കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് ആഭ്യന്തര മന്ത്രിയുടെ വിവേചനാധി കാരമാണെന്നും അതിന്റെ പേരില്‍ ലീഗിനെ താറടിക്കാന്‍ അനുവദിക്കില്ലെന്നും, മാറാട് കേസില്‍ മുസ്ലീം ലീഗിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മാറാട് കേസില്‍ പുനരന്വേഷണം വേണമെന്ന് പൊതു ആവശ്യം ഉയര്‍ന്നാല്‍ മുസ്ലീം ലീഗ് അതിനെ എതിര്‍ക്കില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയാതാണെന്നും ഇക്കാര്യത്തില്‍ ലീഗിന് പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം