കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ്സും തമ്മില്‍ പോര് രൂക്ഷമായി. മമതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് മന്ത്രി മനോജ് ചക്രവര്‍ത്തി രാജിവച്ചു. കോണ്‍ഗ്രസ്-തൃണമൂല്‍ തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ലമെന്‍ററി കാര്യം, ചെറുകിട വ്യവസായം എന്നീ രണ്ടു വകുപ്പുകള്‍ എടുത്തുമാറ്റിയ ഉടന്‍ മമത ഏകാധിപതിയാണെന്നു മനോജ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മനോജിന്‍റെ രാജി. രാജിവയ്ക്കാന്‍ അനുമതി ആവശ്യപ്പെട്ട് മനോജ് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഭക്ഷ്യസംസ്കരണ മന്ത്രിയായിരുന്ന ഇദ്ദേഹം മുര്‍ഷിദാബാദ് ജില്ലയിലെ ബെഹ്റംപുര്‍ മണ്ഡലത്തില്‍ നിന്നുള്ള എം. എല്‍. എയാണ്. മനോജിന് പകരക്കാരനെ കണ്ടെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്‍റ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.