കോയമ്പത്തൂര്‍:  തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ നിന്നും 3489 പവന്‍ സ്വര്‍ണ്ണവും  രണ്ടേകാല്‍ ലക്ഷത്തിലധികം രൂപയും കവര്‍ന്നു. രാവിലെ ഒമ്പതുമണിയോടെ  കങ്കയം  റോഡിലെ പതിമിനി ഗാര്‍ഡനിലെ ശാഖയില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ്  കവര്‍ച്ച നടത്തിയത്. ജീവനക്കാരില്‍ ചിലരെ കെട്ടിയിടുകയും ചെയ്തു.  തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും താക്കോല്‍ കൈവശപ്പെടുത്തി ലോക്കറില്‍  നിന്നും പണവും സ്വര്‍ണ്ണവും കവരുകയായിരുന്നു. ഏഴംഗ സംഘമാണ് കവര്‍ച്ചക്ക്  പിന്നില്‍ എന്ന് കരുതുന്നു. സംഘം പോയതിനു ശേഷം രക്ഷപ്പെട്ട ജീവനക്കാര്‍  അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉന്നത പോലീസ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കവര്‍ച്ചക്കാര്‍ക്കായുള്ള തിരച്ചില്‍  ആരംഭിച്ചു.
                
                
                
                
                                
				- എസ്. കുമാര്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്, പോലീസ് അതിക്രമം