കല്‍മാഡി അറസ്റ്റില്‍

April 25th, 2011

Suresh-Kalmadi-epathram

ന്യൂഡല്‍ഹി:കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ച കഴിഞ്ഞ് ഉണ്ടാകും.

2010 ഒക്ടോബറില്‍ ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ന് കല്‍മാഡിയെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനിടയില്‍ ആയിരുന്നു അറസ്റ്റ്. ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് എ ‌എം കാര്‍സ് ആന്‍ഡ് ഫിലിംസ് എന്ന കമ്പനിയുമായുള്ള കരാറുകളില്‍ വന്‍ അഴിമതി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ കുറിച്ചുള്ള പല രേഖകളും ഇദ്ധേഹത്തിന്റെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. സി.ബി.ഐ സംഘം ലണ്ടനില്‍ നടത്തിയ അന്വേഷണത്തില്‍ തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ വാങ്ങിയതും, റിലേയ്ക്കുള്ള ആവശ്യമായ ടാക്സി കാറുകള്‍ വാങ്ങിയതും അടക്കം കോടികളുടെ അഴിമതിക്കഥയാണ് പുറത്തു വന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

പിതൃത്വം : എന്‍. ഡി. തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദില്‍

April 5th, 2011

nd-tiwari-epathram

ന്യൂഡല്‍ഹി : കോണ്ഗ്രസ് നേതാവ്‌ എന്‍. ഡി. തിവാരി തന്റെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ പരാതി പ്രകാരം തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി. എന്‍. എ., ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ്‌ ഡയഗ്നോസ്റ്റികസ് (Centre for DNA, Fingerprinting and Diagnostics – CDFD) ആവും നടത്തുക എന്ന് സൂചന. പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്തുത പരീക്ഷണ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണ് എന്ന് തെളിയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തിവാരി ഇത് നിഷേധിച്ചിട്ടുണ്ട്.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരു വ്യാജ പൈലറ്റ്‌ കൂടി പിടിയില്‍

April 5th, 2011

pilot-in-cockpit-epathram

ന്യൂഡല്‍ഹി : വ്യാജ രേഖകള്‍ ചമച്ച് കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സുകള്‍ കൈവശമാക്കിയ ഒരാളെ കൂടി ഡല്‍ഹി പോലീസ്‌ ക്രൈംബ്രാഞ്ച് പിടികൂടി. ഇന്‍ഡിഗോ യുടെ വൈമാനികനായ അഭിനവ്‌ കൌശിക് ആണ് പോലീസ്‌ പിടിയില്‍ ആയത്.

ഇതോടെ പിടിയിലായ വ്യാജ വൈമാനികരുടെ എണ്ണം ആറായി. ഇന്‍ഡിഗോ യിലെ പര്മീന്ദര്‍ കൌര്‍ ഗുലാട്ടി, മീനാക്ഷി സെഹ്ഗാല്‍, എയര്‍ ഇന്ത്യ യിലെ ജെ. കെ. വര്‍മ, സ്പൈസ് ജെറ്റിലെ അനൂപ്‌ ചൌധരി, അമിത്‌ മൂന്ദ്ര എന്നിവരാണ് നേരത്തെ പിടിയിലായ വ്യാജന്മാര്‍. കോടതി ഉത്തരവ്‌ സമ്പാദിച്ച മീനാക്ഷിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടില്ല. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാജ പൈലറ്റുമാര്‍ പിടിയില്‍

March 24th, 2011

fake-pilots-epathram

ജെയ്പൂര്‍ : രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ രണ്ടു വ്യാജ പൈലറ്റുമാരെ പിടികൂടി. ഇവര്‍ വ്യാജ രേഖകള്‍ ചമച്ചാണ് കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സുകള്‍ കൈവശമാക്കിയത് എന്നാണ് കണ്ടെത്തല്‍. കൊമേഴ്സ്യല്‍ വിമാനങ്ങള്‍ പറപ്പിക്കുവാന്‍ ഇത്ര മണിക്കൂര്‍ വിമാനം പറപ്പിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇതാണ് ഇവര്‍ വ്യാജമായി സംഘടിപ്പിച്ചത്. സ്പൈസ് ജെറ്റ്‌ വിമാന കമ്പനിയുടെ വൈമാനികരാണ് പിടിക്കപ്പെട്ടത്. എന്നാല്‍ ഇനിയും എട്ടു വൈമാനികര്‍ കൂടി ഇത്തരത്തില്‍ വ്യാജ രേഖകളുടെ സഹായത്താല്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. ഇതില്‍ എയര്‍ ഇന്ത്യയുടെ ഒരു എന്‍ജിനീയറും ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ അധീനതയിലുള്ള രാജസ്ഥാന്‍ ഫ്ലയിംഗ് സ്ക്കൂളിന്റെ പേരിലാണ് ഇവര്‍ വ്യാജ രേഖ കൈക്കലാക്കിയത്. എന്നാല്‍ മറ്റു സ്ക്കൂളുകളുടെ രേഖകളും ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇനിയും കൂടുതല്‍ വ്യാജന്മാരെ കണ്ടെത്താനാവും എന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ കരുതുന്നത്. ഈ അഴിമതിയില്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണം എന്ന് സി. ബി. ഐ. യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിക്കിലീക്സ് : ബി.ജെ.പി. യും വെട്ടിലായി

March 19th, 2011

lk-advani-epathram

ന്യൂഡല്‍ഹി : വിക്കിലീക്സ് വെളിപ്പെടുത്തിയ പുതിയ രേഖകളിലെ പരാമര്‍ശങ്ങള്‍ ബി. ജെ. പി. യെയും വെട്ടിലാക്കി. ആണവ കരാര്‍ സംബന്ധിച്ച തങ്ങളുടെ എതിര്‍പ്പുകള്‍ കാര്യമായി എടുക്കേണ്ട എന്ന് ഒരു ഉന്നത ബി. ജെ. പി., ആര്‍. എസ്. എസ്. നേതാവ് അമേരിക്കന്‍ പ്രതിനിധിയെ സമാശ്വസിപ്പിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വെളിപ്പെട്ടത്‌. ബി. ജെ. പി. ദേശീയ എക്സിക്യൂട്ടീവ് അംഗവും ആര്‍. എസ്. എസ്. പ്രമുഖനുമായ ശേഷാദ്രി ചാരി ഡിസംബര്‍ 25നാണ് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ട് ബ്ലെക്കുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയത്‌ എന്ന് കേബിള്‍ സന്ദേശങ്ങള്‍ പറയുന്നു. ബി.ജെ.പി. അമേരിക്കന്‍ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത് കേവലം രാഷ്ട്രീയമായ നേട്ടത്തിന് വേണ്ടിയാണെന്നും ഇതില്‍ അമേരിക്ക ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് ചാരി ബ്ലെക്കിനോടു പറഞ്ഞത്‌. യു. പി. എ. സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ ലാഭം നേടാന്‍ വേണ്ടി സാധാരണയായി പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട്‌ മാത്രമാണിത്‌ എന്നും ബി. ജെ. പി. നേതാവ്‌ അമേരിക്കന്‍ പ്രതിനിധിയെ ധരിപ്പിച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തിയ നയതന്ത്ര രേഖകള്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1591011»|

« Previous Page« Previous « ആണവ നവോത്ഥാനത്തിന് എതിരേ നമുക്ക് ഉണരാം
Next »Next Page » വ്യാജ പൈലറ്റുമാര്‍ പിടിയില്‍ » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine