ചന്ദ്രയാന് തകരാറ്

July 17th, 2009

chandrayaan-1-orbitഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി യാത്ര തിരിച്ച ചന്ദ്രയാന്‍ -1 ന് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. പേടകത്തിന്റെ ഒരു സെന്‍സറിന്റെ പ്രവര്‍ത്തനത്തിനാണ് തകരാറ്. എന്നാല്‍ ഈ ദൌത്യത്തിന്റെ പ്രാഥമികമായ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതിനാല്‍ ഈ തകരാറ് ചന്ദ്രയാന്‍ ദൌത്യത്തെ സാരമായി ബാധിക്കില്ല എന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അറിയിച്ചു. സാധാരണ അഞ്ചു വര്‍ഷത്തോളം ആയുസ്സ് ഉണ്ടാവേണ്ട സെന്‍സര്‍ ഇത്ര പെട്ടെന്ന് കേടു വന്നത് ചന്ദ്രന്റെ പ്രതലത്തിലെ വര്‍ധിച്ച പ്രസരണവും ചൂടും മൂലം ആകാം എന്നാണ് കരുതപ്പെടുന്നത്. മറ്റ് ഘടകങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമമാണ്.
 
ബഹിരാകാശ ദൌത്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. ബഹിരാകശത്ത് നേരിടുന്ന അവിചാരിതമായ പരിതസ്ഥിതികളില്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. ഇത് ശാസ്ത്രജ്ഞര്‍ മുന്‍‌കൂട്ടി കണ്ട് ഇതിനുള്ള പ്രതിവിധികളും പകരം സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുന്നു.
 
രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ പേടകത്തിന്റെ ദിശ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന സെന്‍സര്‍ ആണ് കേടു വന്നത്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ദിശ നിയന്ത്രിക്കുവാനായി ഉള്ള പകരം സംവിധാനം ആണ് ജൈറോസ്കോപ്പ്. ഭൂമിയില്‍ നിന്നും ദിശ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകളും മറ്റു ഉപകരണങ്ങളും ജൈറോസ്കോപ്പ് ഉപയോഗിച്ചു പേടകത്തിന്റെ ദിശ നിയന്ത്രിക്കുവാനായി മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അര്‍ബുദം തടയാന്‍ ‘ഗ്രീന്‍ ടീ’

May 29th, 2009

പ്രാഥമിക ഘട്ടത്തില്‍ ഉള്ള രക്താര്‍ബുദം (ലൂകീമിയ) തടയാന്‍ ഗ്രീന്‍ ടീ ഫലപ്രദം ആണെന്ന് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രീന്‍ ടീയില്‍ ഉള്ള എപ്പിഗല്ലോ കടെചിന്‍ ഗാലെറ്റ് (epi­gal­lo­cat­echin gal­late) എന്ന രാസ പദാര്‍ത്ഥം ആണ് രക്താര്‍ബുദത്തെ തടയുന്നത്. ലിംഫ് നോടുകള്‍ക്ക് വീക്കം ബാധിച്ച രോഗികളുടെ നീര്‍ക്കെട്ട് 50 ശതമാനം വരെ കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിഞ്ഞു എന്ന് ഹെമറ്റോളജിസ്റ്റ്‌ ആയ ടയിറ്റ്‌ ഷാനാഫെല്റ്റ്‌ പറയുന്നു. ഷാനാഫെല്റ്റ്‌ന്റെ നേതൃത്വത്തില്‍ റോഷസ്ടറിലെ മയോ ക്ലിനിക്കിലാണ് ഈ ഗവേഷണം നടന്നത്. ഗാഡത കൂടിയ ഗ്രീന്‍ ടീ സത്ത് ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ കണ്ടെത്തല്‍ മെയ്‌ 26 ന് ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓണ്‍കോളജിയില്‍ പ്രസിദ്ധീകരി ക്കുകയുണ്ടായി. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന കഠിനമായ ലിംഫോ സൈടിക് രോഗികളില്‍ ഇവ പരീക്ഷിച്ചു നോക്കി. ഈ രോഗത്തിന് നിലവില്‍ ഫലപ്രദമായ ചികിത്സ ഇല്ല.
 
ഈ രോഗാവസ്ഥ തുടങ്ങുന്നത് ലിംഫോ സൈറ്റുകള്‍ എന്ന ചുവന്ന രക്ത കോശങ്ങള്‍ക്ക് ‘മ്യു‌ട്ടേഷന്‍’ സംഭവിക്കുമ്പോള്‍ ആണ്. കാലക്രമേണ ഈ പരിണാമം വന്ന കോശങ്ങള്‍ ത്വരിത ഗതിയില്‍ വിഭജനം നടത്തുകയും സാധാരണ രക്ത കോശങ്ങള്‍ക്ക് പകരം അസ്ഥികളുടെ മജ്ജയിലും ലിംഫ് ഗ്രന്ഥികളിലും സ്ഥാനം പിടിക്കും. മാത്രമല്ല പുറമേ നിന്നുള്ള അനാവശ്യ പദാര്‍ഥങ്ങളെ അവിടേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. തത്‌ഫലമായി ലിംഫ് നോടുകള്‍ക്ക് വീക്കവും ഉണ്ടാകും. ഏതാണ്ട് പകുതിയോളം രോഗികള്‍ അവസാനം മരണത്തിന് കീഴടങ്ങും എന്നാണു ഗവേഷകര്‍ പറയുന്നത്. രോഗം പ്രാരംഭ ഘട്ടത്തില്‍ ആണെങ്കില്‍ ഗ്രീന്‍ ടീ സത്ത് മാത്രമായോ അല്ലെങ്കില്‍ ഈ സത്ത് അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒപ്പമോ നല്‍കിയാല്‍ വളരെ പ്രയോജനം ചെയ്യും എന്ന് അവര്‍ അവകാശപ്പെടുന്നു.
 

tea-plant

 
ഗ്രീന്‍ ടീ, ഏഷ്യന്‍ സ്വദേശിയായ ‘കമേലിയ സൈനെന്‍സിസ്’ എന്ന കുറ്റി ച്ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്‌. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതില്‍ അത്ഭുതകരമായ ശേഷിയാണ് ഇതിനു ഉള്ളതെന്ന് ഈ ഗവേഷണത്തില്‍ പങ്കാളിയായ നീല്‍ കെയും പറയുന്നു. ഈ പുതിയ കണ്ടു പിടിത്തം രക്താര്‍ബുദം ബാധിച്ചവര്‍ക്ക്‌ ആശ്വാസം ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

- ജ്യോതിസ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളിക്ക് ബില്‍ ഗേറ്റ്സ് സ്കോളര്‍ഷിപ്പ്

May 7th, 2009

mathew-madhavacheril-gates-foundation-scholarshipമൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ ഷിപ്പിന് മലയാളി വിദ്യാര്‍ത്ഥി അര്‍ഹനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു മാധവച്ചേരില്‍ എന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്കാണ് ഇതോടെ പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ ഭൌതിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്താനുള്ള അവസരം ലഭിക്കുക. ലോകം എമ്പാടും നിന്നും 32 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 90 പേരില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്. മൊത്തം 6700 അപേക്ഷകരില്‍ നിന്നും ആണ് ഇവരെ തെരഞ്ഞെടുത്തത്.
 
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ ചാരിറ്റി സംഘടന ഏര്‍പ്പെടുത്തിയ ഈ സ്കോളര്‍ ഷിപ്പുകള്‍ സാമൂഹിക നേതൃത്വവും ഉത്തരവാദിത്തവും പ്രോത്സാഹി പ്പിക്കുവാന്‍ എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ പഠിക്കുവാന്‍ ഉള്ള അവസരം നല്‍കുന്നു.
 
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാ ശാലയില്‍ അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രിക്ക് ഭൌതിക ശാസ്ത്രം പഠിക്കുന്നു. തന്റെ ഒഴിവു സമയങ്ങളില്‍ ക്വാണ്ടം ഇന്‍ഫര്‍മേഷനില്‍ ഗവേഷണം നടത്തി വന്ന മാത്യുവിന് ഈ സ്കോളര്‍ ഷിപ്പ് ലഭിച്ചതോടെ കാംബ്രിഡ്ജിലെ സുസജ്ജമായ ക്വാണ്ടം കമ്പ്യൂട്ടേഷന്‍ കേന്ദ്രത്തില്‍ തന്റെ ഗവേഷണം തുടരാന്‍ ആവും എന്നത് ഏറെ സന്തോഷം നല്‍കുന്നു.
 
ശാസ്ത്രം ജനപ്രിയ മാകുന്നത് തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു എന്ന് പറയുന്ന മാത്യു ശാസ്ത്ര തത്വങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് സാമൂഹിക പുരോഗതിക്കും ശാക്തീകരണത്തിനും ഹേതുവാകും എന്ന് വിശ്വസിക്കുന്നു.
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചന്ദ്രയാന്‍ ഭ്രമണ പഥത്തില്‍

October 22nd, 2008

ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി കുതിച്ച് ഉയര്‍ന്ന ചന്ദ്രയാന്‍-1 ഭൂമിയുടെ ഭ്രമണ പഥത്തില്‍ വിജകരമായി എത്തി ചേര്‍ന്നു. ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ PSLV-C11 എന്ന റോക്കറ്റ് 18.2 മിനിറ്റ് കൊണ്ടാണ് ഇന്ത്യയുടെ പ്രഥമ ചന്ദ്ര വാഹനത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. രണ്ടാഴ്ച കൊണ്ട് വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും നൂറ് കിലോ മീറ്റര്‍ അകലയുള്ള ചന്ദ്രന്റെ ഭ്രമണ പഥത്തിലെ എത്തുന്നതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ഒരു സുപ്രധാന നേട്ടമാവും കൈ വരിയ്ക്കുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ സ്ഥാപിയ്ക്കും

October 21st, 2008

ബുധനാഴ്ച വിക്ഷേപിയ്ക്കുന്ന ചന്ദ്രയാന്‍-1 ചന്ദ്രനില്‍ ഇന്ത്യയുടെ പതാക സ്ഥാപിയ്ക്കും എന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി. ഇതു വരെ ചന്ദ്രനില്‍ മൂന്ന് രാജ്യങ്ങളുടെ പതാകകള്‍ മാത്രമാണ് ഉള്ളത്. റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. നാലാമത്തെ രാജ്യമായി ഇനി ഇന്ത്യയും ചന്ദ്രനില്‍ തങ്ങളുടെ സാന്നിധ്യം അറിയിയ്ക്കും.

ഒരു പുതിയ പ്രദേശത്ത് പ്രവേശിയ്ക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിയ്ക്കാന്‍ കൊടി നാട്ടുക എന്ന സമ്പ്രദായത്തിന്റെ ചുവടു പിടിച്ചാണ് ഈ ആശയം നടപ്പിലാക്കുന്നത് എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മേധാവി ജി. മാധവന്‍ നായര്‍ അറിയിച്ചു.

അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇന്ന് ചന്ദ്രന്‍ ആഗോള സമൂഹത്തിന് പൊതുവായി അവകാശപ്പെട്ടതാണ്. ചന്ദ്ര പ്രതലത്തിന്മേല്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും അവകാശപ്പെടാന്‍ ആവില്ല. എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കും എന്ന് പറയാനും കഴിയില്ല. ഏതായാലും ഈ ദൌത്യത്തിലൂടെ ചന്ദ്രനില്‍ ഇന്ത്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക തന്നെ ചെയ്യും.

ഇന്ത്യയുടെ കന്നി ചന്ദ്രോദ്യമത്തില്‍ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച “മൂണ്‍ ഇമ്പാക്ടര്‍ പ്രോബ്” ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കും. ഇത് വഹിയ്ക്കുന്ന ഉപകരണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുവാനും ചന്ദ്രന്റെ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ എടുക്കുവാനും ശാസ്ത്രജ്ഞരെ സഹായിയ്ക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

15 of 1610141516

« Previous Page« Previous « മണിപ്പൂരില്‍ ബോംബ് സ്ഫോടനം
Next »Next Page » രാജ് താക്കറെ പോലീസ് പിടിയില്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine