ലഖ്‌നൌ: 48 പേര്‍ കൊല്ലപ്പെട്ട മുസഫര്‍നഗര്‍ കലാപത്തില്‍ മുസ്ലിം സമുദായത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടിയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ജമാ അത്തെ ഇസ്ലാമി, ജമാ അത്ത ഉലുമ, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, മജിലിസെ മുഷ്വാരത്ത് തുടങ്ങിയവര്‍ അഖിലേഷ് യാദവ് സര്‍ക്കാറിനെ പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു. യു.പിയിലെ മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ‘മൌലാന മുലായം’ എന്നറിയപ്പെടുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ മകനാണ് . കഴിഞ്ഞ ഇരുപത് വര്‍ഷമായി മുസ്ലിം സമുദായവും ആയിരുന്നു മുലായത്തിന്റെ രാഷ്ടീയ പിന്‍ബലം. മുസ്ലിം,യാദവ വോട്ട് ബാങ്കിന്റെ കരുത്തിലാണ് സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നത്. വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ജമാ അത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഏതു പാര്‍ട്ടിക്കൊപ്പം നില്‍ക്കും എന്ന് മുസ്ലിം സംഘടനകള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിം സമുദായങ്ങള്‍കിടയില്‍ ഉണ്ടയ അസംതൃപ്തിയെ മുതലെടുത്ത് അവരുടെ പിന്തുണ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവാന്നതില്‍ മുലായംസിങ്ങ് വിജയിച്ചു. കോണ്‍ഗ്രസ്സിനും, ബി.ജെ.പിക്കും കനത്ത തിരിച്ചടിനല്‍കിക്കൊണ്ട് മുലായം യു.പി.രാഷ്ടീയത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കി. മുലായത്തിന്റെ മുസ്ലിം അനുകൂല നിലപാടുകളെ തുടര്‍ന്ന് എതിരാളികള്‍ അദ്ദേഹത്തെ ‘മൌലാന മുലായം’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ കലാപം പടര്‍ന്നു പിടിച്ചപ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിലും തങ്ങളെ സംരക്ഷിക്കുന്നതിലും മുലായത്തിന്റെ പാര്‍ട്ടി പരാജയപ്പെട്ടു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.
യു.പിയിലെ കലാപങ്ങളെ തുടര്‍ന്നുണ്ടാകുന്ന ദ്രുവീകരണം വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിക്കും. സമാജ് വാദി പാര്‍ട്ടിക്കെതിരെ ഉള്ള ജനവികാരത്തെ വോട്ടാക്കി മാറ്റുവാനാകും ബി.ജെ.പിയും, കോണ്‍ഗ്രസ്സും ഉള്‍പ്പെടെ ഉള്ള രാഷ്ടീയ പാര്‍ട്ടികള്‍ പ്രധാനമായും ശ്രമിക്കുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം