മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

October 23rd, 2011

nurses strike-epathram

മുംബൈ: മുബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയില്‍ നടത്തിവന്ന മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഉള്ളവരുടെ ഇടപെടലിനൊപ്പം ആശുപത്രി അധികൃതരുമായി പി.ടി തോമസ് എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തു തീര്‍പ്പാ‍യത്. സഹപ്രവര്‍ത്തകയായ മലയാളി നഴ്സിന്റെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു സമരം ആരംഭിച്ചത്. മൂന്നുദിവസമായി സമരം നടത്തിവരുന്ന നഴ്സുമാര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുകയുണ്ടായി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒത്തു തീര്‍പ്പിനു ശേഷം ആസ്പത്രിയില്‍ നിന്നും  നൂറ്റിത്തൊണ്ണൂറോളം നേഴ്സുമാര്‍ രാജിവെച്ച് പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 50,000 രൂപ നല്‍കിയാല്‍ മാത്രമേ രാജിവെക്കുന്ന നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ വിട്ടു നല്‍കൂ എന്ന മാനേജ്മെന്റിനെ തീരുമാനം ചര്‍ച്ചകളെ തുടര്‍ന്ന് പിന്‍‌വലിച്ചു. സര്‍ട്ടിഫിക്കേറ്റുകള്‍ നിരുപാധികം തിരിച്ചു നല്‍കുന്നതോടൊപ്പം രണ്ടു വര്‍ഷത്തോളം ജോലി ചെയ്തവര്‍ക്ക് ആസ്പത്രി നഴ്സിങ്ങ് സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കേറ്റും നല്‍കും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. എതിര്‍ക്കില്ല

October 10th, 2011

Kanimozhi-epathram

ന്യൂഡല്‍ഹി : 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡി. എം. കെ. രാജ്യസഭാംഗം കനിമൊഴിയുടെ ജാമ്യാപേക്ഷ എതിര്‍ക്കേണ്ട എന്ന് സി. ബി. ഐ. തീരുമാനിച്ചതായി സൂചന. കനിമൊഴിക്കൊപ്പം അറസ്റ്റിലായ സിനിയുഗ് ഫിലിംസ് സ്ഥാപകന്‍ കരീം മൊറാനി, റിലയന്‍സ്‌ ഉദ്യോഗസ്ഥന്‍ സുരേന്ദ്ര പിപ്പാറ എന്നിവരുടെ ജാമ്യവും സി. ബി. ഐ. എതിര്‍ക്കില്ല. കഴിഞ്ഞ അഞ്ചു മാസത്തോളം ഇവര്‍ തടവിലാണ്. കനിമോഴിക്ക് സ്ത്രീ എന്ന പരിഗണന നല്കിയാവും സി. ബി. ഐ. ജാമ്യാപേക്ഷ എതിര്‍ക്കാത്തത്. എന്നാല്‍ മറ്റു കൂട്ടുപ്രതികളുടെ ആരോഗ്യ നില കണക്കിലെടുത്താണ് അവരുടെ ജാമ്യാപേക്ഷ സി. ബി. ഐ. എതിര്‍ക്കാത്തത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാന്തി ടിഗ്ഗ ഇന്ത്യയുടെ ആദ്യ വനിതാ ജവാന്‍

October 3rd, 2011

shanti tigga-epathram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഒരു വനിതയ്‌ക്കു സൈന്യത്തില്‍ ജവാനായി നിയമനം. പതിമൂന്നു ലക്ഷം ജവാന്മാരിലെ ഏക വനിതയാണു ശാന്തി. രണ്ടു കുട്ടികളുടെ അമ്മയായ ശാന്തി ടിഗ്ഗ(35)യ്‌ക്കാണ്‌ ടെറിട്ടോറിയല്‍ ആര്‍മിയുടെ 969 റെയില്‍വേ എന്‍ജിനീയറിംഗ്‌ റെജിമെന്റില്‍ നിയമനം ലഭിച്ചത്‌.

ഇതിനു മുന്‍പ്‌ യുദ്ധേതര വിഭാഗങ്ങളില്‍ ഓഫീസര്‍ തസ്‌തികയില്‍ മാത്രമായിരുന്നു സ്‌ത്രീകളെ പരിഗണിച്ചിരുന്നത്‌. ശാരീരിക ക്ഷമതാ പരിശോധനയില്‍ 1.5 കിലോമീറ്റര്‍ നടത്തത്തില്‍ പുരുഷ ഉദ്യോഗാര്‍ഥികളെ പിന്നിലാക്കിയതും 50 മീറ്റര്‍ 12 സെക്കന്‍ഡ്‌ കൊണ്ട്‌ ഓടിയെത്തിയതുമാണ്‌ ശാന്തിക്കു സൈന്യത്തിലേക്കുള്ള വഴിതുറന്നതെന്നു സൈനികവൃത്തങ്ങള്‍ വ്യക്‌തമാക്കി.

പശ്‌ചിമ ബംഗാളിലെ ജല്‍പായ്‌ഗുഡി ജില്ലയിലെ ചാസ്ലാ റെയില്‍വേ സ്‌റ്റേഷനില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്‌ഠിച്ചുവരികയായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷം 20005ല്‍ റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ച ശാന്തി കഴിഞ്ഞവര്‍ഷം ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ വിംഗില്‍ സന്നദ്ധസേവനം ചെയ്യാന്‍ തയാറായി. സൈന്യത്തില്‍ ഓഫീസര്‍ തസ്‌തികയ്‌ക്കു താഴെ സ്‌ത്രീകള്‍ ജോലിചെയ്യുന്നില്ലെന്ന്‌ അറിഞ്ഞതോടെയാണ്‌ ശാന്തി അതിനായി ശ്രമം തുടങ്ങിയത്‌. വര്‍ഷങ്ങളായി പുരുഷന്മാര്‍ മാത്രം കൈയടക്കിവെച്ചിരുന്ന കരസേനയുടെ സൈനികവിഭാഗത്തിലെ ആദ്യവനിതയെന്ന അപൂര്‍വ ബഹുമതിയാണ് സാപ്പര്‍ ശാന്തി ടിഗ്ഗയെ തേടിയെത്തിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ശാന്തി ടിഗ്ഗ ഇന്ത്യയുടെ ആദ്യ വനിതാ ജവാന്‍

പാരിസ് ഹില്‍ട്ടന്‍ കൊടുത്ത ഡോളര്‍ പിച്ചിച്ചീന്തി

September 29th, 2011

paris-hilton-beggar-mumbai-epathram

മുംബൈ : അപ്രതീക്ഷിതമായി കൈവന്ന സൌഭാഗ്യം വിരല്‍ തുമ്പിലൂടെ നഷ്ടം വന്ന നിരാശയിലാണ് മുംബൈ ഗോരേഗാവിലെ യാചകിയായ ഇഷിക. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വ്യവസായിയും മോഡലുമായ പാരിസ് ഹില്‍ട്ടന്‍ മുംബൈ തെരുവില്‍ വെച്ചു കണ്ട ഇഷികയ്ക്ക്‌ 100 ഡോളര്‍ കറന്‍സി നോട്ട് നല്‍കിയത്. നോട്ട് പലരുടെയും കയ്യില്‍ രൂപയാക്കി മാറ്റാനായി കൊടുത്തുവെങ്കിലും മാറാനായില്ല എന്ന് ഇഷിക പറയുന്നു. അങ്ങനെയാണ് ഈ വിചിത്രമായ നോട്ടിന്റെ പേര് ഡോളര്‍ എന്നാണ് എന്ന് മനസിലാക്കുന്നത്. അവസാനം നോട്ട് വീട്ടില്‍ കൊണ്ട് പോയി ഭര്‍ത്താവിന്റെ സഹോദരനെ ഏല്‍പ്പിച്ചു. മറ്റ് കുടുംബാംഗങ്ങള്‍ വിവരം അറിഞ്ഞതോടെ എല്ലാവര്ക്കും ഈ നോട്ട് വേണമെന്നായി. അവസാനം കലഹമായി, അടിപിടിയായി. ഇഷികയ്ക്കും ഭര്‍തൃ സഹോദരനും അത്യാവശ്യം മര്‍ദ്ദനവും ഏറ്റു. പ്രശ്നം വഷളായതോടെ കുടുംബത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെടുത്തിയ കറന്‍സി നോട്ട് ഭര്‍തൃ സഹോദരന്‍ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. അതോടെ പ്രശ്നവും തീര്‍ന്നു. തനിക്ക് ലഭിക്കുമായിരുന്ന ഒട്ടേറെ അപ്രതീക്ഷിത സൌഭാഗ്യങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തിലാണ് ഇപ്പോള്‍ ഇഷിക. താന്‍ ചീന്തിയ കറന്‍സി നോട്ടിന്റെ വില മനസിലാക്കിയ ഭര്‍തൃ സഹോദരന്‍ ഏറെ നഷ്ടബോധത്തിലുമാണ്.

വന്‍കിട പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടന്‍ ഹോട്ടല്‍ ഗ്രൂപ്പ് സ്ഥാപകനായ കോണ്‍റാഡ് ഹില്‍ട്ടന്‍റെ ചെറുമകളാണ് പാരീസ്‌ ഹില്‍ട്ടന്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മല്ലിക സാരാഭായ് ഗുജറാത്തില്‍ അറസ്റ്റില്‍

September 19th, 2011
mallika_sarabhai-arrested-epathram
അഹമദബാദ്: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലിക സാരാഭായിയേയും മുകുള്‍ സിന്‍‌ഹയേയും ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ അണി നിരത്തി മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിരാഹാര പന്തലിലേക്ക് മാര്‍ച്ചു നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. താന്‍ അറസ്റ്റിലായത് എന്തിനാണെന്ന് അറിയില്ലെന്നും, മുഖ്യമന്ത്രിക്ക് ഒരു കത്തു നല്‍കുവാന്‍ പുറപ്പെട്ടതെന്നാ‍ണ് തങ്ങളെന്നുമായിരുന്നു മല്ലിക അറസ്റ്റിനു ശേഷം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നയിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരായി നല്‍കിയ കേസില്‍ തന്റെ അഭിഭാഷകരെ കൈക്കൂലി നല്‍കി സ്വാധീനിക്കുവാന്‍ മോഡി ചില ഉദ്യോഗസ്ഥര്‍ വഴി ശ്രമിച്ചതായി നേരത്തെ മല്ലിക ആരോപണമുന്നയിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിക്കിമില്‍ ഭൂകമ്പം : 18 മരണം
Next »Next Page » സിക്കിം ഭൂചലനം: മരണം 74 ആയി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine