വലിയാനൊയെന്നു അന്വെഷിക്കനം.