ന്യൂഡല്‍ഹി: വിദേശകമ്പനികളും ചില ഫൗണ്ടേഷനുകളുമായും കൂട്ടുകെട്ടുണ്ടാക്കി പണം തിരിമറി നടത്തിയെന്നും വഞ്ചന നടത്തിയെന്നും ആരോപണത്തില്‍ അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖയായ കിരണ്‍ ബേദിക്കെതിരേ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്‌റ്റര്‍ ചെയ്യാന്‍ ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപ്പോലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ അഭിഭാഷകനായ ദേവീന്ദര്‍ സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഈ നിര്‍ദേശം. സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന്റെ പേരില്‍ വിവിധ അര്‍ധസൈനിക വിഭാഗങ്ങളെയും സംസ്‌ഥാന പോലീസ് സേനകളെയും വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണു പരാതി. ‘ഇന്ത്യ വിഷന്‍ ഫൗണ്ടേഷ’ന്റെ പേരില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുക എന്ന പദ്ധതിയിലാണ് കിരണ്‍ ബേദി സാമ്പത്തിക തിരിമറി നടത്തിയത് എന്നാണ് ആരോപണം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, പോലീസ്, വിവാദം, സാമ്പത്തികം