ന്യൂഡല്‍ഹി : ഗോവയില്‍ ഖനനം നടത്താന്‍ വേദാന്ത കമ്പനിക്ക് പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുവാദം സര്‍ക്കാര്‍ തടഞ്ഞു. ഗോവയിലെ പിര്‍ണ, നദോറ എന്നീ ഗ്രാമങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പിര്‍ണ ഇരുമ്പ് ഖനന പദ്ധതിക്ക് ജൂണ്‍ 9നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയെ തദ്ദേശ വാസികള്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നു എന്ന് പിര്‍ണ നരോദ നാഗരിക് കൃതി സമിതി എന്ന പ്രാദേശിക സംഘടന ദേശീയ പരിസ്ഥിതി അപ്പെല്ലെറ്റ് അധികൃതരെ (National Environment Appellate Authority – NEAA) ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഖനന അനുമതി നിഷേധിച്ച് കൊണ്ട് ഉത്തരവായത്. വിദഗ്ദ്ധ സമിതി പ്രദേശം സന്ദര്‍ശിച്ച് പ്രാദേശിക എതിര്‍പ്പിനുള്ള കാരണവും പദ്ധതി മൂലം ഉണ്ടാകാവുന്ന കൃഷി നാശം, ആരോഗ്യ പ്രശ്നങ്ങള്‍, പരിസ്ഥിതി നഷ്ടങ്ങള്‍ എന്നിവ വിശദമായി പഠിക്കാനും എന്‍. ഇ. എ. എ. നിര്‍ദ്ദേശിച്ചു.
ഇതിനിടെ പുതിയ ഖനികള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഗോവയില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിരോധം