ലൈംഗിക തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തണം : സുപ്രീം കോടതി

February 15th, 2011

violence-against-women-epathram

ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലാളികളും മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞ കോടതി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

ദാരിദ്ര്യം കൊണ്ടാണ് ഒരു സ്ത്രീ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയാകുന്നത്. ഒരു തൊഴിലില്‍ ഏര്‍പ്പെടാനുള്ള സാങ്കേതിക പരിശീലനം ലഭിച്ചാല്‍ ശരീരം വില്‍ക്കാതെ തന്നെ സ്വന്തം ജീവിതോപാധി സ്വയം കണ്ടെത്താന്‍ അവള്‍ പ്രാപ്തയാകും. ലൈംഗിക തൊഴിലാളിയെ സമൂഹം താഴ്ത്തി കാണാതെ സഹാനുഭൂതി കാണിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഭരണഘടനയുടെ 21ആം വകുപ്പ്‌ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട് എന്ന് ചൂണ്ടിക്കാട്ടി.

1999 സെപ്റ്റംബറില്‍ ചായായ്‌ റാണി എന്ന ഒരു ലൈംഗിക തൊഴിലാളിയെ വധിച്ച ബുദ്ധദേവ്‌ കര്മാസ്കര്‍ എന്നയാളുടെ ജീവപര്യന്തം തടവ്‌ ശിക്ഷയ്ക്കെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഹീനമായ ഒരു കൊലപാതകമാണിത്. ലൈംഗിക തൊഴിലാളി ആണെന്നത് കൊണ്ട് അവരെ ഉപദ്രവിക്കാനോ വധിക്കാനോ ആര്‍ക്കും അവകാശമില്ല എന്നും കോടതി പറഞ്ഞു.

മഹാനായ ബംഗാളി എഴുത്തുകാരന്‍ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായയുടെ നോവലുകളായ ദേവദാസിലെ ചന്ദ്രമുഖി, ശ്രീകാന്തിലെ രാജ്യലക്ഷ്മി എന്നിങ്ങനെ സ്വഭാവ മഹിമയുള്ള ലൈംഗിക തൊഴിലാളികളെ പറ്റി പരാമര്‍ശിച്ച കോടതി മഹാനായ ഉര്‍ദു കവി സാഹിര്‍ ലുധ്യാന്‍വിയുടെ പ്രശസ്തമായ “ജിനെ നാസ് ഹൈ ഹിന്ദ്‌ പര്‍ വോ കഹാം ഹൈ” എന്ന ഗാനത്തില്‍ ലൈംഗിക തൊഴിലാളികളുടെ സാമൂഹിക അവസ്ഥയെ പറ്റി വര്‍ണ്ണിച്ചതും ഓര്‍മ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാന്‍ഡയിലെ പെണ്‍കുട്ടി ധര്‍ണ്ണ തുടങ്ങി

January 17th, 2011

banda-rape-victim-epathram

ബാന്‍ഡ : എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക്‌ നഷ്ടപരിഹാരം ലഭിക്കണം എന്നും ആവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങി. തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്തു എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കേണ്ടതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌.

ബി.എസ്.പി. എം. എല്‍. എ. യെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് പെണ്‍കുട്ടിയുടെ ഭീതി. ഇന്നലെ മുതല്‍ പെണ്‍കുട്ടിയും അച്ഛനും തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കണം എന്നാവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങിയിരിക്കുകയാണ്. തന്റെ മകളെ ഇനി ആരും വിവാഹം കഴിക്കുകയില്ല എന്നും അതിനാലാണ് ഇത്രയും തുക താന്‍ ആവശ്യപ്പെടുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അരുന്ധതി റോയിയുടെ വീട് ബി.ജെ.പി. ആക്രമിച്ചു

November 2nd, 2010

arundhathi-roy-epathram

ന്യൂഡല്‍ഹി : കാശ്മീര്‍ സന്ദര്‍ശിച്ചു പ്രസ്താവന നടത്തിയതിനെതിരെ അരുന്ധതി റോയിയുടെ ന്യൂഡല്‍ഹിയിലെ വസതി ഒരു സംഘം ബി. ജെ. പി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണം നടക്കുമ്പോള്‍ അരുന്ധതി വീട്ടില്‍ ഉണ്ടായിരുന്നില്ല. നൂറോളം പേര്‍ ഉള്ള സംഘമാണ് ആക്രമണം നടത്തിയത്‌. പോലീസ്‌ എത്തുന്നതിനു മുന്‍പ്‌ സംഘം വീട്ടു മുറ്റത്തെ ചെടി ചട്ടികളും മറ്റും തകത്തു. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ചിലര്‍ മോട്ടോര്‍സൈക്കിളില്‍ വന്നു ഇവരുടെ വീടിനു നേരെ കല്ലേറ് നടത്തിയിരുന്നു.

ആക്രമണത്തിന് മുന്‍പ് തന്നെ ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് വാനുകള്‍ വീടിനു മുന്‍പില്‍ സ്ഥാനം പിടിച്ചിരുന്നതായി അരുന്ധതിയുടെ ഭര്‍ത്താവ്‌ പ്രദീപ്‌ കൃഷന്‍ പോലീസിനോട് പറഞ്ഞു.

കാശ്മീരില്‍ നടക്കുന്ന പോലീസ്‌ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കുമെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിശദീകരിച്ചു കൊണ്ട് അരുന്ധതി കഴിഞ്ഞ ദിവസം പത്രക്കുറിപ്പ്‌ ഇറക്കിയത് ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദരിദ്ര ക്ഷേമത്തിന് മായാവതിയുടെ പിറന്നാള്‍ സമ്മാനം

November 2nd, 2010

mayawati-epathram

ലഖ്‌നൗ : ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ ദരിദ്രരില്‍ ദരിദ്രരായ 31 ലക്ഷം പേര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നടക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരു പുതിയ ക്ഷേമ പദ്ധതിക്ക് മുഖ്യമന്ത്രി മായാവതി ഇന്നലെ തുടക്കമിട്ടു. കഴിഞ്ഞ ജനുവരി 15ന് തന്റെ പിറന്നാളിന്റെ അന്ന് പ്രഖ്യാപിച്ച “ഉത്തര്‍ പ്രദേശ്‌ മുഖ്യ മന്ത്രി മഹാമായ ഗരീബ് ആര്‍ത്ഥിക് മദദ് യോജന” എന്ന പദ്ധതി പ്രകാരം പ്രതിമാസം 300 രൂപ ദരിദ്ര കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന് നല്‍കും. പണം പുരുഷന്മാര്‍ എടുത്ത് ചിലവഴിക്കാ തിരിക്കാനാണ് വനിതാ അംഗത്തിന് തന്നെ നല്‍കുന്നത്. ആറു മാസത്തേക്കുള്ള തുക ഒരുമിച്ച് ഇവരുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഗഡു ബാങ്കില്‍ നിക്ഷേപിച്ച് ഇവര്‍ക്കുള്ള ബാങ്ക് പാസ്‌ ബുക്ക്‌ ഇന്നലെ മായാവതി പത്ത് വനിതകള്‍ക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഉള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 535 കോടി രൂപ ചെലവ് വരും എന്നും മായാവതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആകാശ പീഢനം – വനിത കമ്മീഷന്‍ വിശദീകരണം തേടി

October 6th, 2009

എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ പീഢിപ്പിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന്‍ എയര്‍ ഇന്ത്യയോട് അവശ്യപ്പെട്ടിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്ന വേളയിലാണ് സംഭവം നടന്നത്. ഇത് ഒടുവില്‍ പൈലറ്റുമാരും ഒരു കാബിം ജീവനക്കാരനും തമ്മിലുള്ള അടിപിടിയിലാണ് കലാശിച്ചത്. വിമാനത്തിന്റെ സുരക്ഷയെ വരെ ബാധിച്ച പ്രശ്നമായിട്ടാണ് ഇതിനെ ഇപ്പോള്‍ കണക്കാക്കുന്നത്.
 
എയര്‍ ഹോസ്റ്റസിന്റെ പരാതി അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കും എന്ന്‍ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 118910»|

« Previous Page« Previous « എണ്ണ വ്യാപാരത്തിന് ഇനി ഡോളര്‍ വേണ്ട
Next »Next Page » പി.ടി. ഉഷക്ക് അവഗണന »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine