രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്‌

August 4th, 2012

drought-epathram

ന്യൂഡല്‍ഹി: രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്‌ നീങ്ങുകയാണെന്ന് മുന്നറിയിപ്പ്‌. കാലവര്‍ഷത്തില്‍ ലഭിക്കാറുള്ള മഴയുടെ കുറവും മധ്യ പസഫിക്‌ സമുദ്രത്തില്‍ ചൂടു കൂടുന്ന പ്രതിഭാസമായ ‘എല്‍ നിനോ’ കാരണം  സെപ്‌റ്റംബറിലെ മഴയില്‍ ഉണ്ടാകാവുന്ന കുറവും വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. ജൂണില്‍ പതിവിലും വൈകി എത്തിയ കാലവര്‍ഷ മഴയില്‍ പതിവിലും 20 ശതമാനം കുറവാണു ലഭിച്ചത്‌. കഴിഞ്ഞ വര്‍ഷം ലഭിച്ച മഴ 471.4 മില്ലീമീറ്റര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച്‌ ഇക്കുറി 378.8 മില്ലിമീറ്റര്‍ മാത്രമാണു ഈ വർഷം ലഭിച്ച മഴ‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്‍ക്യഷിയ്ക്ക് അനുമതി

June 19th, 2012
gm rice-epathram
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷണക്കൃഷി ചെയ്യാനുള്ള അനുമതിക്ക്‌ വിദേശകമ്പനിയുടെ നീക്കം. അന്താരാഷ്‌ട്ര വിത്തുത്‌പാദക കുത്തകയായ ജര്‍മനിയിലെ ബെയര്‍ ബയോ സയന്‍സസ്‌ ലിമിറ്റഡാണ്‌ ഈ സംരംഭത്തിന് പിന്നില്‍. എന്നാല്‍ ജനിതക എന്‍ജിനിയറിംഗ്‌ അവലോകനസമിതി വിശദീകരണം ആവശ്യപ്പെട്ട്‌ തല്‍ക്കാലം ഇതു തടഞ്ഞിരിക്കുകയാണ്‌.
ആദ്യഘട്ടമായി കമ്പനിക്ക്‌ ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ബയോസേഫ്‌ടി കമ്മിറ്റി, റിവ്യൂ കമ്മിറ്റി ഓണ്‍ ജനറ്റിക്‌ മോഡിഫിക്കേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. കേരളത്തിനുപുറമേ തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഒറീസ, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍, ജനിതകമാറ്റം വരുത്തിയ 45 നെല്ലിനങ്ങള്‍ക്കുള്ള പരീക്ഷണക്കൃഷി അനുമതിയാണ്‌ ബെയര്‍ തേടിയിരിക്കുന്നത്‌.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ്‌ സംസ്‌ഥാനത്തെ ‘ജി.എം. ഫ്രീ സ്‌റ്റേറ്റ്‌’ ആയി പ്രഖ്യാപിച്ചത്‌. ഈ നിലപാട്‌ തന്നെ യു.ഡി.എഫ്‌. സര്‍ക്കാരും തുടരുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന കേരളത്തില്‍ പരീക്ഷണക്കൃഷിക്ക്‌ അനുമതി തേടിയതു സംസ്‌ഥാനസര്‍ക്കാരിന്റെ മൗനസമ്മതത്തോടെയാണെന്ന്‌ ഈ മേഖലയിലുള്ളവര്‍ സംശയിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാരില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുന്നു

May 27th, 2012

Jayalalitha-epathram

ചെന്നൈ: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ട് സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഉടന്‍ നിയോഗിച്ചില്ലെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്  ജയലളിത അയച്ച കത്തില്‍ സൂചിപ്പിച്ചു. അണക്കെട്ടില്‍ ഉണ്ടാക്കിയ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. സുരക്ഷാ പരിശോധനയ്ക്കുവേണ്ടി സുര്‍ക്കി ശേഖരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാ ധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ചവയാണ് ബോര്‍ഹോളുകള്‍ ഇവ അടയ്ക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്‌: ഫ്രഞ്ച്‌ അംബാസിഡര്‍

April 14th, 2012

തിരുവനന്തപുരം: ഫ്രഞ്ച്‌ സഹകരണത്തോടെ മഹാരാഷ്‌ട്രയിലെ ജയ്‌താപൂരില്‍ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ റിയാക്‌ടര്‍ വഴി ദുരന്തമുണ്ടായാല്‍ ആണവ റിയാക്‌ടര്‍ വിതരണം ചെയ്യുന്ന ഫ്രാന്‍സിന്‌ ഉത്തരവാദിത്വമുണ്ടാകില്ല. ‍ ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന്‌ ഫ്രഞ്ച്‌ അംബാസിഡര്‍ ഫാങ്കോയിസ്‌ റിഷയാര്‍. മഹരാഷ്‌ട്രയിലെ അണവ റിയാക്‌ടര്‍ സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്‌. ഇത്‌ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാകും ആണവ റിയാക്‌ടര്‍ സ്‌ഥാപിക്കുക‍ അപകടമുണ്ടായാല്‍ രാജ്യത്തിലെ നിയമം അനുസരിച്ച്‌ ഇന്ത്യയ്‌ക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ആണവ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ജൈതാപൂരും കൂടംകുളത്തും ആണവ നിലയം സ്ഥാപിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടി വരും അല്ലെങ്കില്‍ വന്‍ ദുരന്തം വന്നതിനു ശേഷം മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കൈമലര്‍ത്തുന്ന രീതി ജനങ്ങള്‍ സഹിച്ചെന്നു വരില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിബന്ധനകള്‍ സ്വീകാര്യമെങ്കില്‍ നിരാഹാരം അവസാനിപ്പിക്കാം, സമര സമിതി

March 25th, 2012

koodamkulam1-epathram
ചെന്നൈ: കൂടങ്കുളം ആണവനിലയം തുറക്കാനുള്ള തീരുമാനത്തിനെതിരെ ആറു ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാന്‍ സമര സമിതി പുതിയ നിബന്ധന മുന്നോട്ടുവെച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, ആണവാപകട നഷ്ടപരിഹാരം സംബന്ധിച്ച ഇന്ത്യ-റഷ്യ കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്തുക, ആണവ നിലയത്തിന്‍െറ സുരക്ഷയെക്കുറിച്ച് സമരസമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പുതിയ വിദഗ്ധസമിതിയെ നിയമിക്കുക, ആണവ നിലയത്തില്‍നിന്നുള്ള മാലിന്യം എന്തു ചെയ്യുമെന്ന് വിശദീകരിക്കുക എന്നിവയാണ് നിബന്ധനകള്‍. ഇവ അംഗീകരിച്ചാല്‍ അനിശ്ചിതകാല നിരാഹാരം ഉപേക്ഷിച്ച് സൂചനാ നിരാഹാരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ്. പി. ഉദയകുമാര്‍ പറഞ്ഞു. 150ഓളം കേസുകളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദയകുമാര്‍, പുഷ്പരായന്‍ എന്നിവരുള്‍പ്പെടെ അനിശ്ചിതകാല നിരാഹാരത്തിലേര്‍പ്പെട്ട 15 പേരെ ഇന്നലെ തിരുനെല്‍വേലി ഗവ. ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതില്‍ അഞ്ചു സ്ത്രീകളുടെ നില ഗുരുതരമായതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആയിരത്തിലധികം പേര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്ന ഉദയകുമാര്‍, പുഷ്പരായന്‍ തുടങ്ങിയ പ്രമുഖരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചാല്‍ സമരം തണുക്കുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. അതേസമയം, മൂവായിരത്തിലേറെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിന്‍െറ സംരക്ഷണവലയത്തിലാണ് നിരാഹാരമെന്നതിനാല്‍ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് വിപരീതഫലമുളവാക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആണവനിലയത്തിന്‍െറ പേരില്‍ ജനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിശദീകരണം നല്‍കേണ്ടിവരും. പൊലീസ് കേസെടുത്തവരെ അറസ്റ്റ് ചെയ്യുമെന്ന് കൂടങ്കുളത്തെ സുരക്ഷാനടപടികള്‍ വിലയിരുത്താന്‍ എത്തിയ എ. ഡി. ജി. പി ജോര്‍ജ് പറഞ്ഞു. അതേസമയം, കൂടങ്കുളം സമരം ചില അന്താരാഷ്ട്ര എന്‍. ജി. ഒകള്‍ ഫണ്ട് ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നേരത്തേ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്, എട്ട് തീര സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി.  പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ‘നാഷനല്‍ ഫിഷര്‍മെന്‍സ് ഫോറം’ എന്ന സംഘടനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയാണ് പ്രതിഷേധിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

10 of 219101120»|

« Previous Page« Previous « എണ്ണ ഖനനം: കൊച്ചി തുറമുഖത്തിന് അനുമതി ലഭിച്ചില്ല
Next »Next Page » എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് ആരും പറഞ്ഞുതരേണ്ട: സച്ചിന്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine