Tuesday, July 12th, 2011

പി.കെ.വി. എന്ന കമ്മ്യൂണിസ്റ്റ്‌ ഇല്ലാത്ത വര്‍ഷങ്ങള്‍

pkv-epathram

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന, അധികാരത്തിലും അല്ലാത്തപ്പോഴും ലളിത ജീവിതം നയിച്ചിരുന്ന പി. കെ. വി. നമ്മെ വിട്ടകന്നിട്ട് ആറു വര്ഷം തികയുന്നു. ലളിതമായ ജീവിത രീതിയുടെയും ലാളിത്യമാര്‍ന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി. കെ. വി. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പു വരെ തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നു കെ. എസ്. ആര്‍. ടി. സി. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ യാത്ര ചെയ്യുമായിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാകളില്‍ ഒരാളായിരുന്നു പി. കെ. വി. കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ ഇദ്ദേഹം കേരളത്തിന്റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായിരുന്നു.

ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് പി. കെ. വി. യുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എ. ഐ. വൈ. എഫ്. പ്രവര്‍ത്തകനായിട്ടാണ് അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദമെടുത്തതിനു ശേഷം അദ്ദേഹം നിയമ പഠനത്തിനായി തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന എ. ഐ. വൈ. എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.

അദ്ദേഹം 1945-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഒരു വിദ്യാ‍ര്‍ത്ഥി നേതാവായിരുന്ന അദ്ദേഹം 1947-ല്‍ തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ല്‍ പി. കെ. വി. ഓള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേള്‍ഡ് ഫെഡെറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ രാജ ഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പി. കെ. വി. യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂട ത്തിനെതിരെ സായുധ വിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്താ തീസീസിനെ തുടര്‍ന്ന് നൂറു കണക്കിന് കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ പോയി. അക്കൂട്ടത്തില്‍ പി. കെ. വി. യും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തെ 1951-ല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാര്‍ത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന (എ. ഐ. എസ്. എഫ്.) യുടെയും സ്ഥാപകരില്‍ ഒരാളായിരുന്നു പി. കെ. വി. 1964-ല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം അദ്ദേഹം സി. പി. ഐ. യില്‍ തുടര്‍ന്നു. 1982-ല്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സി. പി. ഐ. പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

അദ്ദേഹം നാലു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം). രണ്ടു തവണ കേരള നിയമ സഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980). സി. പി. ഐ. നിയമ സഭാ കക്ഷി നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോകസഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു. തന്റെ ലോകസഭയില്‍ ചിലവഴിച്ച കാലഘട്ടത്തിനിടയില്‍ അദ്ദേഹം സി. പി. ഐ. യുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, അദ്ധ്യക്ഷന്‍ എന്നിവരുടെ പാനലില്‍ അംഗമായിരുന്നു.1954 മുതല്‍ 1957 വരെ പാര്‍ട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.

1977 മുതല്‍ 1978 വരെ കെ. കരുണാകരന്റെയും എ. കെ. ആന്റണിയുടെയും മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായിരുന്നു പി. കെ. വി. ഇന്ദിര ചിക്മംഗളൂരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ സ്ഥാനര്‍ത്തിയെ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് എ. കെ. ആന്റണി 1978-ല്‍ മുഖ്യമന്ത്രി പദം രാജി വെച്ചു. ഈ ഒഴിവില്‍ പി. കെ. വി. കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തില്‍ സി. പി. എം. ഉം സി. പി. ഐ. യും കൂടിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനു പാത തെളിക്കാന്‍ 1979 ഒക്ടോബര്‍ 7-നു മുഖ്യമന്ത്രി പദം രാജി വെച്ചു ഒഴിയുകയായിരുന്നു. 2004-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12 നാണ് ദില്ലിയില്‍ വെച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം പി. കെ. വി. നമ്മെ വിട്ടു പോയത്‌. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ മുറുകെ പിടിച്ച് മരണം വരെ ജീവിച്ച ആ മനുഷ്യ സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine