കൊച്ചി : സംസ്ഥാനത്ത് ബാങ്കുകളില്‍ സേവിംഗ് എക്കൗണ്ട് ഉടമകള്‍ക്ക് ആഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ പുതിയ സമയ ക്രമീകരണം നിലവില്‍ വരും.
എസ്. ബി. എക്കൗണ്ട് നമ്പറിന്ന് അനുസരിച്ചും സമയം നിശ്ചയിച്ചും മാത്രം ബാങ്കില്‍ എത്തണം എന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലറില്‍ പറയുന്നു. ഓണ ക്കാലത്തെ തിരക്കും കൊവിഡ് വൈറസ് വ്യാപനവും കണക്കില്‍ എടുത്താണ് സെപ്റ്റംബര്‍ ഒന്‍പതു വരെ സമയ ക്രമീകരണം നടപ്പിലാക്കുന്നത്.
എക്കൗണ്ട് നമ്പറുകള്‍ 0,1,2,3 എന്നീ അക്കങ്ങളില്‍ അവസാനി ക്കുന്നവര്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ യാണ് സന്ദര്‍ശന സമയം. 4,5,6,7 എന്നീ അക്കങ്ങ ളില്‍ അവസാനിക്കുന്ന എസ്. ബി. എക്കൗണ്ട് ഉടമ കള്‍ 12 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ യാണ് സന്ദര്‍ശന സമയം.
8,9 എന്നീ അക്കങ്ങളില്‍ എക്കൗണ്ട് അവസാനിക്കുന്ന വര്‍ക്ക് ഉച്ചക്കു ശേഷം 2.30 മുതല്‍ വൈകുന്നേരം നാലു മണി വരെയും നിശ്ചയി ച്ചിട്ടുണ്ട്.
എസ്. ബി. എക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന തിനും നിക്ഷേപിക്കുന്നതിനും എത്തുന്നവർക്ക് വേണ്ടി യാണ് ഈ സമയ ക്രമീകരണം. മറ്റ് ബാങ്ക് ഇടപാടു കള്‍ക്കും ലോണ്‍ സംബന്ധമായ കാര്യ ങ്ങള്‍ക്കും ഈ സമയ ക്രമം ബാധകമല്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, സാമൂഹികം, സാമ്പത്തികം