കോഴിക്കോട്: മാറാട് കേസില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരുവാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കുമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് കേസിലെ ഉന്നത തല അന്വേഷണത്തിനുള്ള ഉത്തരവുമായി താന്‍ കോഴിക്കോട് വരുമെന്നും അദ്ദെഹം പറഞ്ഞു.
മാറാട് ജുഡീഷ്യല്‍ കമ്മീഷനും, ഹൈക്കോടതിയും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 2003-ല്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച് പുനര്‍ അന്വേഷണം സാധ്യമല്ലെന്ന് 2006-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ അതിലുമെത്രയോ പഴയ കേസുകള്‍ പുനരന്വേഷണം നടത്താവുന്നതാണെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുബ്രമണ്യം സ്വാമി ചൂണ്ടിക്കാട്ടി. മാറാട്ടെ കൂട്ടക്കുരുതിയെ കേരളത്തിലെ ഒരു സംഭവമല്ല ഒരു ദേശീയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പൊതു താല്പര്യ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് അഡ്വ.ബി.എന്‍.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആര്‍.വി.ബാബു, എ.സ്.ബിജു, സംസ്ഥന സെക്രട്ടി പി.ജിജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കോടതി, തീവ്രവാദം, വിവാദം