തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനെ സ്വാധീനിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ സ്വകാര്യ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷാഹുല്‍ ഹമീദായിരുന്നു ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്ന വര്‍ക്കെതിരെ ഹര്‍ജി നല്‍കുമ്പോള്‍ വേണ്ടത്ര നിയമോപദേശം തേടണമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മജിസ്ട്രേട്ട് ചെറിയാന്‍ വര്‍ഗ്ഗീസ് ഹര്‍ജി തള്ളിയത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഹര്‍ജി നല്‍കേണ്ടി യിരുന്നത് ജസ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനായിരുന്നു എന്നും ഹര്‍ജിക്കാരന് അതിനു നിയമപരമായി അവകാശം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സി. പി. എം. മുന്‍ കണ്ണൂര്‍ സെക്രട്ടറിയുമായിരുന്ന പി. ശശി ഒരു കത്തിലൂടെ വി. എസിനെതിരെ ഉന്നയിച്ചതെന്ന് പറയപ്പെടുന്ന ആരോപണങ്ങളുടെ പേരിലായിരുന്നു ഹര്‍ജി നല്‍കിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ക്കെതിരെ കേസെടുക്കുവാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഹര്‍ജിക്കാരനു വ്യക്തമായ മറുപടി നല്‍കുവാന്‍ സാധിച്ചില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി
തിരഞ്ഞടുപ്പ് സ്റ്റണ്ടായിരിക്കാം ഈ കേസ്. പി.ശശിയുടെ ഒപ്പില്ലാത്ത ഒരു കത്തായിരുന്നു അന്ന് മാധ്യമങ്ങളില്‍ വന്നത്. ഈ പത്രം അക്കാര്യം ഭംഗ്യന്തരേണ സൂചിപ്പിച്ചിരിക്കുന്നു. മറ്റു മാധ്യമങ്ങള്‍ പി.ശശിയുടെ കത്തെന്നാണ് റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. അരുണ്‍കുമാറിനെതിരെ വരുന്ന ആരൊപണങ്ങള്‍ ഒന്നും ഇവിടെ കാണുന്നില്ല.