ഇസ്ലാമാബാദ്: ഇന്ത്യ അണ്വായുധ ശേഷിയുള്ള ദീര്‍ഘദൂര മിസൈലായ അഗ്നി-5 വിക്ഷേപിച്ചതിനു പിന്നാലെ പാക്കിസ്ഥാനും അണ്വായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുള്ള മധ്യദൂര ബാലിസ്‌റ്റിക് മിസൈല്‍ ഷഹീന്‍ 1-എ പരീക്ഷിച്ചു. സൈനീകാ വശ്യത്തിനുള്ളതാണ് ഹഷീന്‍1-എ എന്ന് പാക്കിസ്ഥാന്‍ വക്താവ് പറഞ്ഞു. ഷഹീന്‍ 1ന്റെ പരിഷ്‌കൃത പതിപ്പാണ് ഷഹീന്‍1-എ. എന്നാല്‍ ഷഹീന്‍1-എയുടെ ദൂരപരിധി പാകിസ്‌താന്‍ വ്യക്‌തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ച അഗ്നി-5ന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്. ഇന്ത്യന്‍ പരീക്ഷണം കഴിഞ്ഞ ഉടനെ ഇതിനു മറുപടിയായാണ് പാക്കിസ്ഥാന്റെ ഷഹീന്‍1-എ വിക്ഷേപണമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.
മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.
ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.
എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.
ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.
വിശാഖപട്ടണം: റഷ്യന്‍ നിര്‍മിത ആണവ അന്തര്‍വാഹിനിയായ ‘നെര്‍പ’യെ ഇന്ന് ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ടു ദശാബ്‌ദത്തിനുശേഷം ഇന്ത്യയും കയറിപറ്റി . വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിംഗ് കോംപ്ലക്‌സില്‍ ആക്കുള രണ്ട ക്ലാസ് നെര്‍പയെ ഐ. എന്‍. എസ്. ചക്ര എന്നു പുനര്‍നാമകരണം ചെയ്‌ത് കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണി ഔദ്യോഗികമായി കമ്മിഷന്‍ ചെയ്യുമെന്നു പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.1988 മുതല്‍ തന്നെ റഷ്യയുടെ ചാര്‍ളി ക്ലാസ് എന്ന ആണവ അന്തര്‍വാഹിനി വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉദ്യോഗസ്‌ഥര്‍ക്കു പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനികളായ ഐ. എന്‍. എസ്. ചക്ര, ഐ. എന്‍. എസ്. അരിഹന്ത് എന്നിവ പരീക്ഷണാടിസ്‌ഥാനത്തില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 2004 മുതല്‍ 9000 കോടി ഡോളറിന് നെര്‍പ വാടകയ്‌ക്കെടുത്തിരിക്കുകയായിരുന്നു. 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു. തീയണക്കുവാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അപകടത്തില്‍ മരിച്ചത്. 30 ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ. എന്‍. എസ്. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്‌ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ. എന്‍. എസ്. ചക്രയ്‌ക്ക് 30 നോട്ട്‌സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം ജലത്തിനടിയില്‍ തുടരാനാകും.
ന്യൂഡല്‍ഹി: താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേന്ദ്രത്തെ കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത് ഐ. സ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍റെ വ്യക്തിപരമായ വിദ്വേഷം കൊണ്ട് മാത്രമാണെന്നും, തെറ്റായ വിവരങ്ങള്‍ സര്‍ക്കാറിനു നല്‍കുക മാത്രമല്ല നടപടി ഉറപ്പാക്കാന്‍ വഴി വിട്ട രീതികള്‍ സ്വീകരിച്ചതെന്നും, ഇതിനു പിന്നില്‍ കെ. രാധാകൃഷ്ണന്‍റെ നിക്ഷിപ്ത അജണ്ടയാണെന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ആരോപിച്ചു. ആന്‍ട്രിക്സ് ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതു മുതല്‍ ശ്രമിക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും അദ്ദേഹം ഒളിപ്പിച്ചു. വിലക്ക് ഏര്‍പ്പെടുത്തും മുമ്പെ കുറ്റാരോപണാവും അന്വേഷണവും ഉണ്ടായില്ല. റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കാനും ശ്രമം നടന്നു. തീവ്രവാദിയേക്കാള്‍ മോശം പരിഗണനയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നോട് തികഞ്ഞ നീതികേടാണ് കാണിച്ചതെന്നും മാധവന്‍ നായര്‍ പരിതപിച്ചു. ഈ നടപടിക്കെതിരെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.