പൂനെ: ഓഹരി നല്‍കാമെന്ന കരാറില്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് 86.39 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഓഹരി കുംഭകോണക്കേസിലെ മുഖ്യപ്രതിയായിരുന്ന ഹര്‍ഷദ് മേത്തയുടെ സഹോദരന്‍ സുധീര്‍ മേത്ത അറസ്റ്റില്‍. 1997ലാണ് കേസിനാസ്പദമായ സംഭവം. 15 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.1997 ജൂലൈയില്‍ ഗോപാല്‍ രതി സാമ്പത്തിക ഇടപാടു സ്ഥാപനത്തിന്‍റെ ഡയറക്റ്റര്‍ ശ്രീകാന്ത് ഗോപാലാണ് ഓഹരി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഫറസ്ഖന്ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1994ല്‍ മേത്ത ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുകയും അതിന്‍റെ മാനെജിങ് ഡയറക്റ്ററായി അമിത് ഷായെ നിയമിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് 75 ലക്ഷം ഓഹരി വില്‍പ്പന നടത്തി 750 ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഒരു ലക്ഷത്തിലേറെ വ്യാജ ഷെയറുകള്‍ ഉള്‍പ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് കേസ്. സുധീര്‍ മേത്ത പൂനെയില്‍ എത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പ്രത്യേക സി. ഐ. ഡി സംഘത്തിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് തികോലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറെസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മേത്തയെ 18 വരെ റിമാന്‍ഡ് ചെയ്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്