ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

April 14th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.

ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.

സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ലാബു കളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം

April 13th, 2020

supremecourt-epathram
ന്യൂഡല്‍ഹി : അംഗീകൃത സ്വകാര്യ ലാബു കളിലെ സൗജന്യ കൊറോണ വൈറസ് പരിശോധന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വർക്ക് മാത്രമായി പരിമിത പ്പെടുത്തി ക്കൊണ്ട് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കി.

സർക്കാർ ലാബുകളിൽ എന്ന പോലെ തന്നെ അംഗീ കൃത സ്വകാര്യ ലാബുകളിലും കൊറോണ വൈറസ് പരിശോധന എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം എന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവ് ഇറക്കി യിരുന്നു.

എന്നാൽ സൗജന്യ പരിശോധനാ ചെലവ് താങ്ങുവാന്‍ കഴിയില്ല എന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സൗജന്യ പരിശോധനാ സൗകര്യങ്ങള്‍ ആര്‍ക്ക് എല്ലാം അനുവദിക്കാം എന്ന തീരുമാനം സര്‍ക്കാരിന് വിട്ടു കൊടുത്തു കൊണ്ടും മുന്‍ ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ടുമാണ് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ലാബുകളിലും കൊറോണ പരിശോധന സൗജന്യ മായി നടത്തുന്നു എന്ന് സർക്കാർ ഉറപ്പു വരുത്തണം : സുപ്രീം കോടതി 

April 10th, 2020

supremecourt-epathram
ന്യൂഡൽഹി : രാജ്യത്ത് കൊറോണ ബാധിതര്‍ വര്‍ദ്ധി ക്കുന്ന സാഹചര്യ ത്തില്‍ സർക്കാർ ലാബു കളിൽ എന്ന പോലെ തന്നെ അംഗീകൃത സ്വകാര്യ ലാബു കളിലും കൊറോണ പരിശോധന സൗജന്യമായി നടത്തണം എന്ന് സുപ്രീം കോടതി.

ദേശീയ പ്രതിസന്ധി യുടെ ഘട്ടത്തിൽ സേവനം ലഭ്യ മാക്കി രോഗ വ്യാപനം തടയുന്നതിൽ സ്വകാര്യ ലാബു കളും ആശുപത്രി കളും പ്രധാന പങ്ക് വഹിക്കേ ണ്ടതുണ്ട് എന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

കൊറോണ പരിശോധനക്കു ചെലവാകുന്ന തുക സ്വകാര്യ ലാബു കൾക്ക് സർക്കാർ തിരികെ നൽകണമോ എന്ന വിഷയം പിന്നീടു പരിഗണിക്കും എന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൊറോണ പരിശോ ധനക്ക് സ്വകാര്യ ലാബുകൾ 4,500 രൂപ വരെ ഈടാക്കുന്നു. ഇതു ഭൂരിപക്ഷം ജന ത്തിനും താങ്ങാൻ കഴിയില്ല. ആയതിനാല്‍ രാജ്യത്ത് കൊറോണ പരിശോധന സൗജന്യം ആക്കണം എന്ന് ആവശ്യ പ്പെട്ട് ശശാങ്ക് ദേവ് സുധി എന്ന അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു ഈ വിധി.

covid-19 : Twitter , HashTag

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മരുന്നു കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

April 8th, 2020

covid-19-medicine-ePathram

ന്യൂഡല്‍ഹി :  മരുന്നു കളുടെ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം ഭാഗിക മായി നീക്കി. കൊറോണ വൈറസ് ബാധിതര്‍ക്കു നല്‍കി വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾ പ്പെടെ 24 ഇനം മരുന്നു കളും അവയുടെ ചേരുവ കളും കയറ്റുമതി ചെയ്യുന്ന തിനുള്ള വിലക്ക് ആണ് ഇപ്പോള്‍ എടുത്തു മാറ്റിയത്.

ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണ രോഗികള്‍ക്ക് ഫല പ്രദം എന്ന് ഇന്ത്യൻ മെഡി ക്കൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) നിർദ്ദേശി ച്ചിരുന്നു. ഇതു പ്രകാരം കൊറോണ രോഗ ബാധിതരുടെ ചികിത്സക്ക് ആവശ്യമായത് അടക്കം 24 മരുന്നു കളു ടെയും മറ്റ് മെഡിക്കൽ ഉപകരണ ങ്ങളു ടെയും കയറ്റു മതി നിരോധിച്ചു കൊണ്ട് മാർച്ച് 25 ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

മരുന്നു കയറ്റുമതി നിരോധിച്ച ഇന്ത്യ യുടെ തീരുമാന ത്തിന് പിന്നാലെ മുന്നറി യിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നു. മരുന്ന് നല്‍കുന്ന തിനുള്ള നിയന്ത്രണം നീക്കിയില്ല എങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ട്രംപ് മുന്നറി യിപ്പു നല്‍കിയത്.

കൊറോണ വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തിൽ ഇന്ത്യയുടെ ആവശ്യ ങ്ങൾക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കി മാത്രമേ മറ്റു രാജ്യ ങ്ങളുടെ ആവശ്യ ങ്ങൾ പരിഗണിക്കുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 വൈറസ് വായു വിലൂടെ പകരില്ല : ഐ. സി. എം. ആര്‍.

April 6th, 2020

icmr- indian-council-of-medical-research-ePathram
ന്യൂഡല്‍ഹി : വായുവിലൂടെ കൊറോണ വൈറസ് പകരും എന്നതിന് തെളിവില്ല എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ. സി. എം. ആര്‍.)

കൊവിഡ്-19 വൈറസ് വായു വിലൂടെയും പകരും എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി എന്ന് യു. എസ്. പകര്‍ച്ച വ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദ ങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് ഐ. സി. എം. ആര്‍.

വായുവിലൂടെ വൈറസ് പകരും എന്നുണ്ടെങ്കില്‍ രോഗി കളുടെ കുടുംബാംഗ ങ്ങള്‍ക്കും കൊറോണ ബാധിതര്‍ ചികിത്സ യില്‍ കഴിഞ്ഞ ആശുപത്രി കളിലെ മറ്റു രോഗി കള്‍ക്കും വൈറസ് ബാധ ഉണ്ടാകുമായിരുന്നു എന്ന് ഐ. സി. എം. ആര്‍. ഉദ്യോഗസ്ഥന്‍ ചൂണ്ടി ക്കാണിച്ചു.

അതു കൊണ്ട് തന്നെ കൊറോണ വായു വിലൂടെ പകരും എന്ന വാദ ത്തിന് അടിസ്ഥാനം ഇല്ല എന്നും ഐ. സി. എം. ആര്‍. ഉദ്യോഗ സ്ഥന്‍ വ്യക്തമാക്കി.

India : Ministry Of Health 

covid-19 : Twitter , HashTag

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 8678

« Previous Page« Previous « തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ
Next »Next Page » ലോക്ക് ഡൗണ്‍ നീട്ടണം എന്ന് ഏഴു സംസ്ഥാന ങ്ങളുടെ ആവശ്യം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine