ഗണിത ശാ‍സ്ത്ര പ്രതിഭ ശകുന്തളാ ദേവി അന്തരിച്ചു

April 21st, 2013

sakunthala-devi-epathram

ബംഗലൂരു: അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ ശകുന്തളാ ദേവി (80) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു

ഗിന്നസ്‌ റെക്കോര്‍ഡിനുടമയായ ശകുന്തളാ ദേവിയുടെ അസാമാന്യ വേഗത്തില്‍ മനക്കണക്കിലൂടെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താനുളള കഴിവ് അവരെ മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ ഇടയാക്കി. ‌

ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ച ശകുന്തളാ ദേവി മൂന്നാം വയസ്സില്‍ തന്നെ മാജിക്കിലൂടെ തന്റെ ഓര്‍മ്മശക്‌തിയുടെ പാടവം തെളിയിച്ചിരുന്നു. ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ കണക്കുകള്‍ കൂട്ടുന്നതിലും ഓര്‍മ്മശക്തിയിലും തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ശ്രദ്ധേയയായി. എട്ടാം വയസ്സില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും അവര്‍ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച്‌ രണ്ട്‌ 13 അക്ക സംഖ്യകളുടെ ഗുണനഫലം 28 സെക്കന്റുകൊണ്ട്‌ മനക്കണക്കിലൂടെ കണ്ടെത്തി അവര്‍ ചരിത്രം കുറിച്ചു .

ഗണിതശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

റഹ്മത്തലി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ ആഗ്രഹം

April 2nd, 2013
sunita-williams-epathramന്യൂഡല്‍ഹി: ഏറ്റവും അധികം കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയായ സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ മോഹം. ഏഴുതവണ ബഹിരാകാശ യാത്ര നടത്തിയ സുനിത 50 മണിക്കൂറൂം 40 മിനുട്ടും ആകാശത്ത് നടന്ന് റെക്കോഡിട്ടിട്ടുണ്ട്. ഇവരുടെ അച്ഛൻ അഹമ്മദാബാദ് സ്വദേശിയാണ്. ആകാശത്ത് ഇരുന്നു ഇന്ത്യയെ കണ്ടതുപോലെ ഇനി ഇന്ത്യയിലൂടെ ചുറ്റി കറങ്ങി കാണണം എന്നും ദക്ഷിണേന്ത്യയിലും ഹിമാലയത്തിലും പോകാൻ അതിയായ ആഗ്രഹം ഉണ്ടെന്നും അവർ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ ആഗ്രഹം

കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്‍ക്യഷിയ്ക്ക് അനുമതി

June 19th, 2012
gm rice-epathram
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷണക്കൃഷി ചെയ്യാനുള്ള അനുമതിക്ക്‌ വിദേശകമ്പനിയുടെ നീക്കം. അന്താരാഷ്‌ട്ര വിത്തുത്‌പാദക കുത്തകയായ ജര്‍മനിയിലെ ബെയര്‍ ബയോ സയന്‍സസ്‌ ലിമിറ്റഡാണ്‌ ഈ സംരംഭത്തിന് പിന്നില്‍. എന്നാല്‍ ജനിതക എന്‍ജിനിയറിംഗ്‌ അവലോകനസമിതി വിശദീകരണം ആവശ്യപ്പെട്ട്‌ തല്‍ക്കാലം ഇതു തടഞ്ഞിരിക്കുകയാണ്‌.
ആദ്യഘട്ടമായി കമ്പനിക്ക്‌ ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ബയോസേഫ്‌ടി കമ്മിറ്റി, റിവ്യൂ കമ്മിറ്റി ഓണ്‍ ജനറ്റിക്‌ മോഡിഫിക്കേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. കേരളത്തിനുപുറമേ തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഒറീസ, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍, ജനിതകമാറ്റം വരുത്തിയ 45 നെല്ലിനങ്ങള്‍ക്കുള്ള പരീക്ഷണക്കൃഷി അനുമതിയാണ്‌ ബെയര്‍ തേടിയിരിക്കുന്നത്‌.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ്‌ സംസ്‌ഥാനത്തെ ‘ജി.എം. ഫ്രീ സ്‌റ്റേറ്റ്‌’ ആയി പ്രഖ്യാപിച്ചത്‌. ഈ നിലപാട്‌ തന്നെ യു.ഡി.എഫ്‌. സര്‍ക്കാരും തുടരുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന കേരളത്തില്‍ പരീക്ഷണക്കൃഷിക്ക്‌ അനുമതി തേടിയതു സംസ്‌ഥാനസര്‍ക്കാരിന്റെ മൗനസമ്മതത്തോടെയാണെന്ന്‌ ഈ മേഖലയിലുള്ളവര്‍ സംശയിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂട്ടന് വെല്ലുവിളിയുമായി നിത്യാനന്ദ

June 17th, 2012

nithyananda-ranjitha-bedroom-epathram

ബംഗളൂരു : ഒരു പ്രശസ്ത സിനിമാ നടിയുമായുള്ള ലൈംഗിക വിവാദത്തെ തുടർന്ന് അറസ്റ്റിലായ സ്വാമി നിത്യാനന്ദ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനായി നടത്തിയ വെല്ലുവിളി വീണ്ടും വെള്ളത്തിലായതിന്റെ യൂട്യൂബ് വീഡിയോ താഴെ കാണുക. മഹേഷ് യോഗി അടക്കം നിരവധി പേർ മുൻപ് നടത്തിയ അതേ വാദം തന്നെയാണ് നിത്യാനന്ദയും നടത്തിയത്. യോഗ ശക്തി കൊണ്ട് അന്തരീക്ഷത്തിൽ ഭാരരഹിതനായി ഉയർന്ന് പൊങ്ങുന്ന വിദ്യയാണ് ഇത്. ന്യൂട്ടൺന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയാണ് സ്വാമി യോഗ ശക്തി കൊണ്ട് നിഷ്പ്രഭമാക്കാമെന്ന് അവകാശപ്പെട്ടത്.

ലെവിറ്റേഷൻ (levitation) എന്ന് വിളിക്കുന്ന ഈ അവസ്ഥ പക്ഷെ നാളിതുവരെ ആരും ദർശിച്ചിട്ടില്ലെങ്കിലും ഇത് തങ്ങളുടെ അർപ്പണബോധത്തിന്റെയും വിശ്വാസത്തിന്റെയും അഭാവം കൊണ്ടാണ് എന്ന് ഭക്ത ജനങ്ങളെ വിശ്വസിപ്പിക്കുവാൻ ഈ സ്വാമിമാർക്ക് എന്നും കഴിയുന്നു എന്നതിലാണ് ഇവരുടെ വിജയം. ആരെയും ഇത്തരത്തിൽ പറപ്പിക്കുവാൻ തനിക്ക് കഴിയും എന്നായിരുന്നു ലൈംഗിക അപവാദത്തിന്റെ ദുഷ്പേരിൽ നിന്നും രക്ഷ നേടാനായി കഠിന പരിശ്രമം നടത്തുന്ന നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാൽ തന്നെ ഉയർത്തി കാണിക്കണം എന്ന് വെല്ലുവിളിച്ച മാദ്ധ്യമ പ്രവർത്തകനു മേൽ പല വിധ സർക്കസുകളും നടത്തി പരാജയപ്പെടുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത്. ലെവിറ്റേഷൻ അനുഭവിക്കാനെത്തിയ സ്വാമിയുടെ ഭക്ത ജനങ്ങൾ ഇരുന്നിടത്തു നിന്ന് കുതറി ചാടുന്നത് രസകരമായ കാഴ്ച്ചയാണ്. ഇത് ലെവിറ്റേഷന്റെ ആദ്യ പടിയാണ് എന്നാണ് വിശദീകരണം.

ടെലിവിഷനിൽ പ്രസിദ്ധപ്പെടുത്തിയ വിവാദ ലൈംഗിക വീഡിയോയിൽ സ്വാമിയോടൊപ്പം കിടക്ക പങ്കിട്ട സിനിമാ നടിയും ഈ ഭാര രഹിത ശരീരം ഉയർത്തൽ (levitation) പഠിക്കാൻ എത്തിയവരിൽ ഉള്ളതായി വീഡിയോയിൽ കാണാം.

levitation-epathram
ലെവിറ്റേഷൻ വിശദീകരിക്കാനായി വിക്കിപ്പീഡിയയിൽ കൊടുത്ത ഭാവനാചിത്രം

കൂടുതൽ അർപ്പണ ബോധത്തോടെയും സ്വാമിയിലുള്ള ഉറച്ച വിശ്വാസത്തോടെയും സ്വാമിയെ പരിചരിച്ചാൽ ഭാവിയിൽ മുകളിൽ കാണുന്നത് പോലെ പറക്കാനാവും എന്ന് സ്വാമിയെ തങ്ങളാൽ ആവും വിധമെല്ലാം പരിചരിച്ച ഭക്തർ കരുതുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗിന്റെ ‘ആണവപ്രേമം’ വീണ്ടും

May 17th, 2012

manmohan-singh-epathram

ന്യൂഡല്‍ഹി: ലോകത്തെ വികസിതരാജ്യങ്ങളെല്ലാം ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്‌ക്കുന്നത്‌ ഇന്ത്യക്കു ദോഷകരമാണ് എന്നും, ഇന്ത്യക്ക്‌ ആണവോര്‍ജം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണു മന്‍മോഹന്‍സിംഗ്‌ തന്റെ ‘ആണവപ്രേമം’ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്‌. എന്നാല്‍ ജപ്പാനും ജര്‍മ്മനിയും ആണവോര്‍ജ്ജം വേണ്ടെന്നു വെച്ചില്ലേ എന്നാ ചോദ്യത്തിനു മുന്നില്‍ മന്‍മോഹന്‍ സിംഗ് ഒന്ന് പരുങ്ങിയെങ്കിലും 19 ആണവനിലയങ്ങളില്‍ ഒന്നിലും പ്രശ്‌നമുണ്ടായിട്ടില്ല എന്നും . ജര്‍മനി ആണവനിലയങ്ങളുടെ കാര്യത്തില്‍ ‍  ഫ്രാന്‍സിനെയാണ്‌  ആശ്രയിക്കുന്നതെന്നായിരുന്നു മന്‍മോഹന്‍സിംഗിന്റെ ന്യായീകരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

8 of 16789»|

« Previous Page« Previous « ഹസാരെയുടെ വാഹനത്തിനുനേരെ കല്ലേറ്
Next »Next Page » ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക് »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine