ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ സ്ഥാപിയ്ക്കും

October 21st, 2008

ബുധനാഴ്ച വിക്ഷേപിയ്ക്കുന്ന ചന്ദ്രയാന്‍-1 ചന്ദ്രനില്‍ ഇന്ത്യയുടെ പതാക സ്ഥാപിയ്ക്കും എന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി. ഇതു വരെ ചന്ദ്രനില്‍ മൂന്ന് രാജ്യങ്ങളുടെ പതാകകള്‍ മാത്രമാണ് ഉള്ളത്. റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. നാലാമത്തെ രാജ്യമായി ഇനി ഇന്ത്യയും ചന്ദ്രനില്‍ തങ്ങളുടെ സാന്നിധ്യം അറിയിയ്ക്കും.

ഒരു പുതിയ പ്രദേശത്ത് പ്രവേശിയ്ക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിയ്ക്കാന്‍ കൊടി നാട്ടുക എന്ന സമ്പ്രദായത്തിന്റെ ചുവടു പിടിച്ചാണ് ഈ ആശയം നടപ്പിലാക്കുന്നത് എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മേധാവി ജി. മാധവന്‍ നായര്‍ അറിയിച്ചു.

അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇന്ന് ചന്ദ്രന്‍ ആഗോള സമൂഹത്തിന് പൊതുവായി അവകാശപ്പെട്ടതാണ്. ചന്ദ്ര പ്രതലത്തിന്മേല്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും അവകാശപ്പെടാന്‍ ആവില്ല. എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കും എന്ന് പറയാനും കഴിയില്ല. ഏതായാലും ഈ ദൌത്യത്തിലൂടെ ചന്ദ്രനില്‍ ഇന്ത്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക തന്നെ ചെയ്യും.

ഇന്ത്യയുടെ കന്നി ചന്ദ്രോദ്യമത്തില്‍ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച “മൂണ്‍ ഇമ്പാക്ടര്‍ പ്രോബ്” ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കും. ഇത് വഹിയ്ക്കുന്ന ഉപകരണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുവാനും ചന്ദ്രന്റെ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ എടുക്കുവാനും ശാസ്ത്രജ്ഞരെ സഹായിയ്ക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇത്തിരി എനര്‍ജി സെയ്‌വ് ചെയ്യുന്നത് വിനയാകാം

October 13th, 2008

വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി സി. എഫ്. എല്‍. ലാമ്പുകള്‍ ഉപയോഗി യ്ക്കുന്നതിന് എതിരെ ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കി. ഇത്തരം ലാമ്പുകളില്‍ ചിലതില്‍ നിന്നും ബഹിര്‍ ഗമിയ്ക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ പരിമിതമായ അളവിലും കൂടുതല്‍ ആണത്രെ. ഇത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാവും. എക്സീമ പോലുള്ള രോഗങ്ങള്‍ വര്‍ധിയ്ക്കുവാനും ചര്‍മ്മം ചുവന്ന് തടിച്ച് വരാനും ചില രക്ത ദൂഷ്യ രോഗങ്ങള്‍ ഉണ്ടാകുവാനും ഈ ബള്‍ബുകളുടെ അടുത്ത് വെച്ചുള്ള ഉപയോഗം കാരണം ആവുന്നു. എന്നാല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത ഗവേഷകര്‍ തള്ളി കളഞ്ഞു.

എന്നാല്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുരുത് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമില്ല. ഇവ മൂലം ഉണ്ടാവുന്ന ഊര്‍ജ ലാഭം തന്നെ കാരണം.

ഇത്തരം ബള്‍ബുകള്‍ വളരെ അടുത്ത് വച്ച് ഉപയോഗി യ്ക്കുന്നവര്‍ക്ക് ആണ് ഇത് മൂലം പ്രശ്നം. ഒരടിയില്‍ അടുത്ത് ബള്‍ബ് വെച്ച് ജോലി ചെയ്യുന്ന ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടു പാടുകള്‍ നീക്കുന്നവര്‍ക്കും മറ്റും ഇത് പ്രശ്നം ഉണ്ടാക്കും. എന്നാല്‍ സാധാരണ രീതിയില്‍ ബള്‍ബ് ഉപയോഗി യ്ക്കുന്നവര്‍ക്ക് പേടി വേണ്ട. ഒരു അടിയില്‍ ഏറെ ദൂരത്ത് ഇതിന്റെ രശ്മികളുടെ ദൂഷ്യ ഫലം ഉണ്ടാവില്ല.

ഏറെ നേരം തുടര്‍ച്ചയായി അടുത്തിരി യ്ക്കുന്നത് ഒഴിവാക്കിയാലും മതി. ഒരു മണിയ്ക്കൂറില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിയ്ക്കാ തിരുന്നാലും പ്രശ്നമില്ല.

ഇത്തരം ബള്‍ബുകളില്‍ ചിലതിന് ഒരു ചില്ലു കവചം കാണും. കാഴ്ചയ്ക്ക് സാധാരണ ബള്‍ബ് പോലെ തോന്നിയ്ക്കുന്ന ഇത്തരം സി. എഫ്. എല്‍. ലാമ്പുകള്‍ക്കും ദോഷമില്ല. 12 ഇഞ്ചില്‍ കുറഞ്ഞ ദൂരത്തില്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുന്നവര്‍ കവചം ഉള്ള ബള്‍ബുകള്‍ ഉപയോഗി യ്ക്കണം എന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിയ്ക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണികാ പരീക്ഷണം 2009 ഏപ്രിലില്‍ പുനരാരംഭിയ്ക്കും

September 24th, 2008

അപ്രതീക്ഷിതമായ ചില സാങ്കേതിക തകരാറുകള്‍ മൂലം മുടങ്ങിയ കണികാ പരീക്ഷണം ഇനി അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ പുനരാരംഭിയ്ക്കുകയുള്ളൂ എന്ന് യൂറോപ്യന്‍ ആണവ ഗവേഷണ സംഘടന അറിയിച്ചു.

17 മൈല്‍ നീളം ഉള്ള ഈ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹീലിയം വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നായിരുന്നു പരീക്ഷണം നിര്‍ത്തി വെച്ചത്. രണ്ട് വൈദ്യുത കാന്തങ്ങ ള്‍ക്കിടയിലുള്ള വൈദ്യുതി തകരാറ് മൂലം കാന്തം ചൂട് പിടിച്ച് ഉരുകിയതാണ് വാതക ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്.

പൂജ്യം ഡിഗ്രിയ്ക്കടുത്ത താപ നില യിലാണ് തുരങ്കം പ്രവര്‍ത്തിയ്ക്കുന്നത്. ഇതിനെ ക്രമേണ ചൂടാക്കി സാധാരണ താപ നിലയില്‍ എത്തിച്ചതിനു ശേഷമേ അറ്റകുറ്റ പണികള്‍ ചെയ്യാനാവൂ. ഇതിന് നാല് ആഴ്ച്ച യെങ്കിലും വേണ്ടി വരുമത്രെ. അതിനു ശേഷം ഇത് വീണ്ടും പഴയ താപ നിലയിലേയ്ക്ക് തണുപ്പിയ്ക്കുകയും വേണം. അപ്പോഴേയ്ക്കും ഈ പരീക്ഷണ കേന്ദ്രത്തിന്റെ ശൈത്യ കാല അറ്റകുറ്റ പണികള്‍ക്ക് സമയവുമാവും. അതും കഴിഞ്ഞ് 2009 ഏപ്രിലില്‍ മാത്രം ആവും കേന്ദ്രം വീണ്ടും പരീക്ഷണത്തിന് സജ്ജമാവുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല

September 21st, 2008

ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശേഷിക്കപ്പെട്ട “ലാര്‍ജ് ഹെഡ്രോണ്‍ കൊളൈഡര്‍” യന്ത്ര തകരാറിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന “ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കേന്ദ്ര” ത്തിന്റെ (CERN) ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ വര്‍ഷം ഇനി കണികാ “ഇടിച്ചില്‍” (particle collision) നടക്കാന്‍ സാധ്യത കുറവാണ് എന്ന് കേന്ദ്രത്തിന്റെ വാര്‍ത്താ വിനിമയ കാര്യ മേധാവി ഡോ. ജേയ്മ്സ് ഗില്ലിസ് അറിയിച്ചു.

തുടക്കം മുതലേ 30 വോള്‍ട്ടിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായത് ഉള്‍പ്പടെ നിരവധി സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ അവസാനത്തേതാണ് ഇന്നലെ നടന്നത്. കണികകളെ ഈ ഭീമന്‍ തുരങ്കത്തിനുള്ളിലൂടെ നയിയ്ക്കുവാന്‍ ഉപയോഗിക്കുന്ന അനേകം വൈദ്യുത കാന്തങ്ങളിലൊന്ന് ചൂട് പിടിച്ച് ഉരുകിയതാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്. ഈ കാന്തത്തിന്റെ താപനില നൂറ് ഡിഗ്രിയോളം വര്‍ധിയ്ക്കുകയുണ്ടായി. കാന്തങ്ങളെ തണുപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഹീലിയം വാതകം ചോര്‍ന്ന് തുരങ്കത്തിനകത്തേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്തു.

രണ്ട് കാന്തങ്ങളുടെ ഇടയിലെ വൈദ്യുതി തകരാറ് മൂലമാണ് പരീക്ഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത് എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.

പൂജ്യം ഡിഗ്രിയ്ക്കടുത്ത് വരെ തണുപ്പിച്ചിരിയ്ക്കുന്ന തുരങ്കത്തില്‍ കടന്ന് തകരാറ് മാറ്റുവാന്‍ ഇനി തുരങ്കം ക്രമേണ ചൂടാക്കി കൊണ്ടു വരണം. ഇതിനെടുക്കുന്ന സമയം ആണ് പരീക്ഷണം പുനരാരംഭിക്കാനുള്ള കാലതാമസം.

പതിനാല് വര്‍ഷത്തെ ശ്രമഫലമായ് നിര്‍മ്മിച്ച ഇത്തരമൊരു സങ്കീര്‍ണ്ണമായ യന്ത്ര സംവിധാനത്തില്‍ ഇത്തരമൊരു തകരാറ് സംഭവിക്കുന്നത് അസാധാരണമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

16 of 1610141516

« Previous Page « മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട
Next » സെസ് കേരളത്തില്‍ അനുവദിയ്ക്കില്ല : കാനം രാജേന്ദ്രന്‍ »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine