തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയുവാനായി സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതു സ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, വാഹനങ്ങള്‍, ആളുകള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും മാസ്ക് ധരിക്കണം. മാത്രമല്ല പൊതു ജനങ്ങള്‍ കൂടുന്ന ഇടങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കുകയും വേണം. സാനിറ്റൈസര്‍, സോപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ ശുചിയാക്കണം.
കടകള്‍, തിയ്യേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപന ങ്ങളിലും കൈ ശുചിയാക്കുന്നതിനായി സോപ്പ്, വെള്ളം, സാനിറ്റൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണം എന്നും കേരള സാംക്രമിക രോഗ ആക്ട് പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം