മുംബൈ : ലോക സമ്പദ് വ്യവസ്ഥ അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന അശുഭകരമായ വാര്‍ത്തകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് എഴുന്നൂറു പോയന്റിലധികവും നിഫ്‌റ്റി ഇരുന്നൂറു പോയന്റും ഇടിഞ്ഞു. സെന്‍സെക്സ്16,827 പോയന്റിലും നിഫ്റ്റി 50.39.80 പോയന്റിലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. പിന്നീട് തുര്‍ച്ചയായ വില്പന സമ്മര്‍ദ്ദം ആണ് അനുഭവപ്പെട്ടത്. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്സ് 16,316 പോയന്റും നിഫ്‌റ്റി 4,907 പോയന്റുമായി നിലം പതിച്ചു. സമീപ കാലത്തൊന്നും ഇത്രയും ഭീമമായ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിട്ടില്ല.ബാങ്കിങ്ങ്, മെറ്റല്‍, ഐ.ടി മേഘലയിലെ ഓഹരികളിലാണ് കാര്യമായ ഇടിവ് സംഭവിച്ചത്. ഡി.എല്‍.ഫ്, എല്‍ ആന്റ് ടി, ഗോദ്‌റേജ് പ്രോപ്പര്‍ടീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്,വിപ്രോ, എച്ച്.സി.എല്‍ ടെക്, ടി.ടി.കെ പ്രസ്റ്റീജ്, ജിണ്ടാല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്റസ്ട്രീസ് തുടങ്ങിയ പ്രമുഖ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി.
മറ്റൊരു സാമ്പത്തിക മാന്ദ്യം പടരുന്നതായുള്ള ആഗോള സാമ്പത്തിക രംഗത്തുനിന്നുള്ള വാര്‍ത്തകള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ഐ.എം.ഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയും മറ്റു യൂറോപ്യന്‍ വിപണികളും കഴിഞ്ഞ ദിവസം താഴേക്ക് പോയിരുന്നു. ഇതിനെ പിന്‍പറ്റി ഏഷ്യന്‍ വിപണികളും നഷ്ടത്തിലേക്ക് നീങ്ങി. ഇതു കൂടാതെ ഇന്ത്യയില്‍ ഉണ്ടാകുന്ന രാഷ്ടീയ ചലനങ്ങളും വിപണിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.