ന്യൂദല്‍ഹി : വോട്ടു യന്ത്ര ത്തില്‍ രേഖ പ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് ലഭിച്ചത് എന്ന് ഉറപ്പു വരുത്തുന്ന ‘വോട്ടു രസീത് ‘ സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.
സമ്മതി ദായകന്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥി യുടെ ബാലറ്റ് പേപ്പറിലെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ യാണ് വോട്ടു രസീതി യില്‍ ഉണ്ടാവുക. ഒരാള്‍ വോട്ട് രേഖ പ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഏതു സ്ഥാനാര്‍ഥി ക്കാണ് വോട്ട് വീണത് എന്ന് വോട്ടിംഗ് യന്ത്ര ത്തോടൊപ്പം ബന്ധി പ്പിച്ചിരിക്കുന്ന സ്ക്രീനില്‍ തെളിയും. ഇതോടൊപ്പം പ്രിന്‍റ് ചെയ്ത രസീതും പുറത്തു വരും. രസീത് വോട്ടര്‍ക്ക് ലഭിക്കില്ല. അതിനു പകരം മിഷ്യനിലെ പെട്ടി യില്‍ രസീത് വന്നു വീഴും.
താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് വോട്ട് ലഭിച്ചത് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാം. വോട്ടെണ്ണല്‍ സമയ ത്ത് യന്ത്ര ത്തില്‍ കാണിച്ച എണ്ണ ത്തില്‍ തര്‍ക്കം വന്നാല്‍ രസീത് എണ്ണി നോക്കി തര്‍ക്കം പരിഹരി ക്കാനാവും.
ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പി ലുള്ള വിശ്വാസം ഇതിലൂടെ വര്‍ദ്ധിക്കും. വോട്ടു രസീത് സംവിധാനം നടപ്പാക്കുന്ന തിനുള്ള ഫണ്ട്, തെരഞ്ഞെടുപ്പ് കമീഷന് നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
2013 ഫെബ്രുവരി യില്‍ നാഗാലാന്‍ഡ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 21 സ്റ്റേഷനു കളില്‍ വോട്ടു രസീത് സംവിധാനം പരീക്ഷി ച്ചിരുന്നു. അവിടെ വോട്ടു രസീത് സംവിധാനം വിജയകരം ആണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
2014 ലോക് സഭാ തെരഞ്ഞെടുപ്പു മുതല്‍ ഇത് ഘട്ടം ഘട്ടമായി രാജ്യത്ത് ആകമാനം നടപ്പാക്കണം എന്നാണു കോടതി ഉത്തരവ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി