? :- മരണം വരെയുള്ള ഉപവാസം എന്തിനാണ്?
ഇറോം ശര്‍മിള: ആ ഒരു മാര്‍ഗ്ഗം മാത്രമേ എനിക്കാവുമായിരുന്നുള്ളൂ. കാരണം നിരാഹാര സമരം ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്.
? :- അത് ആരോഗ്യത്തെ, ശരീരത്തെ പ്രതികൂലമായി ബാധിക്കില്ലേ ?
ഇറോം ശര്‍മിള: അത് കാര്യമാക്കുന്നില്ല. നമ്മളെല്ലാവരും മരണമുള്ളവരല്ലേ!
? :- ഇതാണ് ശരിയായ മാര്‍ഗമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ, ഇതൊരുതരം ശാരീരികമായ പീഡനമല്ലേ?
ഇറോം ശര്‍മിള: ഇത് പീഡനമല്ല, ശിക്ഷയുമല്ല. ഇത് എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു!
? :- മരണം വരെയുള്ള നിരാഹാരത്തിലൂടെ നിങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആത്മഹത്യാശ്രമം കുറ്റകരമല്ലേ?
ഇറോം ശര്‍മിള: അവരങ്ങനെ ചിന്തിക്കുന്നുണ്ടാവാം. എന്തു സാഹചര്യം ഉണ്ടായാലും ആത്മഹത്യ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ഞാനൊരു മരണ വ്യാപാരിയായിരുന്നെങ്കില്‍ നമുക്കിപ്പോള്‍ എങ്ങനെ സംസാരിക്കാനാവും? എന്റെ നിരാഹാരത്തിന് ഒരര്‍ത്ഥമുണ്ട്, അത്യാവശ്യമാണെന്ന് തോന്നി. കാരണം ഇതല്ലാതെ മറ്റൊരു മാര്‍ഗവും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എനിക്കറിയില്ല.
? :- എത്ര നാള്‍ ഇത് തുടരാനാണ് തയ്യാറെടുക്കുന്നത് ?
ഇറോം ശര്‍മിള: എനിക്കറിയില്ല. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. സത്യത്തിനു വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. സത്യം വൈകിയാണെങ്കിലും വിജയം നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം എനിക്കതിനുള്ളത് തരുന്നു. അതുകൊണ്ടാണ് ഈ കൃത്രിമമായ ട്യൂബിന്റെ സഹായത്താല്‍ ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.
(ചലച്ചിത്രകാരന്‍ പങ്കജ് ബുട്ടാലിയ ഇറോം ശര്‍മിളയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് – അവലംബം കേരളീയം മാസിക, തൃശ്ശൂര്‍)
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ