ആണവ ബാധ്യതാ ബില്‍ – തല്‍ക്കാലം മാറ്റി വെച്ചു

March 16th, 2010

nuclear-liabilityന്യൂഡല്‍ഹി : ഇന്ത്യാ – യു. എസ്. ആണവ കരാറിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കാനുള്ള സിവില്‍ ന്യുക്ലിയര്‍ ലയബിലിട്ടി ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാതെ ഭരണ കക്ഷി നാടകീയമായി പിന്‍മാറി. തികച്ചും അമേരിക്കന്‍ വിധേയത്വം മുഴച്ചു നില്‍ക്കുന്ന ആണവ ബാധ്യതാ ബില്ലിനെ പ്രതിപക്ഷം യോജിച്ച് എതിര്‍ത്തിരുന്നു. ബില്ല് ലോക സഭയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം കണ്ടെത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സിന്‍റെത് എന്ന് കരുതപ്പെടുന്നു.
 
വരുന്ന മാസം വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശി ക്കാനിരിക്കെ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ്‌ കാണിച്ച തിടുക്കം പൊതുവേ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ലോക സഭയില്‍ വനിതാ ബില്‍ അവതരിപ്പിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത കോണ്‍ഗ്രസ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, പ്രത്യേകിച്ച് അമേരിക്കന്‍ താല്പര്യ മാകുമ്പോള്‍. സുരക്ഷിതമായ മറ്റൊരവസരത്തില്‍ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസ്സ്‌ കരുതുന്നത്. ബില്‍ അവതരണവുമായി ബന്ധപെട്ട് പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുക യായിരുന്നു.
 
ഭോപാല്‍ ദുരന്തത്തിന്‍റെ പാഠം മറന്ന് ബില്‍ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കരുതെന്ന് ബി. ജെ. പി. യും, ഇത് തികച്ചും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി നടത്തുന്ന തന്ത്രമാണെന്ന് ഇടതു പക്ഷവും കുറ്റപ്പെടുത്തി.
 
എന്നാല്‍ ആണവ നിലയങ്ങള്‍ ഉള്ള മുപ്പത്‌ രാജ്യങ്ങളില്‍ ഇന്ത്യക്ക് മാത്രമായി രാജ്യാന്തര നിയമങ്ങളോ, ദേശീയ സുരക്ഷാ നിയമങ്ങളോ കൂടാതെ വരാനിരിക്കുന്ന വലിയ ആണവ വ്യാപാര സാഹചര്യങ്ങളെ നേരിടാനാവില്ല എന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. ആണവ കരാറിലെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കുമെന്നു തന്നെ യാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ യു. എസ്. അംബാസിഡര്‍ പറഞ്ഞു.
 
സ്വ.ലേ.
 
 
 


India Puts Off Nuclear Liability Bill


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദിയും ഇന്ത്യയും കുറ്റവാളികളെ കൈമാറാന്‍ ധാരണയായി

March 1st, 2010

manmohan-abdullaസൌദിയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെയും സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള സുപ്രധാന കരാറില്‍ ഒപ്പ് വെച്ചു. ഞായാറാഴ്ച രാത്രി ഒപ്പ് വെച്ച അഞ്ച് കരാറുകളില്‍ ഒന്നായ ഈ കരാര്‍ പ്രകാരം ഇനി ഇരു രാജ്യങ്ങളും തമ്മില്‍ നിയമപരമായി കുറ്റവാളികളെ കൈമാറ്റം ചെയ്യാനാവും. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്താന്‍ ഈ കരാര്‍ ഏറെ ഉപകരിക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യയും ബ്രിട്ടനും ആണവ കരാര്‍ ഒപ്പ്‌ വെച്ചു

February 12th, 2010

india-uk-nuclear-pactന്യൂഡല്‍ഹി : യുദ്ധേതര ആവശ്യങ്ങള്‍ക്കുള്ള ആണവ സഹകരണം ഉറപ്പു വരുത്താന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ആണവ കരാറില്‍ ഒപ്പ് വെച്ചു. ഇതോടെ ഇന്ത്യ ഇത്തരം ഒരു ആണവ കരാറില്‍ ഏര്‍പ്പെടുന്ന എട്ടാമത്തെ രാഷ്ട്രമായി ബ്രിട്ടന്‍. ഇതിനു മുന്‍പ്‌ റഷ്യ, ഫ്രാന്‍സ്‌, അമേരിക്ക, കസാഖിസ്ഥാന്‍, മംഗോളിയ, അര്‍ജന്റീന, നമീബിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. ആണവ ഊര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയും ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഹൈ കമ്മീഷണര്‍ സര്‍ റിച്ചാര്‍ഡ്‌ സ്ടാഗും ആണ് വ്യാഴാഴ്ച കരാറില്‍ ഒപ്പിട്ടത്. ഇതോടെ ആണവ ഊര്‍ജ്ജ സാങ്കേതിക രംഗത്തെ ബ്രിട്ടീഷ്‌ വ്യവസായ ങ്ങള്‍ക്ക് ഇന്ത്യയുമായി കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് ലഭ്യമാകും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല : ഹസീന

January 13th, 2010

sheikh-haseenaഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്.
 
ബംഗ്ലാദേശ് മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ സമാധാനത്തിനും സഹകരണത്തിനും പ്രചോദനമാകും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഇരു രാജ്യങ്ങളിലും അധികാര മാറ്റം നടന്നാലും നില നില്‍ക്കുന്ന ദീര്‍ഘ കാല സഹകരണ സംവിധാനങ്ങളാണ് ഈ കരാറുകളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന്‍ അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നിയന്ത്രണ രേഖ ലംഘിച്ച് ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി

January 11th, 2010

chinese-dragon-attacksഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 341019202130»|

« Previous Page« Previous « സീതി സാഹിബ്‌ വിചാര വേദി പ്രവാസി പുരസ്കാര ദാനം
Next »Next Page » സീതി സാഹിബ് പ്രവാസി പുരസ്കാരം കെ. വി. റാബിയക്കും, തേറമ്പില്‍ രാമകൃഷ്ണനും, എളേറ്റില്‍ ഇബ്രാഹിമിനും »



  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു
  • വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
  • പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
  • ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു
  • ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു
  • ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി
  • ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍
  • ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു
  • മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്
  • ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്
  • പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം : കറുത്ത വസ്ത്രങ്ങളില്‍ പ്രതിപക്ഷ എം. പി. മാര്‍
  • മണിപ്പൂര്‍ : മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
  • മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും
  • വിശാല പ്രതിപക്ഷ സഖ്യം I-N-D-I-A രൂപീകരിച്ചു
  • മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി
  • എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി
  • പാർലമെന്‍റ് വർഷ കാല സമ്മേളനം ജൂലായ് 20 ന് തുടങ്ങും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine