Thursday, April 12th, 2012

ദിവ്യാദ്ഭുതം പൊളിച്ച സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തേക്കും

sanal-edamaruku-explains-dribbling-jesus-miracle-epathram

മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.

ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.

എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.

ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

6 അഭിപ്രായങ്ങള്‍ to “ദിവ്യാദ്ഭുതം പൊളിച്ച സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തേക്കും”

  1. Er.Prathapan KP says:

    യേശു ക്രിസ്തുവിന്റെ കാലില്‍ നിന്ന് വെള്ളം .പള്ളിയിലെ കുരിശ്ശില്‍ നിന്ന് എണ്ണ,തേന്‍ ;പിന്നെ മാതാവിന്‍റെ കണ്ണില്‍ നിന്ന് ചോര ഇതിന്‍ ഒക്കെ കുറിച്ച് ശാസ്ത്രീയമായി പറഞ്ഞാല്‍ വിശ്വാസികള്‍ക്ക് കലി കയറും .കാരണം ഇവയുടെയൊക്കെ പിന്നിലെ ശാസ്ത്രീയതയെ കുറിച്ച് ചിന്തിക്കുന്നത്നു മുന്‍പ് തന്നെ അവിടെയെല്ലാം പോയി താണു വണങ്ങുകയും ,കയ്യിലെ പണം കൊടുക്കുകയും ചെയ്യും .അതിനു ശേഷം ഇതിന്റെ പിന്നിലെ ശാസ്ത്രീയത അറിയുമ്പോള്‍ പറ്റിയ അമളി മൂടിവെക്കാന്‍ വേറെ വഴി ഒന്നുമില്ലാല്ലൊ .പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ല എന്ന് അവര്‍ക്കും നന്നായി അറിയാം.പൗരൊഹിത്ത്യമാകട്ടെ ഇതിനെതിരെ ശബ്ദിക്കുന്നവരുടെ വായടക്കാന്‍ ആവുന്നതൊക്കെ ചെയ്യാനും. കഴിഞ്ഞ ദിവസം ദെല്‍ഹിയിലുള്ള യുക്തിവാദ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍,ഇതെക്കുറിച്ചു സനല്‍ ഇടമറുക് വിശദീകരിച്ചിരുന്നു.പ്രതിമയില്‍ നിന്നു വരുന്ന ജലത്തിന്റെ സ്രോതസ്സ് അറിയാനായി , പ്രതിമ ഇരിക്കുന്ന സ്ഥലമോ,പ്രതിമയൊ തന്നെ ചുറ്റികയൊ അതു പോലുള്ള എന്തെങ്കിലും ആയുധം കൊണ്ടൊ അടിച്ചു നോക്കാമെന്നു പള്ളിയധികാരികള്‍ നിര്‍ദേശിച്ചുവെത്രെ.അതു ചെവിക്കൊള്ളാതെ അദ്ദേഹവും കൂടെയുന്ടായിരുന്ന സിവില്‍ എഞിനീയരും (Public Health Engineering Expert –Water & Plumbing) ശാസ്ത്രീയമായ മറ്റു രീതികള്‍ അവലംബിക്കുകയായിരുന്നു.അവിടെ കൂടിയ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഇതിന്റപിന്നിലെ ശാസ്ത്രം വിശദീകരിക്കുകയും ചെയ്തു .ഐ.പി.സി . 295എ വകുപ്പു മുന്നില്‍ കണ്ടു കൊണ്ടായിരിന്നിരിക്കാം ഇത്തരത്തിലൊരു നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവച്ചതു.ഇതുമായി ബന്ധപ്പെട്ടു ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍, ഇതു പോലുള്ള “ദിവ്യാത്ഭുതങ്ങള്‍” സ്രിഷ്ടിക്കുന്നതില്‍ സഭക്കുള്ള മിടുക്കിനെ കുറിച്ചു സംസാരിക്കവേ, മാര്‍പാപ്പയെ മന്ത്രവാദി {Exorcist -ബാധയെ ഉച്ചാടനം ചെയ്യുന്നവന്‍(ള്‍)} എന്നു സംബൊധന ചെയ്തതാണു അവരെ ഏറെ ചൊടിപ്പിച്ചതു } . അതു പോലെ ചാനലിന്റെ സ്റ്റുഡിയൊവില്‍ ചര്‍ച്ച നടക്കുംബോള്‍ നൂറു കണക്കിനാളുകള്‍ അദ്ദേഹം പുറത്തിറങ്ങുന്നതും കാത്തു നില്‍ക്കുന്നുണ്‍ടായിരുന്നു. ഭീഷണികളൊന്നും വകവയ്ക്കാതെ ശാസ്ത്രീയചിന്താ രീതിയെ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ശാസ്ത്ര കുതുകികളുടേയും മതേതര വാദികളുടേയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നുറപ്പാണു

  2. അപ്പി ഹിപ്പി says:

    ഇപ്പൊ അര്രസ്റ്റ് ചെയ്യിചൊട്ടെ , പതിരുപതു കൊല്ലം കഴിഞു മാര്‍പാപ്പയെ കൊണ്ട് അനുമൊദിപ്പിക്കാം ..

  3. sukumaranpc says:

    ദിവ്യാല്‍ഭുതങലുദെ പെരില്‍ മതതിന്റെ പ്രചരനമനു നദക്കുന്നതു
    മനുഷ്യനെ ദൈവതില്‍ നിന്നു അകലെ അക്കനും മതതപരമയ സക്തിപ്രകദനമനു

  4. Kiran says:

    ഇയാളെ അറസ്റ്റുചെയ്യണം.. ലക്ഷക്കണക്കിനുരൂപയുടെ വരുമാനമല്ലേ ഇയാൾ മുടക്കിയത്…..

  5. james says:

    KILL HIM ! HE TRIED TO STOP OUR BUISINESS !!!!!

  6. parethan says:

    ഇനി ചലിക്കുന്ന പ്രതിമ ഉണ്ടാക്കിയിട്ട് സഭ എല്ലവരെം വെല്ലുവിലിക്കും… കാരനം… വരുമാനം നിര്‍ത്തിക്കാന്‍ ഇതു പൊലെയുല്ല ഇടമറുകുമാര്‍ ഇനിയും വരും…. കഷ്ട്ടം

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine