Sunday, July 31st, 2011

5 രൂപ ഫീസ്‌ വാങ്ങുന്ന ഡോക്ടര്‍

doctor-shyama-prasad-mukherjee-epathram

റാഞ്ചി : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനായി കടിപിടി കൂടുകയും ദീര്‍ഘ അവധി എടുത്ത് സര്‍ക്കാരാശുപത്രിക്ക് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്ന നാട്ടില്‍ വെറും 5 രൂപ മാത്രം ഫീസ്‌ വാങ്ങി കഴിഞ്ഞ 55 വര്‍ഷമായി വൈദ്യ സേവനം ചെയ്യുന്ന ഡോക്ടറാണ് റാഞ്ചിയിലെ ഡോ. ശ്യാമ പ്രസാദ്‌ മുഖര്‍ജി. തുച്ഛമായ ഇദ്ദേഹത്തിന്റെ ഫീസ്‌ ദാരിദ്ര്യം മൂലം ചികില്‍സാ ചിലവ് താങ്ങാനാവാത്ത അനേകായിരങ്ങളെയാണ് സഹായിച്ചിട്ടുള്ളത്. 75 കാരനായ ഡോക്ടര്‍ മുഖര്‍ജി 1957ല്‍ ചികില്‍സ തുടങ്ങിയ അന്ന് മുതല്‍ ഈ സേവനം തുടര്‍ന്ന് വരുന്നു.

തനിക്ക്‌ എത്രയാണ് ആവശ്യം എന്ന ബോദ്ധ്യം ഓരോരുത്തര്‍ക്കും വേണം എന്നാണ് ഇദ്ദേഹത്തിന് പറയുവാന്‍ ഉള്ളത്. താന്‍ ഒരു ഡോക്ടറാണ്. തനിക്ക് ചികില്‍സ തേടി വരുന്നവരോട് സഹാനുഭൂതി വേണം. എല്ലാം വ്യാവസായിക അടിസ്ഥാനത്തില്‍ കാണാന്‍ ആവില്ല. ധന സമ്പാദനം ആണ് ലക്‌ഷ്യം എങ്കില്‍ ഒരു ഡോക്ടര്‍ ആവുന്നതിനു പകരം വേറെ എന്തെങ്കിലും ഉദ്യോഗത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്‌ എന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.

ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ഇദ്ദേഹം താന്‍ സ്വന്തമായി നടത്തുന്ന പരിശോധനാ ലാബില്‍ ചിലവഴിക്കുന്നു. ഇവിടത്തെ വരുമാനമാണ് ഇദ്ദേഹത്തിന് സഹായം അര്‍ഹിക്കുന്നവര്‍ക്ക് കുറഞ്ഞ ഫീസിന് ചികില്‍സ ലഭ്യമാക്കാന്‍ സഹായിക്കുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • അഹമ്മദ് പട്ടേല്‍ അന്തരിച്ചു
 • ആയുര്‍വേദ ത്തില്‍ ശസ്ത്ര ക്രിയ : എതിര്‍പ്പുമായി ഐ. എം. എ.
 • ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും
 • അർണബ് ഗോസ്വാമി അറസ്റ്റിൽ
 • പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 
 • നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു
 • ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം
 • കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം
 • അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും 
 • ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു
 • കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും
 • തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി
 • ജസ്വന്ത് സിംഗ് അന്തരിച്ചു
 • എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ
 • സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍
 • ഉള്ളി കയറ്റുമതി നിരോധിച്ചു
 • ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും
 • ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍
 • ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശ ങ്ങളു മായി കേന്ദ്ര ആരോഗ്യ വകുപ്പ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine