തിരുവനന്തപുരം: പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും എന്‍ഡോസല്‍ഫാന്‍ ഇരകള്‍ക്കും സമരാവേശം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിരാഹാര സമരത്തിനായി. സൈലന്റ്വാലി സമരത്തിനു ശേഷം ആദ്യമായാണ് ഒരു പാരിസ്ഥിതിക വിഷയത്തില്‍ ഇത്ര വിപുലമായ ഒരു സമരം കേരളമൊട്ടുക്കും ഏറ്റെടുക്കുന്നത്. സ്റ്റോക്ക് ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം നടക്കുമ്പോള്‍ ഇവിടെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ എട്ടു മണിക്കൂര്‍ നീണ്ട ഉപവാസത്തിനു ശേഷവും തളരാത്ത ആവേശവുമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി ഇനിയും സമര മുഖത്ത് ശക്തിയോടെ തന്നെ നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളമാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് വിവിധ സംഘടനകള്‍ ഉപവാസത്തിനു പിന്തുണ നല്‍കി. ഏപ്രില്‍ 25നു കേരളമൊട്ടുക്കും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുമെന്നു എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അത്യന്തം ക്രൂരവും നിന്ദ്യവുമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിന്റെ ശക്തമായ പ്രധിഷേധിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപവാസ സമരത്തില്‍ നിന്നും യു. ഡി. എഫ്. വിട്ടുനിന്നപ്പോള്‍ ബി. ജെ. പി. യടക്കം മുഖ്യമന്ത്രിയുടെ ഉപവാസത്തിനു പിന്തുണ നല്‍കിയത് ശ്രദ്ധേയമായി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, മനുഷ്യാവകാശം, സാമൂഹ്യ പ്രവര്‍ത്തനം