ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി കേസിന്റെ വാദം സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു. ടി. വി. സ്റ്റുഡിയോകളില്‍ ടെലിവിഷന്‍ അവതാരകര്‍ ജഡ്ജി ചമഞ്ഞു വിഷയത്തില്‍ വിധി പുറപ്പെടുവിക്കുന്ന രീതി തെറ്റാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാളെ രണ്ടു പേര്‍ വിചാരണ ചെയ്യുന്നത് ശരിയല്ല. എന്തെങ്കിലും നടന്നതിനു ശേഷം മാത്രമേ അതെ പറ്റി അഭിപ്രായം പുറപ്പെടുവിക്കാന്‍ പാടുള്ളൂ. അല്ലാതെ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്ന മട്ടിലുള്ള മാധ്യമങ്ങളുടെ രീതി ശരിയല്ല എന്നും മന്ത്രി പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍