മമതാ ബാനര്‍ജിയുടെ മരുമകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

March 1st, 2012

mamatha-banarji-epathram

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ ആകാശ് ബാനര്‍ജിയെയും കൂട്ടു പ്രതികളായ മറ്റു മൂന്നു പേരേയും മാര്‍ച്ച് രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലിസുകാരനെ തല്ലിയ കേസിലാണ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്തയിലെ കിദ്ദര്‍പൂരില്‍ ട്രാഫിക് നിയമം തെറ്റിച്ച് അമിത വേഗതയില്‍ കാറോടിച്ച ആകാശിനെ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്താന്‍ ശ്രമിച്ച പൊലിസുകാരനെ തല്ലിയെന്നായിരുന്നു കേസ്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്‍ക്കത്ത കോടതി തള്ളി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

റോഡ്ഷോയില്‍ രാഹുല്‍ ഗാന്ധി നിരോധനാജ്ഞ ലംഘിച്ചു

February 20th, 2012

rahul-gandhi-epathram

ലക്നോ:  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാണ്‍പൂരില്‍ നടത്തിയ റോഡ്ഷോയില്‍ നിരോധനാജ്ഞ ലംഘിച്ചതായി ജില്ലാ ഭരണകൂടം‍. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് രാഹുല്‍ റോഡ് ഷോ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൌസില്‍ നിന്ന് 20 കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് രാഹുലിന് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഷോ തുടങ്ങി എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വകവെക്കാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത്‌ ഇതോടെ നിയമം ലംഘിക്ക പ്പെട്ടിരിക്കയാണ് അതിനാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിക്ക്‌ കലാപം : കോണ്‍ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതി

February 20th, 2012

sikh-riots-epathram

ന്യൂയോര്‍ക്ക് : 1984ല്‍ സിക്ക്‌ ജനതയ്ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന് ഇന്ത്യയിലെ കോണ്ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ ഏകപക്ഷീയമായി വിധി കല്പ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജിക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ മാര്‍ച്ച് 15ന് കോടതി വാദം കേള്‍ക്കും.

1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്ഗ്രസ് പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിക്ക്‌ വംശജര്‍ക്ക്‌ എതിരെ നടന്ന സായുധ കലാപത്തില്‍ മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ജഗദീഷ്‌ ടൈറ്റ്ലര്‍, എച്ച്. കെ. എല്‍. ഭഗത് എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി വാടകയ്ക്കെടുത്ത കൊലയാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ്‌ സിക്കുകാരെ ആക്രമിക്കുവാനും കൊള്ള ചെയ്യാനുമുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതായി അന്നത്തെ ട്രിബ്യൂണ്‍ പത്രം വെളിപ്പെടുത്തി. മൂന്നു ദിവസത്തേക്ക്‌ ഡല്‍ഹിയിലെ പല ജയിലുകളും, സബ് ജയിലുകളും, പോലീസ്‌ ലോക്കപ്പുകളും തുറന്നു കിടന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്നും ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെ “സിക്കുകാരെ ഒരു പാഠം പഠിപ്പിക്കണം” എന്ന നിര്‍ദ്ദേശവുമായി വേണ്ടതെല്ലാം നല്‍കി തെരുവിലേക്ക്‌ ഇറക്കി വിട്ടു. ഇവരുടെ ആക്രമണത്തെ ചെറുത്ത സിക്കുകാരെ മാസങ്ങളോളം കോടതി നടപടികളുമായി നട്ടം തിരിപ്പിക്കാനും അന്ന് ഭരണത്തില്‍ ഇരുന്ന കോണ്ഗ്രസ് പാര്‍ട്ടിക്കൊപ്പം ഡല്‍ഹി പോലീസ്‌ ഉത്സാഹിച്ചതായി ട്രൈബ്യൂണ്‍ വ്യക്തമാക്കി.

കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ അമേരിക്കയില്‍ സിക്ക്‌ വംശജരുടെ സംഘടനയായ സിക്ക്സ്‌ ഫോര്‍ ജസ്റ്റിസ്‌ ആണ് ന്യൂയോര്‍ക്ക്‌ കോടതിയില്‍ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്ഷം മാര്‍ച്ച് 1ന് വിശദീകരണം നല്‍കാന്‍ കോടതി കോണ്ഗ്രസ് പാര്‍ട്ടിയോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോണ്ഗ്രസ് കോടതിയെ അറിയിച്ചത്‌. നിരവധി തവണ സമയം നീട്ടികൊടുത്തിട്ടും ഇന്ന് വരെ വിശദീകരണം നല്‍കാന്‍ കോണ്ഗ്രസിന് കഴിയാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കണം എന്നാണ് ഇപ്പോള്‍ ഹരജിക്കാരുടെ ആവശ്യം.

സിക്ക്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ജി. ടി. നാനാവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെടും എന്ന് സിക്ക്‌ സംഘടനയുടെ അഭിഭാഷകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

February 13th, 2012

modi-epathram

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിചാരണ ചെയ്യണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുള്ളതായി സൂചന. കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍റെ റിപ്പോര്‍ട്ടിലാണ് മോഡിയ്ക്ക് എതിരെ പരാമര്‍ശം.  തെഹല്‍ക്കയാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡിക്കെതിരെ പരാതി നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ തള്ളിയത് യുക്തി പരമല്ലെന്ന് അമിക്കസ് ക്യൂറി നിരീക്ഷിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും സത്യവാങ്മൂലവും പ്രത്യേക അന്വേഷണ സംഘം കണക്കിലെടുക്കാത്തതിന് ന്യായീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഭട്ട്, നിര്‍ണായക സാക്ഷിയും തെളിവുമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക, മതപരമായ വിദ്വേഷം വളര്‍ത്തുക, നിയമലംഘനം നടത്തുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ സഞ്ജീവ് ഭട്ടിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാകുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചിദംബരം പ്രതിയായില്ല

February 4th, 2012

raja-chidambaram-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ പ്രതിയാക്കണം എന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജി സി. ബി. ഐ. പ്രത്യേക കോടതി തള്ളി. ചിദംബരത്തെ ഒഴിവാക്കി കൊണ്ട് മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് എതിരെ സ്വാമി മുന്നോട്ട് വെച്ച ആരോപണങ്ങളില്‍ മാര്‍ച്ച് 17 ന് വാദം കേള്‍ക്കല്‍ തുടരും എന്ന് കോടതി അറിയിച്ചു.

സ്പെക്ട്രം വില നിര്‍ണ്ണയത്തില്‍ രാജയോടൊപ്പം ചിദംബരത്തിനും പങ്കുണ്ടെന്നും അതിനാല്‍ ചിദംബരത്തെ കേസില്‍ പ്രതി ചേര്‍ക്കണം എന്നും സ്വാമി കോടതിയെ ബോധിപ്പിച്ചിരുന്നു.

തങ്ങള്‍ കോടതിക്ക്‌ മുന്‍പില്‍ സമര്‍പ്പിച്ച തെളിവുകള്‍ ചിദംബരത്തിനെതിരെ പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ മതിയായതാണ് എന്നും ഇനി തങ്ങള്‍ ഈ കാര്യത്തിന് ഹൈക്കോടതിയെ സമീപിക്കും എന്നും സ്വാമിയുടെ അഭിഭാഷകന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടുജി സ്പെക്ട്രം ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം : വിധി നാളെ
Next »Next Page » വ്യോമസേന കൂടുതല്‍ പൈലറ്റ്‌ രഹിത വിമാനങ്ങള്‍ വാങ്ങും »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine