ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേര്‍ക്ക് വിലക്ക്

January 25th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ ശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ അന്തരിച്ചു

December 22nd, 2011

pk-iyengar-epathram

മുംബൈ: പ്രമുഖ ഇന്ത്യന്‍ ആണവശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ (80) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു അന്ത്യം. മലയാളിയായ ഡോ. അയ്യങ്കാര്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന്റെ മുന്‍ സെക്രട്ടറിയായും ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടറുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തന്റെ പ്രവര്‍ത്തന മേഘലയിലെ മികവുകള്‍ക്ക് 1975-ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ആണവശാസ്ത്ര രംഗത്ത് പുത്തന്‍ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. അയ്യങ്കാര്‍. 1974 മെയ് 18നു രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു അദ്ദേഹം‍. ഇന്ത്യന്‍ ആണവ നയത്തെ കുറിച്ചും അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവകരാറിനെ കുറിച്ച് അദ്ദേഹം തന്റെ ആശങ്കകള്‍ തുറന്നു പറയുകയുണ്ടായി. തിരുവനന്തപുരം വലിയശാല സ്വദേശിയായ ഡോ.പി.കെ അയ്യങ്കാര്‍ സ്കൂള്‍ പഠനത്തിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് ട്രാവങ്കൂറില്‍ നിന്നും ഭൌതികശാസ്ത്രത്തില്‍ എം. എസ്. സി ബിരുധം നേടി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റി‌‌റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ചേര്‍ന്നു. പിന്നീട് 1955-ല്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ എത്തി. പിന്നീട് ഇന്ത്യന്‍ ആണവ ഗവേഷണ രംഗത്ത് നാഴിക കല്ലായ പല പ്രോജക്ടുകളിലും പങ്കാളിയായി. കേരളത്തിന്റെ ശാത്രകാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ആണവ ശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ അന്തരിച്ചു

ലാറ്റിനമേരിക്കയില്‍ ഇന്ത്യ കൃഷിയിറക്കണം : ശശി തരൂര്‍ എം. പി.

November 1st, 2011

shashi-tharoor-epathram

ചെന്നൈ: വരും കാലങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമി ഇന്ത്യ പാട്ടത്തിനെടുത്ത് അവിടെ കൃഷി തുടങ്ങണമെന്ന് ശശി തരൂര്‍ എം. പി. അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വേണ്ടത്ര ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇതാണ് ലാഭകരമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ആന്‍ എമേര്‍ജിംഗ് സൂപ്പര്‍ പവര്‍ ‘ എന്ന വിഷയത്തില്‍ റോട്ടറി ഇന്റര്‍നാഷനല്‍ 3230 സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത വര്‍ഷത്തില്‍ തന്നെ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി മദ്രാസ്‌ മിഡ്ടൌണ്‍ പ്രസിഡന്‍റ് എസ്. പി. ചിന്താമണി, പ്രോഗ്രാം കണ്‍ വീനര്‍ എം. കേശവ്, മുത്തുസ്വാമി എന്നിവര്‍ പ്രസംഗിച്ചു

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മേഘ ട്രോപിക്‌സ് ഭ്രമണപഥത്തില്‍‍‍‍

October 12th, 2011

megha_tropiques-epathram

ശ്രീഹരിക്കോട്ട: ഉഷ്‌ണമേഖലാ രാജ്യങ്ങളിലെ കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‌ കുതിപ്പ്‌ നല്‍കുന്ന ഇന്ത്യ-ഫ്രഞ്ച്‌ സംയുക്‌ത സംരംഭമായ മേഘാ  ട്രോപിക്‌സ് വിജയകരമായി വിക്ഷേപിച്ചു. കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ച്‌ പഠിക്കുന്നതിനൊപ്പം മഴമേഘങ്ങളുടെ സഞ്ചാരം, മഴയുടെ ഗതി, ആഗോള താപനം മഴയെ ബാധിക്കുന്നത്‌ തുടങ്ങിയവയും പഠിക്കുവാന്‍ സാധിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നുമാണ്‌ മേഘ ട്രോപിക്‌സും വഹിച്ച് പി.എസ്.എല്‍.വി സി-18 ലക്ഷ്യസ്ഥാനത്തെത്തിയത്. മേഘാ ട്രോപിക്‌സിനൊപ്പം മറ്റ്‌ മൂന്നു ചെറു ഉപഗ്രഹങ്ങളും വഹിച്ചാണ്‌ പി.എസ്‌.എല്‍.വി സി-18 ഭ്രമണപഘത്തിലേക്ക്‌ കുതിച്ചത്‌. ഭ്രമണപഘത്തില്‍ 867 കീലോമീറ്റര്‍ അകലെയാണ്‌ മേഘാ ട്രോപിക്‌സ് സ്‌ഥാനം പിടിച്ചിരിക്കുന്നത്‌. 1000 കിലോഗ്രാമാണ്‌ മേഘയുടെ ഭാരം.

1993 മുതല്‍ ഐ.എസ്‌.ആര്‍.ഒ വിക്ഷേപിക്കുന്ന 50ാമത്‌ ഉപഗ്രഹം എന്ന പ്രത്യേകതയും മേഘാ ട്രോപിക്‌സിനുണ്ട്‌. ഇവയില്‍ 48 എണ്ണവും ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ പി.എസ്‌.എല്‍.വിക്ക്‌ കഴിഞ്ഞു .തിങ്കളാഴ്‌ച രാവിലെ 9 മണിയോടെ ആരംഭിച്ച 50 മണിക്കൂര്‍ നീണ്ട കൗണ്ട്‌ ഡൗണിന്‌ ശേഷമാണ്‌ നാല്‌ ഉപഗ്രഹങ്ങളും വഹിച്ച്‌ പി.എസ്‌.എല്‍.വി സി-18 ഭ്രമണപഥത്തിലേക്ക്‌ കുതിച്ചത്‌.  കാലാവസ്‌ഥ വ്യതിയാന പഠനത്തില്‍ ഇന്ത്യയുടെ ആദ്യസംരംഭമാണ്‌ മേഘാ ട്രോപിക്‌സ്. ഈ മേഖലയില്‍ ഉപഗ്രഹം വിക്ഷേപിച്ച രണ്ടാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്കായി.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മേഘ ട്രോപിക്‌സ് ഭ്രമണപഥത്തില്‍‍‍‍

അക്ഷയ തൃതീയയും കേന്ദ്ര സര്‍ക്കാരും

June 16th, 2011

gold-bars-epathram

പൗരസമൂഹത്തെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും സമുന്നത തലത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം ഒരു മതേതര രാജ്യത്തെ ഭരണകൂടത്തിനുണ്ട്. അങ്ങനെ ചെയ്തില്ലങ്കില്‍ മൂഢവിശ്വാസങ്ങള്‍ രൂഢമൂലമാകുകയും അതു വഴി വര്‍ഗീയ വിഷ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രധാനപ്പെട്ട ഓഫീസ് ശൃംഖല ചെയ്തത്, ഹിന്ദു മത അന്ധ വിശ്വാസികളുടെ മഞ്ഞ ലോഹ ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുക എന്ന കുറ്റകൃത്യമാണ്.

അക്ഷയ തൃതീയ തീര്‍ത്തും അന്ധ വിശ്വാസമാണ്. അടുത്ത കാലത്ത് മലയാളി കള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച ഈ ഹൈന്ദവ ചികുന്‍ഗുനിയ അനാരോഗ്യമല്ലാതെ ഒന്നും തന്നെ പൊതു സമൂഹത്തിനു നല്‍കുന്നില്ല. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ സമൃദ്ധിയുണ്ടാകും എന്ന സ്വര്‍ണ കമ്പോള മുതലാളിമാരുടെ കുപ്രചരണത്തിലാണ് ജനങ്ങള്‍ കുടുങ്ങിയത്. സമൃദ്ധി യുണ്ടാവുകയില്ല എന്നു മാത്രമല്ല, അപകടങ്ങള്‍ ഉണ്ടാകുമെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും അന്നുണ്ടായ റോഡപകടങ്ങളുടെ കണക്കു പരിശോധിച്ചാല്‍ മനസിലാക്കാവുന്നതാണ്. പത്മശ്രീ നല്‍കി ഭാരതം ആദരിച്ച ഒരു സിനിമാ നടന്‍ അക്ഷയ തൃതീയ ദിവസം എവിടെ നിന്നു സ്വര്‍ണം വാങ്ങണമെന്നും എവിടെ പണയം വച്ചാല്‍ ഉടന്‍ പണം കിട്ടുമെന്നും കേരളീയരെ ദൃശ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി. പത്മശ്രീ ജേതാക്കള്‍ അന്ധ വിശ്വാസത്തിലേക്ക് ജനതയെ നയിക്കാന്‍ പ്രേരിപ്പിക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. ഏതു പരസ്യ ചിത്രത്തിനു വേണ്ടിയും മുഖവും വാക്കും വില്‍ക്കുവാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചിന്തിക്കുമെന്ന് കരുതാന്‍ പ്രയാസമാണ്.

പത്മശ്രീ ജേതാവ് ഒരു വ്യക്തിയാണല്ലോ. എന്നാല്‍ മതേതര രാജ്യത്തെ തപാല്‍ വകുപ്പാണ് അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചത്. സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുവാന്‍ ശ്രമിക്കുന്നതു കാരണം ഊര്‍ധശ്വാസം വലിക്കുന്ന തപാല്‍ വകുപ്പ് അക്ഷയ തൃതീയയോടനുബന്ധിച്ച് വലിയ പ്രലോഭനങ്ങള്‍ മുന്നോട്ടു വച്ചു. ഈ കാലയളവില്‍ പത്തു ഗ്രാം സ്വര്‍ണ നാണയം വാങ്ങുന്നവര്‍ക്ക് ഒരു ചെറു സ്വര്‍ണ നാണയം സൗജന്യം എന്നു വാഗ്ദാനിച്ചു. 0.5 ഗ്രാം മുതല്‍ 50 ഗ്രാം വരെയുള്ള സ്വര്‍ണ നാണയങ്ങള്‍ തപാല്‍ വകുപ്പ് അന്ധ വിശ്വാസികള്‍ക്കായി ഒരുക്കി വച്ചു. തപാല്‍ വകുപ്പിന്റെ മുദ്ര പതിച്ച 24 കാരറ്റ് പൊന്‍ നാണയങ്ങള്‍ അന്തസുള്ള പായ്ക്കറ്റുകളില്‍ വിതരണത്തിനു തയ്യാറാക്കി. ഇതൊന്നും പോരാഞ്ഞ് അക്ഷയ തൃതീയ മാര്‍ക്ക് പുണ്യ സ്വര്‍ണം വാങ്ങാനെത്തുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറ് ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കൂടോത്ര പ്രയോഗത്തിലൂടെ 52 കിലോ സ്വര്‍ണ നാണയം വിറ്റഴിച്ചു എന്നതാണ് തപാല്‍ വകുപ്പിനു തന്റേടം നല്‍കിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 23 പോസ്റ്റോഫീസുകളാണ് ഹൈന്ദവ അന്ധ വിശ്വാസത്തിന്റെ രാഖി കെട്ടി ക്കൊടുക്കാന്‍ തയ്യാറെടുത്തു നിന്നത്.

സര്‍ക്കാര്‍ തന്നെ അന്ധ വിശ്വാസത്തെ പ്രോത്സാഹി പ്പിക്കുകയാ ണെങ്കില്‍ പൊതു സമൂഹം പിന്നെ ഏതു ഏജന്‍സിയിലാണ് വിശ്വാസ മര്‍പ്പിക്കേണ്ടത്. സ്വാതന്ത്ര്യ സമര കാലത്ത് സമര ച്ചെലവിനായി ആഭരണങ്ങള്‍ ഊരി വാങ്ങിയ മഹാത്മാ ഗാന്ധിയുടെ ചിത്രമച്ചടിച്ച നോട്ടുകളാണല്ലോ ഇതിനു സാക്ഷിയാവുന്നത്.

അക്ഷയ തൃതീയ എന്ന അന്ധ വിശ്വാസ ത്തിനെതിരെ കലാപരമായ ഒരു പ്രതികരണമുണ്ടായത് ശാസ്ത്ര സാഹിത്യ പരിഷത്തില്‍ നിന്നാണ്. കണ്ണൂര്‍ നഗരത്തില്‍ അവര്‍ അവതരിപ്പിച്ച ‘നിങ്ങളെന്നെ കള്ളനാക്കി’ എന്ന തെരുവു നാടകം കുറേയാളുകളെങ്കിലും ശ്രദ്ധിച്ചു. ഇന്നു സ്വര്‍ണം വാങ്ങാനാണെങ്കില്‍ ഇനി എന്തു വാങ്ങാനും ഓരോ ദിവസം കാണാമെന്ന് കവടി നിരത്തി കപട വാചകങ്ങള്‍ ഉരുവിടുന്ന ജ്യോത്സ്യനും മലയാളികളെന്തേ ഇങ്ങനെ എന്നു ചോദിക്കുന്ന സമൂഹവും ഈ തെരുവു നാടകത്തിലെ കഥാപാത്രങ്ങളായി.

കേരളത്തിന്റെ തനതു കലാ സാന്നിധ്യമായ ചാക്യാരുടെ കാഴ്ചകളിലൂടെയാണ് ഈ നാടകം വികസിപ്പിച്ചെടുത്തത്. കുടുംബ ശ്രീയില്‍ നിന്നും പണം വായ്പയെടുത്ത് സ്വര്‍ണം വാങ്ങുന്ന വീട്ടമ്മയുടെ സ്വര്‍ണം കള്ളന്‍ തട്ടിപ്പറിക്കുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ഒരു തെരുവു നാടകം കൊണ്ടോ നഗ്‌ന കവിത കൊണ്ടോ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്ധ വിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എങ്കിലും അത്രയുമായി എന്ന് സമാധാനിക്കാമല്ലോ.

കുരീപ്പുഴ ശ്രീകുമാര്‍

-

വായിക്കുക: , , , ,

1 അഭിപ്രായം »

10 of 1691011»|

« Previous Page« Previous « പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
Next »Next Page » പോസ്കോ പദ്ധതിയ്ക്കെതിരെ ജനരോഷം ഇരമ്പുന്നു »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine