ന്യൂഡല്‍ഹി : പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ച പ്രിട്ടോറിയ സന്ദര്‍ശിക്കും. ദുഷ്ക്കരമായ സാമ്പത്തിക സുരക്ഷാ പരിതസ്ഥിതികളെ പറ്റി നടക്കുന്ന ഇന്ത്യാ – ബ്രസീല്‍ – ദക്ഷിണ ആഫ്രിക്കാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പ്രിട്ടോറിയയില്‍ എത്തുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസ്സഫ്, ദക്ഷിണ ആഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സൂമ എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തില്‍ തങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യും. ആസന്നമായ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ പോകുന്ന സാഹചര്യത്തില്‍ ഈ ലോക നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യം കൈവരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍