മന്‍മോഹന്‍ സിങിന് വേള്‍ഡ് സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്കാരം

September 24th, 2010

manmohan-singh-award-epathram

ന്യൂയോര്‍ക്ക്‌ : ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് 2010 ലെ വേള്‍ഡ്‌ സ്റ്റേറ്റ്സ്മാന്‍ പുരസ്കാരം ലഭിച്ചു. അമേരിക്കന്‍ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇത്രയേറെ ഉത്സാഹിച്ച മറ്റൊരു “സ്റ്റേറ്റ്സ്” മാന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഇല്ല എന്നതിനാല്‍ ഈ പുരസ്കാരം തീര്‍ത്തും അര്‍ഹമായത് തന്നെ.

ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധികാരത്തെയും സ്വാശ്രയത്വത്തെയും പണയപ്പെടുത്തുന്ന ആണവ കരാര്‍, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാര്‍, അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവ അപകട ബാധ്യതാ ബില്‍) എന്നിങ്ങനെ മന്‍മോഹന്‍ സിംഗ് അമേരിക്കയ്ക്ക് വേണ്ടി നിറവേറ്റിയ ദൌത്യങ്ങള്‍ നിരവധിയാണ്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഡമാക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് വ്യക്തിപരമായി വഹിച്ച പങ്കിന് ചരിത്രത്തില്‍ ഒരു പ്രത്യേക ഇടമുണ്ട് എന്ന് ന്യൂയോര്‍ക്കില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു കൊണ്ട് അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ബില്‍ ബേണ്‍സ് മന്‍മോഹന്‍ സിംഗിനെ വാനോളം പുകഴ്ത്തി. മന്‍മോഹന്‍ സിംഗിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കറാണ്.

പരമമായ സത്യത്തിന്റെ അന്വേഷണം പല പാതകള്‍ സ്വീകരിക്കുന്നു എന്നും ആത്മീയത പല രൂപങ്ങള്‍ സ്വീകരിക്കുന്നു എന്നുമുള്ള വിശ്വാസം പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടെന്നും നമ്മളില്‍ അന്തര്‍ലീനമായ മാനുഷികതയും ഉയര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മെ ഒന്നിച്ചു നിര്‍ത്തുന്നത്‌ എന്നും തന്റെ സന്ദേശത്തില്‍ മന്‍മോഹന്‍ സിംഗ് അറിയിച്ചു.

എന്താണാവോ ഈ സന്ദേശത്തിന്റെ സാംഗത്യം?

അമേരിക്കയിലെ വ്യവസായ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തരായ ജൂതന്മാരില്‍ ഏറ്റവും പ്രബലനായ റാബി ആര്‍തര്‍ ഷ്നെയര്‍ പ്രസിടണ്ടായുള്ള അപ്പീല്‍ ഓഫ് കോണ്‍സയന്‍സ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒബാമയുടെ സന്ദര്‍ശന ദിനം കരി ദിനമായി ആചരിക്കും

September 18th, 2010

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക്‌ ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തുന്ന നവംബര്‍ 8 അഖിലേന്ത്യാ കരി ദിനമായി ആചരിക്കും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി. പി. ഐ. (എം. എല്‍.) കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്‌. ഒബാമയുടെ സന്ദര്‍ശനം ബഹിഷ്കരിക്കുവാനും കരി ദിന ആചരണത്തിന് “കൊള്ളക്കാരന്‍ ഒബാമ തിരികെ പോവുക” എന്ന മുദ്രാവാക്യം സ്വീകരിക്കാനും യോഗം ആഹ്വാനം ചെയ്തു. അന്നേ ദിവസം ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒബാമയുടെയും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെയും കോലം കത്തിക്കുവാനും തീരുമാനിച്ചു.

kn-ramachandran-epathram

കെ. എന്‍. രാമചന്ദ്രന്‍

എ. എഫ്. എസ്. പി. എ. അടക്കം എല്ലാ കരി നിയമങ്ങളും സൈന്യത്തെയും കാശ്മീരില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിന്‍വലിക്കണം. ഇവിടത്തെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണം. എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും.

അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുമായി ചേര്‍ന്ന് ഇന്ത്യ നേപ്പാളില്‍ പുരോഗമന ശക്തികളെ അധികാരത്തില്‍ വരുന്നതില്‍ നിന്നും തടയാന്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.

അലഹബാദ്‌ കോടതിയുടെ വിധി തങ്ങള്‍ക്കെതിരാവും എന്ന ഭയത്താല്‍ സംഘ പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് തന്നെ രാമ ക്ഷേത്രം പണിയണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കോടതിക്ക് പുറത്ത് വെച്ചുള്ള ഒരു ധാരണ എന്ന നിര്‍ദ്ദേശവുമായി കോണ്ഗ്രസ് പതിവ്‌ പോലെ തങ്ങളുടെ “മൃദു ഹിന്ദുത്വ” സമീപനവുമായി രംഗത്ത്‌ വന്നു കഴിഞ്ഞു. പ്രശ്നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനും, വര്‍ഗ്ഗീയമായ ഭിന്നത വളര്‍ത്താനുമുള്ള അധികാര വര്‍ഗ്ഗത്തിന്റെ തന്ത്രങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് സി. പി. ഐ. (എം. എല്‍.) ജനറല്‍ സെക്രട്ടറി കെ. എന്‍. രാമചന്ദ്രന്‍ ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പി.എ. സര്‍ക്കാരിന് നട്ടെല്ലില്ല : അദ്വാനി

September 15th, 2010

advani-epathram

ന്യൂഡല്‍ഹി : സായുധ സേനാ പ്രത്യേക അധികാര നിയമം ഭേദഗതി ചെയ്യാന്‍ പുറപ്പെടുന്ന യു.പി.എ. സര്‍ക്കാര്‍ ഉപയോഗശൂന്യവും നട്ടെല്ലില്ലാത്തതുമാണ് എന്ന് ബി.ജെ.പി. നേതാവ്‌ എല്‍. കെ. അദ്വാനി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന സര്‍വ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് അദ്വാനി ഈ പ്രസ്താവന നടത്തിയത്.

സായുധ സേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act – AFSPA) ഭേദഗതി ചെയ്യരുത്‌ എന്ന ബി.ജെ.പി. യുടെ നിലപാട്‌ അദ്വാനി ആവര്‍ത്തിച്ചു. പാക്കിസ്ഥാനിലെ സൈനിക മേധാവികളുടെ ആവശ്യമാണ്‌ ഇപ്പോള്‍ യു.പി.എ. സര്‍ക്കാര്‍ സാധിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ഐക്യം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രങ്ങളില്‍ സുപ്രധാനമാണ് ഇത്.

ബംഗ്ലാദേശ്‌ യുദ്ധത്തില്‍ ഒരു കോണ്ഗ്രസ് പ്രധാന മന്ത്രി വിജയം കൈവരിച്ചെങ്കില്‍ ഇപ്പോള്‍ മറ്റൊരു കോണ്ഗ്രസ് നേതൃത്വം കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധത്തിനു മുന്‍പില്‍ അടിയറവ്‌ പറയുവാന്‍ പോവുകയാണ് എന്നത് രാഷ്ട്രത്തിനു വന്‍ നാണക്കേടാണ് ഉണ്ടാക്കുന്നത്.

രാഷ്ട്രീയ പരിഹാരത്തിന്റെ പേരില്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി അനുവദിക്കാനാവില്ല. ഇത് കാര്യങ്ങളെ 1953 ന് മുന്‍പത്തെ നിലയിലേക്ക്‌ കൊണ്ടു പോകും. ഇത്രയും നാളത്തെ ശ്രമഫലമായി കാശ്മീരില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും ദീര്‍ഘ വീക്ഷണം ഇല്ലായ്മയും കൊണ്ട് നഷ്ടപ്പെടുത്തുന്നത്.

ഭരണഘടനയുടെ 370 ആം വകുപ്പ്‌ താല്‍ക്കാലിക സ്വഭാവം ഉള്ളതാണെന്ന് ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ 1963 നവംബര്‍ 27ന് വ്യക്തമാക്കിയതാണ്. ഈ വകുപ്പ്‌ കാലക്രമേണ നിരവീര്യമാക്കുന്നതിനു പകരം യു.പി.എ. സര്‍ക്കാര്‍ വിഘടന വാദികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് നല്ലതാണ്. എന്നാല്‍ അത് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി കൊണ്ടാവരുത്. വിഘടന വാദികളുടെ താല്‍പര്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങിയാല്‍ അതിനു ഒരിക്കലും രാഷ്ട്രം മാപ്പ് നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കാശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത് എന്ന് നരേന്ദ്ര മോഡി

September 13th, 2010

narendra-modi-epathramഗുജറാത്ത്‌ : തീവ്രവാദത്തിനു കാവിയുടെ നിറം നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാശ്മീരില്‍ നടക്കുന്ന തീവ്രവാദത്തിന്റെ നിറം എന്തെന്ന് വിശദീകരി ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ബി. ജെ.പിയുടെ യുവജന വിഭാഗത്തിന്റെ ഒരു സെമിനാറില്‍ സംസാരിക്കുമ്പോളാണ് മോഡി ഇക്കാര്യം ഉന്നയിച്ചത്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഉള്ള ഭീകരതയുടെ നിറമെന്താണ്, കാശ്മീര്‍ ജനത നേരിടുന്ന ഭീകരതയുടെ നിറമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ മോഡി ഉന്നയിച്ചു.

അടുത്തയിടെ കാവി ഭീകരത എന്ന ചിദംബരത്തിന്റെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു മോഡിയുടെ പ്രസംഗം. കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശമനുസരിച്ച് തീവ്രവാദത്തിനു പല നിറങ്ങളാണ് ഉള്ളതെന്നും മോഡി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“ഗാന്ധി വംശ” ഭരണം തുടരുന്നു

September 4th, 2010

sonia-gandhi-epathram

കൊല്‍ക്കത്ത : കോണ്ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണോ എന്ന് സംശയിക്കാവുന്നതാണ് എന്ന് ബി. ജെ. പി. നേതാവ് വെങ്കയ്യ നായഡു പ്രസ്താവിച്ചു. കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പരിശീലന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച അദ്ധ്യക്ഷ പദം എന്ന ആരോഗ്യകരമായ പാരമ്പര്യം ഉണ്ടായിരുന്നു കോണ്ഗ്രസിന്. അതും രണ്ട് തവണയിലേറെ ഒരാളും ഈ പദവി കൈയ്യാളിയിട്ടുമില്ല. ഈ കീഴ്വഴക്കങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് സോണിയാ ഗാന്ധി ഇപ്പോള്‍ വീണ്ടും അദ്ധ്യക്ഷ പദവി സ്വന്തമാക്കിയിരിക്കുന്നത്. കൊണ്ഗ്രസിലെ “വംശാധിപത്യ” പ്രവണതയുടെ പിന്തുടര്ച്ചയാണിത്.

ദാരിദ്ര്യം, നിരക്ഷരത, ഭക്ഷ്യ ക്ഷാമം, പട്ടിണി മരണം, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ നേരിടാന്‍ കോണ്ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. വിഘടന വാദം, ഭീകരത, നുഴഞ്ഞു കയറ്റം എന്നീ വിഷയങ്ങളുടെ നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് കൊണ്ഗ്രസിന്റേത് എന്നും അദ്ദേഹം ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

79 of 821020787980»|

« Previous Page« Previous « പ്രവാസി വോട്ടവകാശം അംഗീകരിച്ചു
Next »Next Page » സോറന്റെ മകന്‍ അധികാരത്തില്‍ » • പ്രതിപക്ഷമഹാസഖ്യത്തിന്‍റെ പിന്തുണ വേണ്ട; കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും
 • ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി
 • മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും
 • ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം; ഇന്ത്യ ന്യൂസിലന്‍റിലെ ജനങ്ങൾക്കൊപ്പം: മോദി
 • ടോം വടക്കൻ ബി. ജെ. പി. യിൽ
 • വോട്ട്‌ ആയുധമാണ്‌; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക
 • പാന്‍ കാര്‍ഡ് – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 വരെ മാത്രം
 • ഏഴു ഘട്ട ങ്ങളി ലായി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ മേയ് 23 ന്
 • തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു; തീയതി ഇന്ന് പ്രഖ്യാപിക്കും
 • അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു
 • പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു
 • അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി
 • പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണം; തകര്‍ത്തത് ഏറ്റവും വലിയ ഭീകര ക്യാമ്പ്
 • സമാധാനത്തിന് അവസരം നല്‍കൂ ; മോദിക്ക് മുമ്പില്‍ കൈകൂപ്പി പാക് പ്രധാനമന്ത്രി
 • നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ
 • ചാവേര്‍ ഓടിച്ചു കയറ്റി യത് ഒരു ചുവന്ന കാര്‍ : ദൃക് സാക്ഷി
 • പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം : സുപ്രീം കോടതി
 • അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം
 • കേന്ദ്രീയ വിദ്യാലയ ങ്ങളിലെ ഹിന്ദു മത പ്രാർത്ഥന : ഹർജി ഭരണ ഘടനാ ബെഞ്ചി ലേക്ക്
 • ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine