
ഗാന്ധി വധത്തിൽ ആർ.എസ്.എസ്സിന് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി രാഹുൽ ഗാന്ധി. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ പ്രസ്താവനക്ക് അടിസ്ഥാനമായാണ് പരാമർശം നടത്തിയത്. പ്രസ്താവനയുടെ പേരിലെടുത്ത മാനനഷ്ട കേസിൽ കോടതിക്ക് മുമ്പിൽ വിചാരണക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
രാഹുലിന്റെ അഭിഭാഷകനാണ് അദ്ദേഹത്തിന്റെ നിലപാടുകൾ കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 