ചെന്നൈ:പ്രതിഷേധങ്ങള്‍ക്കിടെ കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചു. 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 2.45 നു ആണ് ഉല്പാദനം ആരംഭിച്ചത്. രണ്ടു മണിക്കൂറിനു ശേഷം ഉല്പാദനം നിര്‍ത്തിവച്ചു. 160 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്രകാരം ഉല്പാദിപ്പിച്ചത്. പരീക്ഷണ ഉല്പാനത്തെ കുറിച്ച് വിശദമായി പഠനംനടത്തിയ ശേഷം കൂടുതല്‍ ഉല്പാദനം ആരംഭിക്കും. ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ കൂടുതല്‍ പരിശോധനകളും നടക്കേണ്ടതുണ്ട്. ഉല്പാദനം ആരംഭിച്ചാല്‍ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ഈ നിലയത്തില്‍ നിന്നും വൈദ്യുതി ലഭിക്കും. റഷ്യന്‍ സഹകരണത്തോടെ 13,000 കോടി രൂപ ചിലവിട്ടാണ് നിലയം സ്ഥാപിച്ചത്. ആണവോര്‍ജ്ജ നിലയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നിലനില്‍ക്കുന്നത്.
- എസ്. കുമാര്‍