Sunday, February 27th, 2011

നാദാപുരം സ്ഫോടനം : അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു

bomb-explosion-epathram

നാദാപുരം: നാദാപുരത്തിനടുത്ത് നരിക്കോട്ടേരിയില്‍ ബോംബ് നിര്‍മ്മാണ ത്തിനിടെ സ്ഫോടന മുണ്ടായതിനെ തുടര്‍ന്ന് അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഷെമീര്‍ (28), സബീര്‍, ചാലില്‍ മമ്മു ഹാജിയുടെ മകന്‍ റിയാസ് (35), പുത്തേരിടത്ത് മൊയ്തുവിന്റെ മകന്‍ റഫീഖ് (30), കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഇവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കു കയായിരുന്നു.

മീത്തല അണിയാരി മറിയത്തിന്റെ വീടിനു സമീപം ആള്‍ താമസം കുറഞ്ഞ ഒരു കുന്നിന്‍ മുകളിലാണ് ഇവര്‍ ബോംബ് നിര്‍മ്മാണത്തിനായി ഒത്തു കൂടിയത്. സംഭവ സ്ഥലത്ത് നിന്നും ഏതാനും സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഏതാനും നാളുകളായി സി. പി. എം. – യു. ഡി. എഫ്. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും വീടുകള്‍ക്ക് നേരെ ബോബേറും അക്രമവും നടന്നിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയുവാനായി തിരച്ചിലും നടക്കുന്നുണ്ട്. പ്രദേശത്ത് ബോംബ് നിര്‍മ്മാണം നടക്കുന്നതായ വാര്‍ത്തകള്‍ക്കൊപ്പം വീടുകള്‍ക്ക് നേരെ അക്രമവും നടക്കുന്നതും നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ to “നാദാപുരം സ്ഫോടനം : അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു”

  1. varun says:

    നാദാപുരത്തെ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് കേരള സമൂഹം വേണ്ട വിധം ചര്‍ച്ച ചെയ്തില്ല. ഇക്കണക്കിന് ഇവര്‍ക്ക് അധികാരം കിട്ടിയാല്‍ ആറ്റം ബോംബ് തന്നെ നിര്‍മ്മിക്കുമോ? ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രാജ്യദ്രോഹ സ്വഭാവം ഉള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായി പലപ്പോഴും ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

  2. jamalkottakkal says:

    മുസ്ലീം ലീഗും, എന്‍.ഡി.എഫ് പോലെ പല പേരില്‍ ഉള്ള സംഘടനകളും ചെയ്യുന്ന അക്രമങ്ങള്‍ക്ക് ന്യൂനപക്ഷങ്ങളെ കുറ്റം പറയുനനതില്‍ എന്തു ന്യായം?ഇത്തരക്കാര്‍ ചെയ്യുന്ന വൃത്തികേടിനു സമാധാനപ്രിയരായ ആളുകളെ മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. സത്യത്തില്‍ മതത്തിന്റെ പേരുപറഞ്ഞ് അക്രമം കാണിച്ചു കൂട്ടുന്നവരാണ് ന്യൂനപക്ഷങ്ങളുടെ ശാപം. ബോംബുണ്ടാക്കിയും ആളുകളെ കൊന്നും സ്വൈര്യ ജീവിതം ഇല്ലാതാക്കുന്നവര്‍ ആരായാലും അവരെകൊണ്ട് മതത്തിനും നാട്ടുകാര്‍ക്കും ഉപദ്രവമാണ് .

  3. ബോബ് സ്പോഠനത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണവുമായി മല്ലടിക്കുന്നവരെ ഉപേക്ഷിച്ച് ലീഗുകാര്‍ പോയത് ആരാധനാലയത്തിന്ന് കല്ലെറിയാന്‍…

    ലീഗിന്റെ ക്രുരത വിലപ്പെട്ട അഞ്ചു മനുഷ്യജീവനാണു പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ഗുരുതരമായ പരിക്ക് പറ്റിയവര്‍ ഇന്നും മരണവുമായി മല്ലടിക്കുകയാണു.ലീഗ് തീവ്രവാദികളുമായി ചെര്‍ന്ന് ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്…അത്യഗ്രശേഷിയുള്ള നിരവധി ബോബുകള്‍ ഒന്നിച്ച് പൊട്ടിയതാണു നിരവധി പേരുടെ മരണത്തിന്ന് ഇടയാല്ലിയത്…അപകടം സംഭവിച്ച ഉടനെ അപകടത്തില്‍ പെട്ടവരെ തിരിഞ്ഞ് നോക്കുകപോലും ചെയ്യാതാതെ രക്ഷപ്പെട്ടവര്‍ ബോബുണ്ടാക്കുന്ന സാധന സാമിഗ്രികള്‍ മാറ്റുന്നതിന്നും നേതാക്കളെ വിവരം അറിയിക്കുന്നതിന്നുമ്മാണു ശ്രമിച്ചത്.അല്ലാതെ അപകടത്തില്‍ പെട്ടവര്‍ രക്ഷിക്കാണേയെന്ന് അലറി വിളിക്കുമ്പോഴും അവരെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല….കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മരണ സംഖ്യ ഇത്ര ഉയരുമായിരുന്നില്ല.സാരമായ പരിക്ക് പറ്റിയവര്‍ക്ക് യഥസമയം വിദഗ്ദചികിത്സയും കിട്ടുമായിരുന്നു.അതിനൊന്നും ശ്രമിക്കാതെ നെതാക്കളുടെ ആജ്ഞ അനുസരിച്ച് അടുത്തുള്ള ആരാധനാലത്തിന്ന് കല്ലെറിയാനാണിവര്‍ പോയത്….പിന്നിട് പോലിസിനെ അറിയിച്ചു ഇവിടെ ഭയങ്കര കലാപം നടക്കുന്നു ആരാധനാലയത്തിന്നും മറ്റും ബോബ് എറിഞ്ഞിരിക്കുന്നു.നിരപരാധികളെ ബോബ് എറിഞ്ഞ് അക്രമിച്ചിരിക്കുന്നുവെന്ന് ഇത് സഹ പ്രവര്‍ത്തകറ് മരണവുമായി മല്ലടിക്കുമ്പോഴാണെന്ന് ഓര്‍ക്കണം …രക്ഷിക്കണെയെന്ന് അലറി വിളിക്കുമ്പോഴാണെന്ന് ഓര്‍ക്കണം… മരിച്ചവരും പരുക്കേറ്റവരുമായ മുസ്ലിം ലീഗ് പ്രവര്‍ത്തകരോട് ലീഗിന്ന് എന്തു ന്യായമാണു പറയാണുള്ളത്. ലീഗിന്ന് വേണ്ടി തല്ലാനും കൊല്ലാനും പോയിരുന്നവരെ തള്ളിപ്പറയാനല്ലെ മുസ്‌ലിം ലീഗ് നേതൃത്വം അവസാനം തെയ്യയാറയത്.ഇതിലും വലിയ ക്രൂരത വെറെയുണ്ടോ?ഈ മരിച്ചവരൊക്കെ ലീഗിന്റെ നെതാക്കളൂം പ്രവര്‍ത്തകരും മാണെന്ന് അറിയാത്തവരാണോ ഈ നാട്ടുകാറ്. ഇതുപോലെയല്ലെ…ലീഗ് ചെയ്യുന്നതും ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നതും… പുത്തേരിടത്ത് മൊയ്തുവിന്റെ റഫീഖ് (30), ചെറിയതയ്യില്‍ ഹംസയുടെ മകന്‍ ഷെമീര്‍ (29), ചാലില്‍ മമ്മുഹാജിയുടെ മകന്‍ റിയാസ് (35) കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (21), വലിയപീടികയില്‍ അബ്ദുള്ളയുടെ മകന്‍ സബീര്‍ എന്നിവരാണ് മരിച്ചത്

  4. Ashif Tirur says:

    ഞാന്‍ മലപ്പുറം ജില്ലയില്‍ താമസിക്കുന്ന ഒരു സാധാരണക്കാരനാണ്. ഇവിടെയും ഉണ്ട് മുസ്ലിം ലീഗും മര്‍കിസ്റ്റും എല്ലാം …..എന്നാല്‍ നാദാപുരത്ത് അവസഥ അതല്ല.
    അവിടെ അത് കാലാ കാലങ്ങളിലായി തുടര്‍ന്ന് വരുന്ന പക പോക്കലാണ്. (രാഷ്ടീയവും മാനുഷികവും ഉണ്‍ട്). പ്രശ്നങ്ങളുണ്ടായിട്ടും അതൊന്നും ശ്രദ്ദിക്കാത്ത പൊലീസ് നടപടിയാണു ചോദ്യം ചെയ്യപ്പെടേണ്‍ഃടത്.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine