മുംബൈ: വിദേശ നാണ്യ വിപണിയില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപയുടെ ഇടിച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യം കുറയുന്നത്. വലിയ തോതില്‍ ഉള്ള മൂല്യത്തകര്‍ച്ചയ്ക്ക് തടയിടുവാനായി റിസര്‍വ്വ് ബാങ്ക് ഒന്നിലധികം തവണ ഇടപെട്ടു. ഇന്നലെ വിദേശ നാണയ വിപണി ആരംഭിച്ചപ്പോള്‍ അമ്പതു രൂപയും അവസാനിപ്പിക്കുമ്പോള്‍ 49.43 രൂപയുമാണ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്. വരും ദിവസങ്ങളുലും രൂപയുടെ മൂല്യം ഇടിയുവാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ഇരുപത്തെട്ടു മാസത്തിനിടെ ഏറ്റവും താഴ്‌ന്ന നിലയിലാണിപ്പോള്‍ വിനിമയം നടക്കുന്നത്. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പെട്ടെന്ന് പിന്‍വലിഞ്ഞതും രൂപയുടെ ഇടിവിനു കാരണമായി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന പല ഉല്പന്നങ്ങളുടെ വിലയേയും ഇത് സാരമായി ബാധിച്ചേക്കും.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനം മൂലം വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മുമ്പ് ആയിരം ഇന്ത്യന്‍ രൂപക്ക് എണ്‍പതോ അതിനു മുകളിലോ യു.എ.ഈ ദിര്‍ഹം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എഴുപത്തിയാറില്‍ താഴെ ദിര്‍ഹം നല്‍കിയാല്‍ മതി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം