ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കാന്‍ ആവില്ല : കേന്ദ്ര സര്‍ക്കാര്‍

February 11th, 2020

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കുവാന്‍ പദ്ധതി യില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എം. പി. ലോക് സഭ യില്‍ ഉന്നയിച്ച ചോദ്യ ത്തിന് മറുപടി യായി ടൂറിസം വകുപ്പു മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യത്. മാത്രമല്ല ഒരു ആരാധനാലയ ത്തേയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കില്ല എന്നും മന്ത്രി ലോക് സഭ യില്‍ പറഞ്ഞു.

എരുമേലി – പമ്പ – സന്നിധാനം തീര്‍ത്ഥാടക ഇടനാഴി, ശബരി മല തീര്‍ത്ഥാടക സര്‍ക്യൂട്ട് എന്നിങ്ങനെ രണ്ട് പദ്ധതികള്‍ സ്വദേശ് ദര്‍ശനു മായി ബന്ധപ്പെട്ട് ശബരി മലക്കു വേണ്ടി അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു

September 4th, 2017

Alphons_epathram
ന്യൂഡല്‍ഹി : ടൂറിസം വകുപ്പി ന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണ ന്താനം ചുമതല യേറ്റു. ഇലക്ട്രോ ണിക്‌സ് – ഐ. ടി. വകുപ്പില്‍ സഹ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.

കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം പ്രാധാന്യ മുള്ള ചുമത ലകള്‍ ലഭിക്കുക എന്നത് അവി ശ്വസ നീയമാണ്. ടൂറിസം മന്ത്രാലയ ത്തിന് അനന്ത സാദ്ധ്യതകള്‍ ആണുള്ളത്.

വളരെ വലിയ ഒരു ഉത്തര വാദി ത്വ മാണ് തന്നെ ഏല്‍പ്പി ച്ചിട്ടുള്ളത് എന്നും ചുമതല യേറ്റ ശേഷം അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബോട്ടപകടം – മന്ത്രിയും ബന്ധുക്കളും തമ്മില്‍ വാഗ്വാദം

October 3rd, 2009

തേക്കടി : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തമായി മാറിയ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളും സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനും തമ്മില്‍ വാഗ്വാദം നടന്നു. സുരക്ഷാ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ ബോട്ടില്‍ ലഭ്യമല്ലായിരുന്നു എന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മന്ത്രിയ്ക്ക് ചുറ്റും കൂടുകയായിരുന്നു. ഈ കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ക്ഷമാപണം വേണം എന്നായി ബന്ധുക്കള്‍. ഡല്‍ഹിയില്‍ നിന്നുമുള്ള ഒരു ബന്ധു, മന്ത്രി “സോറി” എന്ന ഒരു വാക്കെങ്കിലും ഉച്ഛരിയ്ക്കണം എന്ന് ശഠിച്ചതോടെ മന്ത്രിയ്ക്ക് ശുണ്ഠി കയറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഞാനും നിങ്ങളെ പോലെ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒരു രാത്രിയേ ഉറങ്ങാതിരിക്കൂ; ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇനി എന്നും ഉറങ്ങാത്ത രാത്രികളാണ് എന്ന് ഇയാള്‍ പ്രതികരിച്ചു. ക്ഷമ പറയാന്‍ വിസമ്മതിച്ച മന്ത്രി, താന്‍ മരിച്ചവരുടെ ഒട്ടേറെ ബന്ധുക്കളെ കണ്ടിട്ടും, ഇതു പോലെ ബഹളം വെയ്ക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത് എന്നു പറഞ്ഞു.
 
അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമായി രുന്നെങ്കില്‍ ഇത്തരം ഒരു അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നു തന്നെയാണ് വിദഗ്ദ്ധ മതം. ലൈഫ് ജാക്കറ്റുകള്‍ സഞ്ചാരികള്‍ക്ക് ഉപയോഗി ക്കാനാവുന്ന വിധത്തില്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ ഉപയോഗം ഇവര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നുമില്ല. യാത്രക്കാരെ നിയന്ത്രിച്ച് ബോട്ടിന്റെ സുരക്ഷ ഉറപ്പു വരുത്താനും മതിയായ ജോലിക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ടു നിലയുള്ള ബോട്ടില്‍ ഡ്രൈവര്‍ക്കു പുറമെ ആകെ ഉണ്ടായിരുന്നത് ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു. ഡ്രൈവര്‍ ആകട്ടെ ഇത്തരം ബോട്ടുകള്‍ ഓടിച്ച് മതിയായ പരിചയം സിദ്ധിച്ചിട്ടു മുണ്ടായിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ലോകത്തിനു മുന്‍പില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ പരാജയം
പ്രൊഫ. എം. എന്‍. വിജയനെ ഓര്‍ക്കുന്നു »



  • രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു
  • സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു
  • ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി
  • ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി
  • പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം
  • ഏപ്രിൽ 14 : ദേശീയ ജല ദിനം
  • ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം
  • ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
  • രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
  • കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍
  • വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി
  • മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ
  • ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍
  • ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി
  • ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി
  • പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു
  • നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി
  • ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം
  • താജ് മഹലിന് ജപ്തി നോട്ടീസ് !



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine