Tuesday, February 15th, 2011

ലൈംഗിക തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തണം : സുപ്രീം കോടതി

violence-against-women-epathram

ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലാളികളും മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞ കോടതി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

ദാരിദ്ര്യം കൊണ്ടാണ് ഒരു സ്ത്രീ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയാകുന്നത്. ഒരു തൊഴിലില്‍ ഏര്‍പ്പെടാനുള്ള സാങ്കേതിക പരിശീലനം ലഭിച്ചാല്‍ ശരീരം വില്‍ക്കാതെ തന്നെ സ്വന്തം ജീവിതോപാധി സ്വയം കണ്ടെത്താന്‍ അവള്‍ പ്രാപ്തയാകും. ലൈംഗിക തൊഴിലാളിയെ സമൂഹം താഴ്ത്തി കാണാതെ സഹാനുഭൂതി കാണിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഭരണഘടനയുടെ 21ആം വകുപ്പ്‌ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട് എന്ന് ചൂണ്ടിക്കാട്ടി.

1999 സെപ്റ്റംബറില്‍ ചായായ്‌ റാണി എന്ന ഒരു ലൈംഗിക തൊഴിലാളിയെ വധിച്ച ബുദ്ധദേവ്‌ കര്മാസ്കര്‍ എന്നയാളുടെ ജീവപര്യന്തം തടവ്‌ ശിക്ഷയ്ക്കെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഹീനമായ ഒരു കൊലപാതകമാണിത്. ലൈംഗിക തൊഴിലാളി ആണെന്നത് കൊണ്ട് അവരെ ഉപദ്രവിക്കാനോ വധിക്കാനോ ആര്‍ക്കും അവകാശമില്ല എന്നും കോടതി പറഞ്ഞു.

മഹാനായ ബംഗാളി എഴുത്തുകാരന്‍ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായയുടെ നോവലുകളായ ദേവദാസിലെ ചന്ദ്രമുഖി, ശ്രീകാന്തിലെ രാജ്യലക്ഷ്മി എന്നിങ്ങനെ സ്വഭാവ മഹിമയുള്ള ലൈംഗിക തൊഴിലാളികളെ പറ്റി പരാമര്‍ശിച്ച കോടതി മഹാനായ ഉര്‍ദു കവി സാഹിര്‍ ലുധ്യാന്‍വിയുടെ പ്രശസ്തമായ “ജിനെ നാസ് ഹൈ ഹിന്ദ്‌ പര്‍ വോ കഹാം ഹൈ” എന്ന ഗാനത്തില്‍ ലൈംഗിക തൊഴിലാളികളുടെ സാമൂഹിക അവസ്ഥയെ പറ്റി വര്‍ണ്ണിച്ചതും ഓര്‍മ്മിപ്പിച്ചു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കര്‍ഷക സമരം ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു
 • ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി
 • ക്രിമിനല്‍ കേസില്‍ പ്രതി ആയവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം : സുപ്രീം കോടതി
 • പശു രാഷ്ട്ര മാതാവ് : ഉത്തരാ ഖണ്ഡ്
 • ജയലളിത യുടെ ചികിത്സ : സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല
 • മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം
 • ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി
 • നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം
 • ഇന്ധന വില കുറക്കില്ല : നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ
 • ഇന്ധന വില കുറയ്ക്കില്ല
 • മോഡി സര്‍ക്കാര്‍ അതിരു കള്‍ ലംഘിച്ചു : ഡോ. മന്‍ മോഹന്‍ സിംഗ്
 • രാമ ക്ഷേത്രം പണിയും – സുപ്രീം കോടതി നമ്മുടേത് ; ഉത്തര്‍ പ്രദേശ് മന്ത്രി
 • സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി
 • സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍
 • പ്രളയ ത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍
 • താറാവു കള്‍ നീന്തു മ്പോള്‍ വെള്ള ത്തില്‍ ഓക്‌സിജന്‍ വര്‍ദ്ധിക്കും : ബിപ്ലബ് ദേബ്
 • എം.​ കെ. സ്​​റ്റാ​ലി​ൻ ഡി. എം. കെ. പ്രസിഡണ്ട്
 • എസ്. ബി. ഐ. 1300 ശാഖ കളുടെ പേരും കോഡും മാറ്റി
 • തെരഞ്ഞെടുപ്പിനെ കളങ്ക പ്പെടുത്തു വാന്‍ സാമൂഹ്യ മാധ്യമ ങ്ങളെ അനു വദി ക്കുക യില്ല : രവി ശങ്കര്‍ പ്രസാദ്
 • രാജ്യം കേരള ത്തിനോട് ഒപ്പം : പ്രധാന മന്ത്രി നരേന്ദ്ര മോഡി • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine