ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സൈനിക അട്ടിമറി നീക്കം നടന്നതായുള്ള വാര്‍ത്തകള്‍ സര്‍ക്കാരും സൈന്യവും നിഷേധിച്ചു. ജനുവരി 16,17 തിയതികളില്‍ ഡെല്‍ഹിയില്‍ സൈനിക അട്ടിമറിക്ക് നീക്കം നടന്നതായും രണ്ടു കരസേനാ യൂണിറ്റുകള്‍ ഡെല്‍ഹിയിലേക്ക് നീങ്ങിയതായുമാണ് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ജനന തീയതി വിവാദവുമായി ബന്ധപ്പെട്ട് കരസേനാ മേധാവി ജനറല്‍ വി. കെ. സിങ് സുപ്രീം കോടതിയെ സമീപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ആയിരുന്നു ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സൈനിക അട്ടിമറിയ്ക്കുള്ള ശ്രമം നടന്നുവെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനിക പരിശീലനത്തിന്റെ ഭാഗമാണിതെന്ന് കരസേനയും വിശദീകരിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, രാജ്യരക്ഷ